എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി: പശ്ചിമകൊച്ചിയിൽ നൂറോളം വീടുകളിൽ വെള്ളം കയറി, മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയും മുങ്ങി!!

  • By Desk
Google Oneindia Malayalam News

മട്ടാഞ്ചേരി: തോരാമഴ മുന്നാം ദിനം പിന്നിട്ടപ്പോൾ തീരദേശ മേഖലയും പശ്ചിമകൊച്ചിയും കാലവർഷ ദുരിതത്തിലായി. പശ്ചിമകൊച്ചി മേഖ ലയിൽ വിവിധ ഭാഗങ്ങളിലായി നൂറോളം വീടുകൾ വെള്ളക്കെട്ടിലായി. മട്ടാഞ്ചേരി, ഇരവേലി, ഫോർട്ടുകൊച്ചി വെളി, അമരാവതി, ചെറളായി കൂവപ്പാടം, ചുള്ളിക്കൽ, സ്റ്റാച്ചു റോഡ് കേമ്പിരി ,മുലങ്കുഴി ,രാമേശ്വരം കോളനി ,തോപ്പുംപടി പള്ളിച്ചാൽ, കൊച്ചു പള്ളി തുടങ്ങി മേഖലകൾ വെള്ളക്കെട്ടിലമർന്നു. പലയിടങ്ങളിലും താഴ്ന്ന ഭാഗങ്ങളിലെ വീടുകളിൽ മലിനജലം കയറി.ഓടകളും കാനകളും കനാലുകളും മാലിന്യത്താൽ

നീരൊഴുക്ക് തടസ്സപ്പെട്ടു, ചിലയിടങ്ങളിൽ തോടുകളിലെ മാലിന്യങ്ങൾ ഇരുകരകളിലും നിറഞ്ഞൊഴുകിയത് പ്രദേശവാസികളെ ദുരിതത്തിലാക്കി. ഇരുചക്രവാഹന യാത്രികർ വിഷമിച്ചു, ഓട്ടോ- കാറുകൾ എന്നിവ വെള്ളക്കെട്ടിലകപ്പെട്ട് യാത്രാ തടസ്സപ്പെട്ടു ബസ്സുകൾ ട്രിപ്പുകൾ വെട്ടി കുറച്ചു. തുറമുഖത്ത് കയറ്റിറക്കുമതി പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു. മാലിന്യങ്ങൾ മൂലം കാൽനടയാത്രയും ദുഷ്ക്കരമായി.

rainkochi-1

തോരാമഴ ജനജീവിതത്തെ സ്തംഭനാവസ്ഥയിലേയ്ക്ക് നയിക്കുകയാണ്.കനത്ത മഴ തീരദേശ മേഖലയിലെ ജനജീവിതത്തെ ദുരിതമാക്കി മാറ്റി, പ്രക്ഷുബ്ദമായ കടലും ഇടതടവില്ലാത്ത മഴയും ഫോർട്ടുകൊച്ചി .മാനാ ശ്ശേരി. ചെറിയകടവ് മരുവക്കാട്കണ്ണമാലി ചെല്ലാനം മേഖലകളെ സ്തംഭനാവസ്ഥയിലാക്കി. കനത്ത കാറ്റിന്റെ മുന്നറിയിപ്പിനെ തുടർന്ന് മത്സ്യബന്ധനവും തടസ്സപ്പെട്ടു. നൂറിലെറ ചെറുവള്ളങ്ങളും ഇൻബോർഡ് വള്ളങ്ങളും ദിവസങ്ങളായി കടലിലിറങ്ങിയിട്ടില്ലെന്ന് മത്സ്യതൊഴിലാളികൾ പറഞ്ഞു. കടലമ്മയുടെ കനിവിന്റെ ദിനങ്ങളാണ് നഷ്ടപ്പെടുന്നത്. ഒപ്പം ജീവിത പ്രതീക്ഷകളും

Ernakulam
English summary
ernakulam-local-news flood like situation in kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X