എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വര്‍ണക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്, നാളെ ചോദ്യം ചെയ്യും!!

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകുന്നു. ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. സിപിഎം നേതൃത്വത്തിന് ഇത് വലിയ തിരിച്ചടിയാണ്. നാളെ ചോദ്യം ചെയ്യലിനായി എത്തണമെന്നാണ് ആവശ്യം. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിന് പിന്നിലെ ഹവാല, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ എന്ന് സൂചനയുണ്ട്.

1

കള്ളക്കടത്ത് സംഘം ഫണ്ടിനായി ബെംഗളൂരുവിലെ മയക്കുമരുന്ന് റാക്കറ്റിനെ സമീപിച്ചിരുന്നു. നിലവില്‍ നാര്‍ക്കോട്ടിക് സെല്ലിന്റെ പിടിയിലുള്ള അനൂപ് മുഹമ്മദ് അടക്കമുള്ളവരുടെ സഹായമാണ് കള്ളക്കടത്ത് സംഘം തേടിയത്. കേസിലെ മുഖ്യ ആസൂത്രകനെന്ന് കണ്ടെത്തിയ റമീസാണ് അനൂപുമായി ബന്ധപ്പെട്ടത്. ഈ അനൂപും ബിനീഷ് കോടിയേരിയും തമ്മില്‍ ബന്ധമുണ്ടന്ന് വ്യക്തമാണ്. ബിനീഷ് തന്നെ ഇക്കാര്യം സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യുന്നത്.

കള്ളക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ ബിനീഷിന് എന്തെങ്കിലും പങ്കുണ്ടോയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കും. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള രണ്ട് സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം. ഈ കമ്പനികള്‍ അനധികൃത ഇടപാടിനായി ഉപയോഗിച്ചോ എന്നാണ് പരിശോധിക്കുക. ബിനീഷിന് വളരെ നിര്‍ണായകമാണ് ഈ ദിവസം. അതേസമയം നിര്‍ണായക തെളിവ് ലഭിച്ചാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളും ഉണ്ടാവും. അങ്ങനെ സംഭവിച്ചാല്‍ അത് സിപിഎമ്മിനും കോടിയേരി ബാലകൃഷ്ണനും വലിയ തിരിച്ചടിയാവും.

അതേസമയം നാര്‍ക്കോടിക്‌സ് ബ്യൂറോയും ബിനീഷിന് സമന്‍സ് അയച്ചിട്ടുണ്ട്. അനൂപുമായി ബിസിനസ് നടത്തിയിരുന്നതും ഇവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളുമാണ് ബിനീഷിന് കുരുക്കായി മാറിയിരിക്കുന്നത്. അനൂപിന് ബിനീഷിന്റെ ബി ക്യാപിറ്റല്‍ എന്ന കമ്പനി വഴിയാണ് പണം ലഭിച്ചിരിക്കുന്നത്. ഈ പണം ഉപയോഗിച്ചാണ് അനൂപ് ഹോട്ടല്‍ ആരംഭിച്ചത്. അനൂപ് പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് ബിനീഷിനുമായി ഫോണില്‍ സംസാരിച്ചിരുന്നു. കേസില്‍ ബിനീഷിന് പങ്കുണ്ടെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

Ernakulam
English summary
enforcement directorate to question bineesh kodiyeri in gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X