എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെ കരുണാകരന്റെ ഓർമ്മയിൽ മാല്യങ്കര: മാല്യങ്കരയുടെ ചരിത്രത്തില്‍ കരുണാകരനുള്ള സ്ഥാനം

  • By Desk
Google Oneindia Malayalam News

പറവൂർ: കരുണാകരന്റെ ജന്മശതാബ്ദി ദിനത്തിൽ മാല്യങ്കരക്കാർക്കു ഓർക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ട്. എതിർപ്പുകളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിയ്ക്കുന്നതിലുള്ള അദ്ദേഹത്തിന്റെ താല്പര്യം. കരുണാകരനെ കുറിച്ചു പറയുമ്പോൾ മാല്യങ്കരയിലെ പ്രായം ചെന്നയാളുകൾക്കു ആയിരം നാവാണ്.

1972 മാല്യങ്കര എസ്‌എൻഎംകോളേജ് അപ്ഗ്രേഡ് ചെയ്തു ഡിഗ്രി കോഴ്സുകൾ തുടങ്ങിയവർഷം.1964 ൽ മുഖ്യമന്ത്രിയായിരുന്ന ആർ.ശങ്കറാണ് എസ്.എൻ.എം. ജൂനിയർ കോളേജ് മാല്യങ്കരക്കാർക്ക്സമ്മാനിച്ചത്. പിന്നീടു എട്ടു വർഷത്തെ നിരന്തര പരിശ്രമത്തിലൂടെയാണ് 1972 ൽ കരുണാകരന്റെ സഹായത്തോടയാണ് മാല്യങ്കര കോളേജ് ഡി ഗ്രി കോളേജായി ഉയർത്തിയത്.

അന്നു മാല്യങ്കര ഒരു ഒറ്റപ്പെട്ട ഗ്രാമമായിരുന്നു. സെന്റ്‌ തോമസ് ആദ്യമായിഇന്ത്യയിലിറങ്ങിയ സ്ഥലമെന്ന നിലയിൽ ചരിത്രത്തിലിടം നേടിയിട്ടുണ്ടെങ്കിലും 1972 ൽ മാല്യങ്കരയിലെത്തണമെങ്കിൽ മൂത്തകുന്നത്ത് നിന്നും 3 കി.മീറ്റർ കാൽനടയായി സഞ്ചരിയ്ക്കണം. തോടുകളും ഇടവഴികളുമാത്രമുള്ള മാല്യങ്കരയിലേക്കു കോളേജ് വരെ മാത്രമെ വാഹനമെത്താന ള്ള റോഡുണ്ടായിരുന്നുള്ളു. പക്ഷെ ബസ്സ് സർവ്വീസ്സി ല്ല.വൈപ്പിനിൽ നിന്നും വരുന്ന വിദ്യാർത്ഥികൾ പള്ളിപ്പുറത്ത് നിന്നും നാടൻ കടത്തുവഞ്ചികളിലൂടെയാണ് മാല്യങ്കരയിലെക്കെത്തിയിരുന്നത്.

ഇല്ലായ്മയുടെ കേന്ദ്രത്തിലായിരുന്നു കോളേജ് തുറന്നതെങ്കിലും വിദ്യാർത്ഥി രാഷ്ട്രിയം കോളേജിൽ ശക്തമായിരുന്നു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്' യൂ വൻ വിജയമാണ് നേടിയത്. സി പി എമ്മിന്റെ ശക്തികേന്ദ്രമായ വടക്കേക്കര പ്രദേശത്ത് കെ.എസ് യൂ കരസ്ഥമാക്കിയ വിജയം അത്ഭുതകരമായിരുന്നു. ഇപ്പോഴത്തെ പ്രവാസി കോൺഗ്രസ്സിന്റെ ജില്ലാ പ്രസിഡണ്ടു പി.എസ്.രഞ്ജിത്തായിരുന്നു കോളേജ് യൂണിയൻ ചെയർമാൻ.യൂണിയന്റെ ഉദ്ഘാടനത്തിനു ആഭ്യന്തര മന്ത്രി കരുണാകരനെ ക്ഷണിയ്ക്കാൻ തീരുമാനിച്ചു.അന്നു യൂത്ത് .കോൺഗ്രസ്സിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.മുഹമ്മദാലിയുമൊത്ത് യൂണിയൻ ഭാരവാഹികൾ കരുണാകരനെ കണ്ടു. തങ്ങളുടെ ആഗ്രഹമറിയിച്ചു അദ്ദേഹത്തെ ക്ഷണിച്ചു ഒരു മടിയും കൂടാതെ അദ്ദേഹം ക്ഷണം സ്വീകരിച്ചു.

