അതിജീവിതയ്ക്ക് നീതി: ഇതൊരു തുടക്കം, സ്ത്രീകളെല്ലാം ഒപ്പമുണ്ടെന്ന് ബൈജു കൊട്ടാരക്കര
കൊച്ചി: നടി ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് പിന്തുണയറിയിച്ച് വഞ്ച് സ്‌ക്വയറില്‍ ജനകീയ കൂട്ടായ്മ. പ്രമുഖരാണ് പങ്കെടുത്തത്. . ഉപവാസ സമരത്തിലേക്ക് പ്രമുഖരെത്തുമെന്ന് ബൈജു കൊട്ടാരക്കര. വൈകീട്ട് പൊതു സമ്മേളനവും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഉപവാസ സമരത്തിലേക്ക് ബാബുരാജ്, രഞ്ജിനി അടക്കമുള്ളവര്‍ എത്തുമെന്നും നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. ബിജെപിയില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായ എഎന്‍ രാധാകൃഷ്ണന്റെ പ്രാതിനിധ്യം ഉറപ്പിച്ചിട്ടുണ്ടെന്നും, മറ്റൊരു നേതാവ് കൂടി ബിജെപിയില്‍ നിന്ന് എത്തുമെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കി.
ഗാംഗുലിയുടെ വീട്ടിലെത്തി അമിത് ഷാ, അത്താഴ വിരുന്നില്‍ അഭ്യൂഹം, ബംഗാളില്‍ രാഷ്ട്രീയം മാറും?
ആംആദ്മി പാര്‍ട്ടി, സിപിഎം, സിപിഐ അങ്ങനെ എല്ലാവരും പരിപാടിക്കായി വരുന്നുണ്ട്. ഇതിന് രാഷ്ട്രീയഭേദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാടന്‍പാട്ടുകള്‍ അടക്കമുള്ളവ ചടങ്ങിനുണ്ടാവും. അതേസമയം പൊതുസമ്മേളനത്തില്‍ പ്രമുഖരായ ഏഴുപതി വ്യക്തികള്‍ പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാമുണ്ട്. ഒപ്പം കാന്‍ഡില്‍ ലൈറ്റ് മാര്‍ച്ചും ഇതോടൊപ്പം നടത്തുന്നുണ്ട്. ഇതൊരു തുടക്കം മാത്രമാണ്. അതിജീവിതയ്ക്ക് നീതി കിട്ടുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടതാണ്. നീതി കിട്ടണമെന്ന് കരുതുന്നവരുടെ പ്രതിഷേധമാണിത്. ഇത് വിജയിപ്പിക്കേണ്ടത് കേരളത്തിന്റെ, വനിതകളുടെ തന്നെ ആവശ്യമാണെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
അതിജീവിതയ്ക്ക് നീതി കിട്ടുക അതില്‍ വെള്ളം ചേര്‍ക്കാതിരിക്കുക അതാണ് ഈ സമരത്തിന്റെ പ്രാധാന്യം. നീതി ന്യായ മേഖലയില്‍ അടക്കം അനീതിയുടെ ഒരു ശബ്ദം കണ്ടുതുടങ്ങിയിരിക്കുന്നു. ഈ പ്രതിഷേധം ജനം ഒന്നടങ്കം ഏറ്റെടുത്തു. ലോകത്ത് നിന്ന് എല്ലായിടത്ത് നിന്ന് എനിക്ക് സന്ദേശങ്ങള്‍ വരുന്നുണ്ട്. അവരൊക്കെ ഈ പോരാട്ടത്തിന് കൂടെയുണ്ട് എന്ന് പറയുന്നുണ്ട്. ഈ പ്രതിഷേധം വിജയിപ്പിക്കേണ്ടതുണ്ട്. അത് സ്ത്രീകളുടെ തന്നെ ആവശ്യമാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ ഒന്നും ചെയ്യാതെ കൈകെട്ടി നില്‍ക്കുന്ന അവസ്ഥയാണ് നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റേതെന്ന് അഡ്വ ആശാ ഉണ്ണിത്താന്‍ പറഞ്ഞു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ സര്‍ക്കാര്‍ നടപടി ഏറെ വേദനിപ്പിച്ചു. നീതി ലഭ്യമാക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാതെ ഫിലിം ഫെസ്റ്റിവലിന്റെ വേദിയില്‍ ഇരുത്തുന്നതിലും, അതിജീവിതക്കൊപ്പമാണെന്ന് പറയുന്നതിലുമൊന്നും കാര്യമില്ലെന്നും ആശാ ഉണ്ണിത്താന്‍ വ്യക്തമാക്കി. രാമന്‍ പിള്ളയുടെ ജൂനിയേഴ്‌സായിട്ടുള്ള അഡ്വക്കേറ്റുമാര്‍ക്കെതിരെ അന്വേഷണം വന്ന സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. സംസ്ഥാന സര്‍ക്കാര്‍ കൈകെട്ടി നില്‍ക്കുന്ന അവസ്തയാണ് ഇപ്പോഴുള്ളതെന്നും അവര്‍ പറഞ്ഞു.
നടിയുടെ കേസില്‍ സമൂഹത്തില്‍ ഉണ്ടാകുന്ന ചര്‍ച്ചകളൊന്നും അറിയേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. വിഷയം അവരിലേക്ക് അടുക്കുന്ന സമയത്ത് കൃത്യമായി ഇടപെട്ട് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുകയും ചെയ്തു. ഓണത്തിന് തരുന്നതാണല്ലോ ഓണപ്പുടവ. ഓണം കഴിഞ്ഞ് തരുന്നത് അതല്ലല്ലോ. നീതി ലഭ്യമാക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാതെ പിന്നീട് അതിജീവിതക്കൊപ്പമാണെന്ന് പറഞ്ഞിട്ട് സിനിമാറ്റിക് പെര്‍ഫോമന്‍സ് ഒക്കെ നടത്തുന്നത് ശരിയല്ല. അത് ആളുകളുടെ കണ്ണില്‍ പൊടിയിടുന്ന കാര്യങ്ങളാണ്. ഈ സന്ദര്‍ഭത്തില്‍ അതിജീവിതയ്ക്ക് നേരിട്ട് പോലീസിനെതിരെയോ പ്രോസിക്യൂഷനെയെ കുറ്റം പറഞ്ഞ് കൊണ്ട് കോടതിയെ സമീപിക്കാന്‍ പറ്റില്ല. അതുകൊണ്ടാണ് അവര്‍ സുപ്രീം കോടതിക്ക് പരാതി നല്‍കിയതെന്നും ആശാ ഉണ്ണിത്താന്‍ പറഞ്ഞു.
രണ്ടും കല്‍പ്പിച്ച് പിടി തോമസ്, കോണ്‍ഗ്രസിനെ നയിക്കേണ്ട രാഹുല്‍ നിശാ ക്ലബില്‍, പുറത്താക്കുമോ?