പ്രവാസികളുടെ മടക്കം; ടിക്കറ്റെടുക്കാൻ തന്റെ സമ്പാദ്യം നൽകി കൊച്ചുമിടുക്കൻ!! കരുതൽ കൈയ്യടി
'ഇത് പഴയ പപ്പുവല്ല',പത്രസമ്മേളനം നടത്താൻ പേടിയുള്ള മോദി,'രാഹുലിനെ കാണൂ', വൻ പുകഴ്ത്തലുമായി സംവിധായകൻ
എറണാകുളം; കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരികെയെത്തുന്ന പ്രവാസികളുടെ യാത്രാ ചിലവ് വഹിക്കാമെന്ന് കോൺഗ്രസ് നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക്ക് മടക്കയാത്രയ്ക്കുള്ള പണം നൽകാമെന്നായിരുന്നു കോൺഗ്രസ് എംഎൽഎമാരും എംപിമാരും പ്രഖ്യാപിച്ചത്. കോൺഗ്രസിന്റെ നീക്കത്തിന് വൻ പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ പെരുമ്പാവൂരിലെ എംഎൽഎ എൽദോസ് കുന്നപ്പള്ളി തന്റെ മണ്ഡലത്തിൽ നിന്നും വന്ന 'കുഞ്ഞ് കരുതലിനെ' കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ്.
തന്റെ സമ്പാദ്യമായ മൂവായിരം രൂപ പ്രവാസികൾക്കായി നൽകിയ റിയാദ് എന്ന കുട്ടിയെ കുറിച്ചാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചത്. പോസ്റ്റ് വായിക്കാം- ഇത് എന്റെ നിയോജകമണ്ഡലത്തിലെ പോഞ്ഞാശ്ശേരി പ്രദേശത്തെ കൊച്ചുമിടുക്കന്‍ റിയാദ്. ഗള്‍ഫിലെ പ്രവാസികളുടെ നിലവിലെ അവസ്ഥ വാപ്പിച്ചിയിൽ നിന്ന് അറിഞ്ഞതിനെ തുടര്‍ന്ന് റിയാദ് ഏറെ നാളായി സ്വരൂപിച്ച് വെച്ചുകൊണ്ടിരുന്ന മൂവായിരം രൂപ, മടങ്ങി വരാന്‍ കഴിയാതെ പ്രയാസപ്പെടുന്ന ഏതെങ്കിലുമൊരു പ്രാവാസിക്ക് ടിക്കറ്റ് വാങ്ങുന്നതിലേക്ക് ഏല്‍പ്പിക്കാമോ എന്ന് ആവശ്യപ്പെട്ടു കൊണ്ട് എനിക്ക് വാട്ട്സ് ആപ്പ് സന്ദേശം അയച്ചിരിക്കുകയാണ്.
ഭരണകൂടം പോലും പ്രവാസികളുടെ പ്രയാസം അവഗണിക്കുന്നിടത്താണ് റിയാദിനെ പോലുള്ള കൊച്ചു കൂട്ടുകാർ നമ്മുടെ സമൂഹത്തിന് തന്നെ മാതൃകയാകുന്നത്. ജനപ്രതിനിധി എന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്ന നിമിഷം.#മനസ്_കൊണ്ട്_ഒരുമിച്ചു_പെരുമ്പാവൂർ, അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ദുരിതം അനുഭവിക്കുന്ന പ്രവാസികൾക്ക് മടങ്ങിയെത്താൻ ടിക്കറ്റ് നൽകാമെന്ന് ആദ്യം യൂത്ത് കോൺഗ്രസ് ആയിരുന്നു പ്രഖ്യാപിച്ചത്. ജിസിസി യൂത്ത് കെയര്‍ 100 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ടിക്കറ്റ് നല്‍കുക. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ഷാഫി പറമ്പില്‍ എംഎല്‍എയായിരുന്നു ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പിന്നാലെ എംപിമാരായ ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരും എംഎല്‍എമാരായ കെഎസ് ശബരീനാഥന്‍, അന്‍വര്‍ സാദത്ത്, വിടി ബല്‍റാം എന്നിവരും ഇതിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
'ഇത് പഴയ പപ്പുവല്ല',പത്രസമ്മേളനം നടത്താൻ പേടിയുള്ള മോദി,'രാഹുലിനെ കാണൂ', വൻ പുകഴ്ത്തലുമായി സംവിധായകൻ
അമിത് ഷാ എവിടെ? ഷായുടെ അസാന്നിധ്യത്തിന് പിന്നിൽ!! മോദിയുടെ നീക്കത്തിന്റെ സൂചനകൾ
ലോക്ഡൗണ്‍ ഇളവ് തുണയായി, കുതിരാനില്‍ തുരങ്ക നിര്‍മാണം പുനരാരംഭിച്ചു, ഒരുക്കുന്നത് കരിങ്കല്‍ ഭിത്തി!!