എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടലില്‍ മത്തി കുറയുന്നത് അശാസ്ത്രീയ മീന്‍പിടുത്തം മൂലം; കുഫോസില്‍ ദേശിയ മത്സ്യ കര്‍ഷക ദിനാചരണം

  • By Desk
Google Oneindia Malayalam News

കൊച്ചി: തീരകടലിലെ മത്തിയുടെ ലഭ്യത കുറയുമ്പോള്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ചങ്കിടിപ്പു കൂടുന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലെ മത്സ്യബന്ധന രംഗത്തെന്ന് കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ ഡോ.എ.രാമചന്ദ്രന്‍ പറഞ്ഞു. കുഫോസില്‍ ദേശിയ മത്സ്യകര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ.എ.രാമചന്ദ്രന്‍.

കേരളത്തിലെ മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ നിന്ന് കാലങ്ങളായി ലഭിക്കുന്ന പ്രധാന മത്സ്യം തീരകടലിലെ ഉപരിജലത്തില്‍ വസിക്കുന്ന മത്തിയാണ്. ഇതേ ആവാസ വ്യവസ്ഥയിലുള്ള അയിലയും നത്തോലിയുമാണ് നമ്മുക്ക് കിട്ടുന്നമറ്റ് പ്രധാന മത്സ്യങ്ങള്‍. എന്നാല്‍ ഈ മത്സ്യങ്ങളുടെ ലഭ്യത കേരള തീരത്ത് ഭയാനകമായി കുറഞ്ഞുവരികയാണ്.

KUFOS

ഇതിന് കാരണം നാം പിന്തുടരുന്ന, ആവാസവ്യവസ്ഥയ്ക്ക് നിരക്കാത്ത മത്സ്യബന്ധന രീതിയാണെന്ന് ഡോ.രാമചന്ദ്രന്‍ പറഞ്ഞു. വളര്‍ച്ചെത്തിയ മത്സ്യങ്ങളെ പിടിക്കുന്ന ടാര്‍ജറ്റഡ് ഫിഷിങ്ങിന് പകരം ചെറിയ മത്തി, അയില കുഞ്ഞുങ്ങളെ ഉള്‍പ്പെടെ തൂത്തൂവാരുന്ന വലകള്‍ ഉപയോഗിച്ചുള്ള മത്സ്യ ബന്ധന രീതിയാണ് കേരളത്തിലെന്നും ഡോ.രാമചന്ദ്രന്‍ പറഞ്ഞു. ഓരോ ഇനം വലകള്‍ക്കും വലക്കണ്ണികളുടെ വലിപ്പം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ടെങ്ങിലും നിബന്ധനകള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്ന് ഡോ.രാമചന്ദ്രന്‍ പറഞ്ഞു.

ഇങ്ങനെ കടലിലെ മത്സ്യ ലഭ്യത കുറഞ്ഞപ്പോഴാണ് മലയാളികള്‍ മത്സ്യം വളര്‍ത്തുന്ന അക്വാകള്‍ച്ചറിലേക്ക് തിരിഞ്ഞത്. ഇപ്പോള്‍ കേരളത്തിലെ അക്വാകള്‍ച്ചര്‍ രംഗം ഉയര്‍ത്തുന്ന ഏറ്റവും വലിയ ഭീക്ഷണി ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമാല്ലാത്ത തരത്തിലുള്ള കൃഷി രീതികളാണ്. കടലില്‍ സംഭവിച്ച തെറ്റ് , ഉള്‍നാടന്‍ ജലാശയങ്ങളിലും ആവര്‍ത്തിക്കുകയാണ്. ഇതിന് പകരം ശാസ്ത്രീയമായ സുസ്ഥിര മത്സ്യകൃഷി രീതികള്‍ പാലിക്കേണ്ടതുണ്ട്.

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ.വി.കെ.സുഗണന്‍ ജലസംഭരണികളിലെ സംഘകൃഷിയുടെ സാദ്ധ്യതകള്‍ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി.രജിസ്ട്രാര്‍ ഡോ.വി.എം.വിക്ടര്‍ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. കുഫോസ് എമിനന്‍സ് പ്രൊഫസര്‍ ഡോ.കെ.ഗോപകുമാര്‍, ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ.ടി.വി.ശങ്കര്‍, എക്‌സ്‌ടെന്‍ഷന്‍ ഡയറക്ടര്‍ ഡോ.ഡെയ്‌സി സി.കാപ്പന്‍, അക്വാകള്‍ച്ചര്‍ വിഭാഗം മേധാവി ഡോ.കെ.ദിനേഷ് എന്നിവര്‍ പ്രസംഗിച്ചു. മത്സ്യകര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി ശാസ്ത്രീയ ശുദ്ധജല മത്സ്യകൃഷിയില്‍ കര്‍ഷകര്‍ക്കായി നാല് ദിവസത്തെ പരിശീല പരിപാടിയും കുഫോസില്‍ സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 70 മത്സ്യകര്‍ഷകരാണ് പരിശീലത്തില്‍ പങ്കെടുക്കുന്നത്. പരിശീലന പരിപാടി വെള്ളിയാഴ്ച സമാപിക്കും.

Ernakulam
English summary
Ernakulam Local News about fishing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X