പരിപാടി പ്രഖ്യാപിച്ചതോടെ പ്രശ്നങ്ങളായി.കരുണാകരനെ കൊണ്ടുകോളേജ് യുണിയൻ ഉദ്ഘാടനം ചെയ്യാൻ അനുവദിയ്ക്കില്ലെന്നു കെ.എസ്എഫ്(ഇപ്പോഴത്തെ എസ്എഫ്.എ) പ്രഖ്യാപിച്ചു. സി പി എമ്മിന്റെ പിന്തുണയും അവർക്കുണ്ടായിരുന്നു.അതോടെ പരിപാടി ഭംഗിയാക്കാൻ മാല്യങ്കരയിലെ കോൺസ്റ്റ നേതാക്കളായിരുന്ന എൻ.കെ.അച്ചുതൻ', പി.കെ.പ്രകാശൻ, ഇ.കെ.പ്രകാശൻ, പരേതരായ ഇ.എ ലാലൻ, ഇ.കെ.തമ്പി, ഇ.എ.സിദ്ധൻ, കുട്ടൻ, തമ്പി, ഗോപി തുടങ്ങിയവരുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് ക്കാരും സംഘടിച്ചു. ഒരു കൂട്ടർ പരിപാടി കലക്കാനും മറ്റൊരു കൂട്ടർ പരിപാടി ഭംഗിയാക്കാനും രംഗത്തെത്തിയതോടെ കാര്യങ്ങൾ കുഴപ്പത്തിലായി.ഇതിനിടെ സ്പെഷ്യൽ ബ്രാഞ്ചുപൊലിസു നല്കിയ റിപ്പോർട്ടും പ്രശ്നമായി.മന്ത്രി ചടങ്ങിനെത്ത രുതെന്നായിരുന്നു പൊലിസു റിപ്പോർട്ട്. വന്നാൽ ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകും.നിയന്ത്രിയ്ക്കുക ബുദ്ധിമുട്ടാകും.

പക്ഷെ പൊലിസു റിപ്പോർട്ടു കരുണാകരൻ തള്ളി. എതിർപ്പിത്ര ഗുരുതരമാണെങ്കിൽ ഞാനവിടെ പോവുക തന്നെ ചെയ്യും. അദ്ദേഹം പൊലിസു മേധാവികളെ അറിയിച്ചു.'പറഞ്ഞ സമയത്ത് കൃത്യമായി തന്നെ കരുണാകരനെത്തി. യൂണിയൻ ഉദ്ഘാടനം ഭംഗിയായി നടന്നു.ചടങ്ങിനും തടസ്സമില്ലാതെ പൊലിസനു വ ദി ച്ച സ്ഥലത്ത് ചെറിയൊരു പ്രകടനമായി എസ്.എഫ് പ്രതിഷേധം ഒതുങ്ങി.

കോളേജിലെ ആവശ്യങ്ങളെ കുറിച്ചു വിദ്യാർത്ഥി നേതാക്കൾ അദ്ദേഹത്തിന് നിവേദനം നല്കി.പ്രധാന ആവശ്യം മാല്യങ്കരയിലേക്കു ബസ്സു വേണമെന്നതായിരുന്നു. രണ്ടു മാസം കഴിഞ്ഞപ്പോൾ തത്തപ്പിള്ളിയിൽ നിന്നും ആലുവായിൽ നിന്നും മാല്യങ്കരയിലേക്കു കെ.എസ് ആർ ടി സി ബസ്സ് സർവ്വീസു തുടങ്ങി.വൈപ്പിനിൽ നിന്നും ചെറായിൽ നിന്നും വരാപ്പുഴയിൽ നിന്നുമൊക്കെ ഒട്ടേറെ സ്വകാര്യ ബസ്സുകളും പിന്നീടു മാല്യങ്കരയിലേക്കു സർവിസു തുടങ്ങി. ഇന്നു ഗോശ്രീ പാലം വഴിയുള്ള സംസ്ഥാന ഹൈവെ യുടെ ഭാഗമാണ് മാല്യങ്കര റോഡ്. മൂത്ത കന്നം എച്ച്.എംഡി പി സഭ തന്നെ കോളേജിനെതിർവശത്തായി എഞ്ചിനിയറിംഗ് കോളേജ് തുടങ്ങി.പൊളിടെക്ക്നിനിക്ക് തുടങ്ങാൻ പോകുന്നു.മാല്യങ്കരയെന്ന കുഗ്രാമത്തിലുണ്ടായ വൻ മാറ്റങ്ങളെ കുറിച്ചോർ കുന്നവരുടെ മനസ്സിൽ ശങ്കറിന്റെയും കരുണാകരന്റെയും പേരുകൾ എന്നുമുണ്ടാവും.

Ernakulam
English summary
ernakulam local news malyankara remembers k karunakaran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X