വീടുകളിലേക്ക് മടങ്ങുന്നവർക്ക് കൂട്ടായി സിപിഎം; ശുചീകരണ പ്രത്യേക ക്യാംപെയ്ന് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ തുടക്കമിട്ടു
കൊച്ചി: ദുരന്തമുഖത്ത് കൂടെ നിന്ന് ഒടുവിൽ വീടുകളിലേക്ക് മടങ്ങുന്നവർക്ക് കൂട്ടായി സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ. ജീവിത കാലം മുഴുവൻ സമ്പാദിച്ചു വച്ചവ നഷ്ടപ്പെട്ട് മടങ്ങുന്നവരുടെ വീടുകളുടേയും മറ്റ് ഉപകരണങ്ങളുടേയും ശുചീകരണത്തിന് പ്രത്യേക ക്യാംപെയ്ന് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ തുടക്കമിട്ടു.
ബസുടമകളുടേയും തൊഴിലാളികളുടേയും ഒരുദിവസത്തെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
പ്രളയബാദിത പ്രദേശങ്ങളിലെ വീടുകളിൽ പ്രത്യേക സ്ക്വാർഡുകളായി തിരിഞ്ഞാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. സിപിഎം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റികളുടെ നിർദേശ പ്രകാരം കഴിഞ്ഞ ദിവസം തന്നെ കീഴ്ഘടകങ്ങൾ യോഗം ചേർന്ന് ശുചീകരണ പ്രവർത്തനങ്ങളുടെ രൂപ രേഖ ചിട്ടപ്പെടുത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി ഇന്നലെ മുതൽ വീടുകളിലേക്ക് മടങ്ങിയെത്തുന്നവർക്ക് സഹായവുമായി പ്രവർത്തകരെത്തി.
ഏരിയ കമ്മിറ്റികൾക്ക് കീഴിലുള്ള പ്രദേശങ്ങളിൽ ഓരോ സിപിഎം ലോക്കൽ കമ്മിറ്റികൾക്കും മേഖല കമ്മിറ്റികൾക്കും ചുമതല നൽകികൊണ്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഗ്ലൗസും മറ്റ് സുരക്ഷാ ക്രമീകരണങ്ങളോടെ എത്തുന്ന പ്രവർത്തകർ വീടിനുള്ളിൽ ചെളി നീക്കം ചെയ്ത ശേഷം കഴുകി വൃത്തിയാക്കി ഗൃഹോപകരണങ്ങളും വൃത്തിയാക്കി നൽകിയ ശേഷമാണ് മടങ്ങുന്നത്. ഒരു വീടിന് അഞ്ചു പ്രവർത്തകർ എന്ന നിലയിലാണ് ശുചീകരണത്തിന് പ്രവർത്തകർ എത്തുന്നത്.
ഒരു വീട് ശുചീകരിക്കുന്നതിന് ചുരുങ്ങിയത് ഒരു ദിവസമെങ്കിലുമെടുക്കുന്നുവെന്നത് ശുചീകരണ പ്രവർത്തനങ്ങൾ നീളാൻ ഇടയാക്കുന്നുണ്ട്. പല വീടുകൾക്കകത്തും അഞ്ച് അടിയോളം വരെ ചെളി അടിഞ്ഞു കൂടിയിട്ടുണ്ട്. പുഴയുടെ തീരങ്ങളിലുണ്ടായിരുന്ന വീടുകളിലും റോഡികളിലും വലിയ രീതിയിൽ ചെളി അടിഞ്ഞു കൂടി കിടക്കുകയാണ്. പല ടോയ്‌ലറ്റകളും പൂർണമായും നശിച്ചിരിക്കുകയാണ്. ടോയ്‌ലറ്റിൽ നിന്ന് മലിന ജലം ഒഴുക്കി കളഞ്ഞ പൈപ്പുകൾ ചെളി കയറി അടഞ്ഞതാണ് പ്രശ്നങ്ങൾക്ക് കാരണം.
മിക്ക കിണറുകളിലും ശുദ്ധ ജലമില്ലാത്ത അവസ്ഥയാണ്. മലിനജലം ഒഴുകിവന്ന് കിണറുകളിൽ കെട്ടികിടക്കുന്നതിനാൽ ശുദ്ധീകരിച്ച ശേഷം മാത്രമേ ഉപയോഗിക്കാവുവെന്ന് കർശന നിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. ഇഴ ജന്തുക്കളുടെ ശല്യവും ശുചീകരണത്തിന് എത്തുവന്നവരെ വിഷമിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം പത്തു പേർക്കാണ് കൊച്ചിയിൽ പാമ്പു കടിയേറ്റത്തത്.
അതുകൊണ്ട് തന്നെ സുരക്ഷ മുൻ നിർത്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നാണ് പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദേശം. ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിച്ചു കൊണ്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിനായി പ്രത്യേക ലഘുലേഖ തയാറാക്കി പല ഭാഗങ്ങളിലും പ്രവർത്തകർക്ക് വിതരണം ചെയ്തിട്ടുണ്ട്. ശുചീകരണത്തിന് വേണ്ട മുഴുവൻ ഉപകരണങ്ങളും ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകർ തന്നെ കൊണ്ടു വരും. ശുചീകരണത്തിന് ശേഷം ക്ലോറിനേഷൻ ഉൾപ്പെടെ പൂർത്തികരച്ച ശേഷമാണ് പ്രവർത്തകർ മടങ്ങുന്നത്.
കൂടുതൽ എറണാകുളം വാർത്തകൾView All
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.