Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനായിരം കടന്ന് ഭക്ഷ്യ കിറ്റ് വിതരണം: അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസവുമായി തൊഴില്‍വകുപ്പ്

കൊച്ചി: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തിനിടയിലും അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസമേകുകയാണ് തൊഴില്‍ വകുപ്പ്. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സപ്ലൈകോയുടെയും സഹകരണത്തോടെ 10790 ഭക്ഷ്യ കിറ്റുകളാണ് ഇതുവരെ ജില്ലയിൽ അതിഥി തൊഴിലാളികള്‍ക്കായി തൊഴിൽ വകുപ്പ് വിതരണം ചെയ്തത്.

ഇതര സംസ്ഥാനത്ത് നിന്നെത്തി കേരളത്തില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ലോക്ക് ഡൗണിലും ട്രിപ്പിള്‍ ലോക്ക് ഡൗണിലും ഭക്ഷണമെത്തിക്കുക എന്ന സര്‍ക്കാര്‍ നയം പൂര്‍ണ്ണ തോതില്‍ നടപ്പാക്കുകയാണ് വകുപ്പ്. ജില്ലയിൽ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കിറ്റു വിതരണം.

Ernakulam

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നടപ്പാക്കുന്ന പദ്ധതിയുടെ നടത്തിപ്പിന് ജില്ലയിൽ റീജണൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി. സുരേഷ് കുമാർ, ഡെപ്യൂട്ടി ലേബർ കമ്മീഷണർ ആർ ഹരികുമാർ ജില്ലാ ലേബർ ഓഫീസർമാരായ പി എം ഫിറോസ്, പി. എസ് മാർക്കോസ് എന്നിവർ നേതൃത്വം നൽകുന്നു. ലേബര്‍ കമ്മീഷണര്‍ ഡോ എസ് ചിത്ര, അഡീഷണൽ ലേബർ കമ്മീഷണർ കെ ശ്രീലാൽ എന്നിവരും ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുന്നിലുണ്ട്.

ജില്ലാ നോഡൽ ഓഫീസർ കൂടിയായ ഡെപ്യൂട്ടി കളക്ടർ (എൽ ആർ) പുരുഷോത്തമനാണ് ജില്ലാ ഭരണകൂടത്തിനായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് .

തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നതും ഭക്ഷ്യ കിറ്റുകൾ ഗുണഭോക്താക്കളിലെത്തിക്കുന്നതും അസിസ്റ്റന്റ് ലേബർ ഓഫീസർമാരായ ടി ജി ബിനീഷ് കുമാർ, അഭി സെബാസ്റ്റ്യൻ, രാഖി ഇ ജി, ടി കെ നാസർ, പ്രിയ ആർ, മേരി സുജ പി റ്റി, മുഹമ്മദ് ഷാ സി എം, പ്രവീൺ പി ശ്രീധർ, ജോസി ടി വി, ജയപ്രകാശ് കെ എ എന്നിവരുടെ നേതൃത്വത്തിലാണ് .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+