എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയം: നന്ത്യാട്ടുക്കുന്നം ഗാന്ധി സ്മാരക സേവാ കേന്ദ്രം അടച്ചുപൂട്ടൽ ഭീഷണിയിൽ

  • By Desk
Google Oneindia Malayalam News

പറവൂർ: ആറു പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള ഖാദി നിർമ്മാണ യൂണിറ്റു നന്ത്യാട്ടു കുന്നം ഗാന്ധി സ്മാരക സേവകേഅത്തിന് പ്രളയത്തിൽ ഒന്നര കോടി രൂപയുടെ നഷ്ടം കേന്ദ്രത്തിന്റെ എറണാകുളം ജില്ലയിലുള്ള ആറു ഉല്പാദന കേന്ദ്രങ്ങളിലും വെള്ളം കയറി നശിച്ചു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഖാദി ഉല്പാദന യൂണിറ്റുകളിലൊന്നായിരുന്നു നാടിന്റെ അഭിമാനമായി മാറിയ ഗാന്ധി മന്ദിരം .

1954 ലാണ് പറവൂർ പ്രദേശത്തെ ഏതാനും ചെറുപ്പക്കാർ ചേർന്നു സംഘത്തിന് രൂപം നല്കിയത്.1954ൽ സംഘത്തിന്റെ ഓഫിസുമന്ദിരത്തിനും അന്നത്തെകോൺഗ്രസ്സിന്റെ അഖിലേന്ത്യ പ്രസിഡണ്ടായിരുന്ന യു.എൻ.ധേ ബർ ആണ് ശിലാസ്ഥാപനം നടത്തിയത്.1957 ൽ കെട്ടിടം നിർമ്മാണം പൂർത്തിയായി സംഘത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചത് അന്ത കേന്ദ്ര മന്ത്രിയായിരുന്ന മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയായിരുന്നു. ആർഭാടങ്ങളില്ലാതെ ഖാദി ഉല്പാദനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രികരിച്ചു അരന്നു റ്റാണ്ടുക്കാലത്തെ പ്രവർത്തന മികവുകൊണ്ടു രാജ്യം മുഴുവൻ അറിയപ്പെടുന്ന സ്ഥാപനമായി മാറാൻ ഈ സഹകരണ സ്ഥാപനത്തിനായി.

gandhisevacentre-

പ്രളയത്തിൽ എറണാകുളം ജില്ലയിലെ ഉല്പാദന യൂണിറ്റുകൾ ഏറെകുറെ പൂർണ്ണമായോ ഭാഗികമായേ നശിച്ചു. ആകെയുള്ള 187ചർക്കകളിൽ 161 ഉം പ്രവർത്തനം നിലച്ചു. ഒരു ചർക്കയ്ക്കു 14000 രൂപ വില വരും.58 തറികളിൽ 4 എണ്ണം പൂർണ്ണമായും 54 എണ്ണം ഭാഗികമായും തകരാറിലായി. ഒരു തറിയ്ക്കു 60000 രൂപ വില വരും. ഇവയൊക്കെ ശരിയാക്കിയെടുത്താൽ മാത്രമെ ഉല്പാദത കേന്ദ്രങ്ങളിലെ പ്രവർത്തനം പുനരാരംഭിയ്ക്കാൻ കഴിയൂ. ദൈനദിന പ്രവർത്തനങ്ങൾക്കുള്ള പ്രവർത്തന മൂലധനം കണ്ടെത്താൻ വരെ ബുദ്ധിമുട്ടുന്ന കേന്ദ്രത്തിൽ പുനർനിർമ്മാണത്തിനുള്ള ഫണ്ടു സംഘടിപ്പിയ്ക്കുക എളുപ്പമല്ല ഖാദിയോടൊപ്പം റെഡിമെയിഡ് നിർമ്മാണ യൂണിറ്റു, സ്റ്റീൽ ഫർണിച്ചർ യൂണിറ്റ് തുടങ്ങിയ മേഖലകളിലും സംഘം പ്രവർത്തനം തുടങ്ങിയിട്ടുണ്ടു. ജില്ലയിലെ 6 ഉല്പാദന യൂണിറ്റുകൾ പ്രവർത്തനം പുനരാരംഭിയ്ക്കാൻ ഒന്നരക്കോടി രൂപയെങ്കിലും വേണ്ടിവരുമെന്നു സംഘം ഭാരവാഹികളായ പ്രസിഡണ്ടു ശിവകുമാറും സെക്രട്ടറി ബാലകൃഷ്ണനും പറഞ്ഞു.

സംഘത്തിന്റെ ഉല്പാദന യൂണിറ്റുകൾ ഏറെയും ഗ്രാമീണ മേഖലയിലാണ്. തൊഴിലാളികളിൽ ഭുരിപക്ഷവും സ്ത്രീകളുമാണ്. സംഘത്തിന്റെ പ്രവർത്തനം നിലച്ചാൽ ഒട്ടേറെ കുടുംബങ്ങൾ പട്ടിണിയിലാകു. ഖാദി ബോർഡിന്റെ കീഴിൽ പ്രവർത്തിയ്ക്കുന്ന സംഘമാണെങ്കിലും ഖാദി ബോർഡിൽ നിന്നുള്ള സാമ്പത്തിക സഹായമൊന്നും ഗാന്ധി സ്മാരക കേന്ദ്രത്തിനില്ല. ഉല്പാദന രംഗത്ത് സജീവമായിട്ടുള്ള ഇത്തരം സംഘങ്ങൾക്കാവശ്യമായ പ്രവർത്തന മൂലധനം ബോർഡ് നല്കണമെന്നാണ് ചട്ടമെങ്കിലും നന്ത്യാട്ടുക്കുന്നം ഗാന്ധി സ്മാരക കേന്ദ്രത്തിന് ബോർഡ് ഒന്നും ചെയ്യുന്നില്ല.

350 ഓളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. രാഷ്ട്രപിതാവിന്റെ പേരിൽ ഗ്രാമീണ മേഖലയിലെ സ്ത്രികൾക്കു തൊഴിലവസരം നഷ്ടിയ്ക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിയ്ക്കുന്ന സംഘത്തിന്റെ നിലനില്പിനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ സർക്കാർ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Ernakulam
English summary
ernakulam local news about gandhi seva centre under closing threat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X