• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വൈപ്പിനില്‍ അണലികള്‍ പെരുകുന്നു.. കടിയേറ്റാല്‍ ചികിത്സിക്കാന്‍ കിലോമീറ്റര്‍ സഞ്ചരിക്കണം, ആകെ ആശ്വാസം കീരികള്‍

Google Oneindia Malayalam News

എറണാകുളം: ഇടവേളക്ക് ശേഷം വീണ്ടും വൈപ്പിനില്‍ അണലികള്‍ വര്‍ധിക്കുന്നു. ഇതോടെ ഭീതിയിലാണ് വൈപ്പിന്‍കരയിലെ തീരദേശവാസികള്‍. കഴിഞ്ഞ കുറച്ച് നാളുകളായി നായരമ്പലം, ഞാറയ്ക്കല്‍, എടവനക്കാട്, ചെറായി മേഖലയില്‍ അണലികളെ കൂടുതലായി കാണപ്പെടുന്നുണ്ട്. നാട്ടുകാരില്‍ പലരും ഭാഗ്യം കൊണ്ട് മാത്രമാണ് കടി ഏല്‍ക്കാതെ അണലിയില്‍ നിന്നും രക്ഷപ്പെടുന്നത്.

പൊതുവെ വൈപ്പിനില്‍ അണലിയെ കൂടുതലായി കാണാറുണ്ടായിരുന്നെങ്കിലും ഇടക്കാലത്ത് ഇവയുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇവ കൂടി വരികയാണ്. ഉഗ്രവിഷമുള്ള പാമ്പായതിനാല്‍ ഇത് പ്രദേശവാസികളില്‍ ഭീതി പരത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ചെറായി ബേക്കറിക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരു വീട്ടില്‍ അണലിയെ കണ്ടെത്തിയിരുന്നു. ടൈല്‍ പാകിയ മുറ്റത്ത് കൂട്ടിയിട്ട തേങ്ങക്കിടയിലായി അണലിയുണ്ടായിരുന്നു.

1

തേങ്ങ ചാക്കില്‍ നിറക്കുന്നതിനിടെ വീട്ടമ്മയാണ് അണലിയെ കണ്ടത്. വീട്ടമ്മ ഭാഗ്യം കൊണ്ടാണ് പാമ്പ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇതിന് മുന്‍പ് ചെറായി ഗൗരീശ്വരത്തിന് പടിഞ്ഞാറ് വീടിന്റെ പരിസരം വൃത്തിയാക്കുന്നതിനിടെ ആണ് വീട്ടുകാര്‍ അണലിയെ കണ്ടെത്തിയത്. തുടര്‍ച്ചയായി പലയിടുത്തും അണലിയെ കണ്ട വാര്‍ത്ത വരുന്നതോടെ തീരദേശവാസികള്‍ ഭീതിയിലാണ്.

എതിരാളികളുടെ വീട്ടില്‍വരെ പ്രചരണം നടത്തുന്ന ബിജെപിക്കാര്‍; ഗുജറാത്ത് വീണ്ടും മോദിക്ക് വഴിയൊരുക്കുമോഎതിരാളികളുടെ വീട്ടില്‍വരെ പ്രചരണം നടത്തുന്ന ബിജെപിക്കാര്‍; ഗുജറാത്ത് വീണ്ടും മോദിക്ക് വഴിയൊരുക്കുമോ

2

ദ്വീപിലെ ആളൊഴിഞ്ഞ കാടുപിടിച്ച സ്ഥലങ്ങള്‍ ആണ് അണലിയുടെ പ്രജനന കേന്ദ്രങ്ങള്‍. അണലിയെ തുടര്‍ച്ചയായി കാണുന്ന സാഹചര്യത്തില്‍ രാത്രി നടക്കുമ്പോള്‍ ടോര്‍ച്ച്, സുരക്ഷിതമായ ഷൂ തുടങ്ങിയ മുന്‍കരുതലുകള്‍ എന്നിവ കരുതി വേണം പുറത്തിറങ്ങാന്‍ എന്ന് വിദഗ്ധര്‍ പറയുന്നു. പാമ്പ് കടിയേറ്റാല്‍ കൊച്ചി നഗരത്തിലോ അങ്കമാലിയിലോ എത്തിയാലേ വിദഗ്ധ ചികിത്സ ലഭിക്കൂ.

വരാനിരിക്കുന്നത് ആഡംബര ജീവിതം, പുതിയ വീട്, കാര്‍.. കൂടെ വിവാഹ ഭാഗ്യവും; ഭാഗ്യദേവത ഈ രാശിക്കാര്‍ക്കൊപ്പംവരാനിരിക്കുന്നത് ആഡംബര ജീവിതം, പുതിയ വീട്, കാര്‍.. കൂടെ വിവാഹ ഭാഗ്യവും; ഭാഗ്യദേവത ഈ രാശിക്കാര്‍ക്കൊപ്പം

3

ഇതും വൈപ്പിന്‍ നിവാസികള്‍ നേരിടുന്ന ഗുരുതര പ്രശ്‌നമാണ്. വൈപ്പിനിലെ ആശുപത്രികളില്‍ വിഷ ചികിത്സയ്ക്കുള്ള സൗകര്യം ഒരുക്കണം എന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ ഈ ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. അതേസമയം അണലിക്കൊപ്പം തന്നെ പാമ്പിനെ കൊല്ലുന്ന കീരികളുടെ എണ്ണത്തിലും വൈപ്പിനില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇത് മാത്രമാണ് ആശ്വാസം എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

കെകെ രമ ചെയറിലുള്ളപ്പോള്‍ പിണറായി 'സര്‍' എന്ന് വിളിക്കേണ്ടി വരും.. ചരിത്രമാകുന്ന തീരുമാനം, എന്ന് വരും ആ ദിനം?കെകെ രമ ചെയറിലുള്ളപ്പോള്‍ പിണറായി 'സര്‍' എന്ന് വിളിക്കേണ്ടി വരും.. ചരിത്രമാകുന്ന തീരുമാനം, എന്ന് വരും ആ ദിനം?

4

കേരളത്തില്‍ പൊതുവെ കണ്ട് വരുന്ന വിഷമുള്ള പാമ്പാണ് അണലികള്‍. അണലിയുടെ വിഷമേറ്റാല്‍ രക്തം കട്ടപിടിക്കില്ല. കടിയേറ്റ സ്ഥലത്തു വേദന, നീര്, നീലനിറം, രക്തം പൊടിയുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകും. കൂടാതെ വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടാകുന്നതും അണലി വിഷബാധയുടെ ലക്ഷണങ്ങളാണ്.

Ernakulam
English summary
Ernakulam: amid vipers multiply in Vypin people's only relief is mongooses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X