• search
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊച്ചിയുടെ പുനര്‍നിര്‍മ്മാണത്തിന് കൂട്ടായ പ്രവര്‍ത്തനവുമായി വിവിധ വകുപ്പുകള്‍

  • By Lekhaka

കൊച്ചി: പ്രളയക്കെടുതിയില്‍ തകര്‍ന്ന എറണാകുളം ജില്ലയിലെ വിവിധ പഞ്ചായത്തുകളുടെ പുനര്‍നിര്‍മ്മാണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുകയാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍. കെടുതികള്‍ അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും എത്തിക്കുന്ന തിരക്കിലാണ് ഓരോ വകുപ്പുകളും. കൂട്ടായ ശ്രമങ്ങളിലൂടെ എറണാകുളം ജില്ലയെ തന്നെ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍ ഓരോരുത്തരും. കാക്കനാട് കളക്ടേറ്റിലെ ജില്ല എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രകൃതി ദുരന്തം: സര്‍ക്കാറിന് മലപ്പുറം ജില്ലയോട് അവഗണനയെന്ന് മുസ്ലിംലീഗ്, കലക്ടറെ നേരില്‍കണ്ട് പ്രതിഷേധം അറിയിച്ചു

ഗ്രാമ പഞ്ചായത്ത് തലത്തില്‍ ഓരോ വകുപ്പുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. വീടുകളും കെട്ടിടങ്ങളും ശുചിയാക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, പകര്‍ച്ചവ്യാധികള്‍ പിടിപെടാതിരിക്കാനായി ജനങ്ങളെ ബോധവാന്മാരാക്കാനുമായി ജില്ലകള്‍ തോറും ആരോഗ്യ വകുപ്പ് ഹെല്‍ത്ത് സ്‌ക്വാഡുകള്‍ നിയമിച്ചിട്ടുണ്ട്. ശുചിത്വത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കുന്ന ലഘുലേഖകള്‍ പഞ്ചായത്തുകള്‍ തോറും വിതരണം ചെയ്യാനായി ആരോഗ്യ വകുപ്പ് നല്‍കിയിട്ടുണ്ട്. ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച താലൂക്കുകളില്‍ ഒന്നായ പറവൂരില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആരോഗ്യ വകുപ്പിന്റെ കീഴില്‍ ആരംഭിച്ചിട്ടുണ്ട്.

kochi

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ഭരണകൂടം അന്‍പത് മോട്ടോറുകളും ഇരുപത്തിരണ്ട് ജെറ്റ്പമ്പുകളുമാണ് ഓരോ പഞ്ചായത്തിനും നല്‍കിയിരിക്കുന്നത്. രണ്ടായിരത്തോളം ബൂട്ടുകളും രണ്ട് ലക്ഷത്തിലധികം മാസ്‌കുകുകളും ഗ്ലൗസുകളുമാണ് ശുചീകരണത്തിനായി ലഭ്യമാക്കിയിരുന്നത്. ഇരുപത്തിനാല് ടണ്ണോളം ബ്ലീച്ചിംഗ് പൗഡര്‍ ജില്ലാ ഭരണകൂടം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ശേഖരിക്കുകയും പഞ്ചായത്തുകള്‍ തോറും വിതരണം ചെയ്യുകയും ചെയ്തു. ജലവിതരണത്തിനായി ടാങ്കര്‍ ലോറികളും മറ്റ് ആവശ്യങ്ങള്‍ക്കായി ജെ.സി.ബികളും ലഭ്യമാക്കിയിരുന്നു.


4773 മൃഗങ്ങളും 178554 പക്ഷികളുമാണ് പ്രളയത്തില്‍ മരണമടഞ്ഞത്. ഇവയുടെ മൃതദേഹങ്ങള്‍ ശുചിത്വമിഷന്റേയും ആരോഗ്യ വകുപ്പിന്റെയും സഹായത്തോടെ സംസ്‌ക്കരിച്ചു. ഇത് കൂടാതെ ആലുവയിലും പറവൂരും മൂവാറ്റുപുഴയും മൊബൈല്‍ വെറ്റിനററി ക്ലിനിക്കുകളും ആരംഭിച്ചു.

cleaning

2200 അംഗങ്ങള്‍ അടങ്ങുന്ന പോലീസ് സ്‌ക്വാഡിനെ ഓരോ റൂറല്‍ ഡി.വൈ.എസ്.പിയുടെയും കീഴില്‍ ശുചീകരണത്തിനായി നിയമിച്ചു. ഇവരില്‍ നിന്നും അഞ്ച് പേരെ വീതം വീടുകള്‍ രുചിയാക്കുന്നതിനായും നൂറ് പേര്‍ അടങ്ങുന്ന സംഘത്തെ റോഡുകളുടെ ശുചീകരണത്തിനായും നിയോഗിച്ചു.


ശുചീകരണത്തിനായുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഹരിത കേരള മിഷന്‍ വഴിയാണ്. ശുചീകരണത്തിനു വേണ്ട അവശ്യവസ്തുക്കളും ഹരിത കേരള മിഷന്‍ വഴി ലഭ്യമാക്കുകയും ചെയ്യുന്നു. ഇതു കൂടാതെ നൈപുണ്യയില്‍ നിന്നുമുള്ള ഇരുന്നൂറു പേര്‍ അടങ്ങുന്ന ഐ. ടി. സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും ഹരിത കേരളം മിഷനാണ്.

റോഡുകള്‍ ശുചിയാക്കുന്നതിനും മറ്റ് അവശ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഫയര്‍ഫോഴ്‌സിന്റെ സേവനം ഓരോ പഞ്ചായത്ത് തോറും ലഭ്യമാക്കിയിട്ടുണ്ട്. ജലദൗര്‍ലഭ്യം നേരിടുന്ന സ്ഥലങ്ങളിലെല്ലാം കുടിവെള്ളവും ശുചീകരണത്തിനാവശ്യമായ വെള്ളവുമായി വാട്ടര്‍ അതോറിറ്റിയും ഒപ്പമുണ്ട്. ഗതാഗതം പുനസ്ഥാപിച്ച ദുരിതബാധിത പ്രദേശങ്ങളില്‍ സ്‌പെഷല്‍ സര്‍വീസുമായി കെ.എസ്.ആര്‍.ടി.സിയും ദുരിതാശ്വാസ മേഖലകളില്‍ സഹായത്തിനുണ്ടായിരുന്നു. അവശ്യസന്ദര്‍ഭങ്ങളിലും പ്രധാനപ്പെട്ട റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിലും ആര്‍മിയുടെ സഹായവും ഉറപ്പ് വരുത്തിയിട്ടുണ്ട്.

പ്രളയക്കെടുതിയില്‍പ്പെട്ട വയനാട് ശുചിയാവുന്നു: ശുചീകരണത്തിനിറങ്ങിയത് അരലക്ഷത്തോളം പേര്‍

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനായി ജില്ലാതലത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. പി. എസ്. ടിമ്പിള്‍ മാഗിയുടെയും ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ സിജു തോമസിന്റെയും ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ സുജിത് കരുണിന്റെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങളെല്ലാം പുരോഗമിക്കുന്നത്.

കൂടുതൽ എറണാകുളം വാർത്തകൾView All

Ernakulam

English summary
Ernakulam Local News:different departments together for reconstructing kochi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more