എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹില്‍പാലസില്‍ അജ്ഞാത രോഗം ബാധിച്ച് ചത്ത മാനുകളുടെ എണ്ണം കൂടുന്നു

  • By Desk
Google Oneindia Malayalam News

തൃപ്പൂണിത്തുറ: ഹില്‍ പാലസ് പുരാവസ്തു മ്യൂസിയത്തിലെ മാന്‍പാര്‍ക്കില്‍ അജ്ഞാത രോഗം ബാധിച്ച് ചത്ത മാനുകളുടേയും, മ്ലാവുകളുടേയും എണ്ണം 14 ആയി. ബന്ധപ്പെട്ട അധികൃതര്‍ക്ക് ഇനിയും ഇതിന്റെ കാരണം കണ്ടെത്താറായിട്ടില്ല. കഴിഞ്ഞ ദിവസം ജില്ലാ വെറ്ററിനറി ഓഫിസറും ഡോക്ടര്‍മാരും അടങ്ങുന്ന എട്ട് അംഗ സംഘം ഹില്‍ പാലസ് മ്യൂസിയത്തിലെത്തി മാനുകളെ പരിശോധിച്ചെങ്കിലും. കുളമ്പുരോഗത്തിന് സമാനമായ അസുഖമാണെന്നാണ് സംശയിക്കുന്നത്. കൂടുതല്‍ പരിശോധനകള്‍ക്കായി രക്തസാമ്പിള്‍ അടക്കമുള്ളവ ശേഖരിച്ച് തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചെങ്കിലും പരിശോധനാ ഫലം നാളിതുവരെ ലഭിച്ചിട്ടില്ല.

പരിശോധനാ ഫലം കിട്ടിയാല്‍ മാത്രമേ രോഗം എന്താണെന്ന് അറിയാനാകൂ എന്ന ഒഴുക്കന്‍ നിലപാടിലാണ് അധികൃതര്‍. ചില മാനുകള്‍ പരസ്പ്പരം കുത്ത് പിടിച്ചിട്ടാണ് ചത്തതെന്നാണ് അധികൃതര്‍ പറയുന്ന ഭാഷ്യം. ഒന്നരയേക്കര്‍ സ്ഥലം മാത്രമുള്ള ഈ പാര്‍ക്കില്‍ ഇപ്പോള്‍ 280 ഓളം പുള്ളിമാനുകളും, 36 ലധികം മ്ലാവുകളുമാണ് ഉള്ളത്, കാലവര്‍ഷം കനത്തതോടെ തണുപ്പും, മഴവെള്ളവും, ചെളിയും മൂലം അസുഖം പിടിപ്പെട്ടതാകാനാണ് സാധ്യത. ദിവസങ്ങളോളം തീറ്റയെടുക്കാന്‍ ഈ മാനുകളും, മ്ലാവുകളും മടി കാണിച്ചിരുന്നു. ഇവയ്ക്ക് പുല്ല്, പ്ലാവില, ഗോതമ്പ് തവിട്, മുതിര, എന്നിവയാണ് ഭക്ഷണമായി നല്‍കിയിരുന്നത്. ഹില്‍ പാലസ് പൈതൃക പഠനകേന്ദ്രത്തിന്റെ കീഴിലാണ് ഈ മാന്‍ പാര്‍ക്ക്.

deer

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മ്യൂസിയത്തിന് കീഴില്‍ മാന്‍പാര്‍ക്ക് തുടങ്ങിയപ്പോള്‍, 10 ല്‍ താഴെ പുള്ളിമാനുകളും, 5 ല്‍ താഴെ മ്ലാവുകളും മാത്രമാണ് ഉണ്ടായിരുന്നത്. ആ സ്ഥാനത്താണ് ഇപ്പോള്‍ മ്ലാവുകളും ,മാനുകളുമായി 270 ല്‍ അധികമുള്ളത്. ഇത്രയുമധികം വന്യമൃഗങ്ങളുള്ള ഇവിടെ ഒരു മൃഗഡോക്ടര്‍ ഇല്ലായെന്നതാണ് ഏറെ അല്‍ഭുതം. ഈ മാന്‍ പാര്‍ക്കിലെ പുള്ളിമാനുകളെയും , മ്‌ളാവുകളെയും അവയുടെ ആവാസവ്യവസ്ഥയ്ക്കനുസരിച്ചുള്ള സ്ഥലത്തേയ്ക്ക് മാറ്റണമെന്ന ആവശ്യം ബന്ധപ്പെട്ട അധികാരികള്‍ നടപ്പിലാക്കാത്തതിനാലാണ്, കേന്ദ്ര സൂ അതോറിറ്റി ഈ മാന്‍ പാര്‍ക്കിന് അനുമതി നിഷേധിക്കാന്‍ പ്രധാന കാരണം.

ഇത്രയും മാനുകള്‍ക്കും, മ്ലാവുകള്‍ക്കും കഴിയാന്‍ വനം പോലെയുള്ള അഞ്ചു ഹെക്ടറിലധികം സ്ഥലം വേണമെന്നാണ് കേന്ദ്ര സൂ അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഈ നിര്‍ദ്ദേശം നടപ്പിലാക്കാത്തതിനാലാണ് ,ഈ പാര്‍ക്കിന്റെ അനുമതി റദ്ദാക്കിയത്. ഇപ്പോള്‍ ഈ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് അംഗീകാരം ഇല്ലാതെയാണ്. തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന മാനുകള്‍ക്കും, മ്ലാവുകള്‍ക്കും ഏതിനൊക്കെ അസുഖം പിടിപ്പെട്ടിട്ടുണ്ടെന്ന് അറിയാനാത്തതും ഈ പ്രശ്‌നം സങ്കീര്‍ണ്ണമാക്കുകയാണ്. മാനുകളും, മ്ലാവുകളും അസുഖം ബാധിച്ച് ദിവസേന ചത്ത് വീഴുമ്പോഴും. അധികൃതര്‍ നിസംഗ മനോഭാവത്തോടെയാണ് ഇത് നോക്കി കാണുന്നത്.

Ernakulam
English summary
Ernakulam local news deers dies due to rare disease.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X