എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കളമശേരിയിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന മാലിന്യം നാട്ടുകാർ തടഞ്ഞു: മാലിന്യം തിരികെ കൊണ്ടുപോയി

  • By Desk
Google Oneindia Malayalam News

കളമശേരി: കളമശേരിയിലെ നിർദ്ദിഷ്ട സൈബർ സിറ്റി പ്രദേശത്ത് നിക്ഷേപിക്കാൻ കൊണ്ടുവന്ന ഇതര തദ്ദേശ ഭരണ പ്രദേശങ്ങളിൽ നിന്നുള്ള വെള്ളപ്പൊക്ക മാലിന്യം തടഞ്ഞു. സമരക്കാരും പോലീസ് ഉദ്യോഗസ്ഥരുമായി ഏറെ നേരം പ്രശ്നം ചർച്ച ചെയ്തെങ്കിലും നിക്ഷേപിക്കാൻ കൊണ്ടുവന്ന മാലിന്യം ഡ്രൈവർമാർ തിരിച്ചു കൊണ്ടുപോയി.


ജില്ലാ കലക്ടറുടെ നിർദേശപ്രകാരമാണ് തിങ്കളാഴ്ച വൈകിട്ട് മുതൽ എച്ച്.എം.ടിക്ക് സമീപമുള്ള സൈബർ സിറ്റി സ്ഥലത്ത് മാലിന്യം നിക്ഷേപിക്കാൻ തുടങ്ങിയത്. തിങ്കളാഴ്ച രാത്രി തന്നെ മാലിന്യത്തിന് തീപിടിച്ചിരുന്നു. ചൊവ്വാഴ്ച കളമശേരി നഗരസഭാ കൗൺസിൽ യോഗം സൈബർ സിറ്റി സ്ഥലത്ത് ഇതര തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യം നിക്ഷേപിക്കാൻ അനുവദിക്കരുതെന്ന് ഐക്യകണ്ഡേന തീരുമാനമെടുത്തിരുന്നു.

wastedisposal-

ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ചെയർപേഴ്സൺ ജെസി പീറ്റർ, പൊതുമരാമത്ത് ചെയർമാൻ എ.കെ.ബഷീർ, വിദ്യാഭ്യാസ ചെയർപേഴ്സൺ സബീന ജബ്ബാർ, യു.ഡി.എഫ് കൗൺസിലർമാരായ ടി.എ.അബ്ദുൽ സലാം, വി.എസ്.അബൂബക്കർ, കെ.എ. സിദ്ധീക്ക്. സി.പി.എം കൗൺസിലർ എ.എ.പരീത് തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയാണ് തടഞ്ഞത്. മാലിന്യം തടഞ്ഞതറിഞ്ഞ് സ്ഥലത്തെത്തിയ ഇൻസ്പെക്ടർ എ.പ്രസാദ് സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും മാലിന്യം നിക്ഷേപിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ സമരക്കാർ ഉറച്ചു നിന്നു. കലക്ടറുടെ തീരുമാനം തന്നെ അറിയിച്ചിട്ടില്ലെന്നും മാലിന്യം നിക്ഷേപിക്കാൻ അനുവദിക്കില്ലെന്നും ചെയർപേഴ്സൺ പറഞ്ഞു. മാലിന്യ നിക്ഷേപകാര്യത്തിൽ ചർച്ച നടത്തുന്നതിന് ജില്ലാ ഭരണകൂടം ബുധനാഴ്ച യോഗം കൂടുന്നുണ്ട്.

മാലിന്യം കൊണ്ടുവന്ന വാഹനം രാത്രിയിൽ ഇവിടെ കിടക്കട്ടെയെന്നും, ബുധനാഴ്ചത്തെ ചർച്ചക്ക് ശേഷം നിക്ഷേപിക്കണമൊ വേണ്ടയൊ എന്ന് തീരുമാനിക്കാം എന്ന ഇൻസ്പെക്ടർ പറഞ്ഞെങ്കിലും സമരക്കാർ വഴങ്ങിയില്ല. എട്ടോളം ലോഡ് പറവൂർ - കോട്ടുവള്ളി എന്നിവിടങ്ങളിലെ മാലിന്യമാണ് നിക്ഷേപിക്കാൻ കൊണ്ടുവന്നിരുന്നത്. ഇതിലെ ഡ്രൈവർ കൂടി രാത്രി വാഹനവുമായി ഇവിടെ കിടക്കുന്നത് സുരക്ഷിതമായിരിക്കില്ലെന്ന് തീരുമാനിച്ച് മാലിന്യ വാഹനവുമായി തിരിച്ചു പോകുകയായിരുന്നു.

Ernakulam
English summary
ernakulam local news about natives blocked waste disposal attempt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X