എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വരാജിനെതിരെ തൃപ്പൂണുത്തുറയിൽ പിഷാരടി? കുന്നത്തുനാട്ടിൽ ധർമ്മജൻ? ‌;അപ്രതീക്ഷിത നീക്കത്തിന് കോൺഗ്രസ്?

Google Oneindia Malayalam News

എറണാകുളം; നിയമസഭ തിരഞ്ഞെടുപ്പിൽ വിജയ സാധ്യത മാത്രം പരിഗണിച്ച് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതൽ പൊതുസമ്മതരേയും പ്രമുഖരേയും രംഗത്തിറക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്. സിനിമാ താരങ്ങളെ ഇക്കുറി കൂടുതലായി പാർട്ടി പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

നടൻ ധർമജൻ ബോൾഗാട്ടിയെ ഇത്തവണ ബാലുശേരിയിൽ നിന്ന് മത്സരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ബാലുശേരിയ്ക്ക് പകരം കുന്നത്തുനാട്ടിൽ ധർമജനെ മത്സരിപ്പിക്കാനാണ് പാർട്ടി നീക്കം എന്നാണ് റിപ്പോർട്ട്. ഒപ്പം കഴിഞ്ഞ ദിവസം പാർട്ടിയിൽ ചേർന്ന നടൻ രമേശ് പിഷാരടിയേയും മത്സരിപ്പിച്ചേക്കും.

രാഹുല്‍ഗാന്ധിയുടെ പുതുച്ചേരി സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

ധർമജൻറെ സ്ഥാനാർത്ഥിത്വം

ധർമജൻറെ സ്ഥാനാർത്ഥിത്വം

കോൺഗ്രസ് സഹയാത്രികനായ നടൻ ധർമജനെ എറണാകുളം ജില്ലയിൽ നിന്ന് തന്നെ മത്സരിപ്പിച്ചേക്കുമെന്നായിരുന്നു ആദ്യം റിപ്പോർട്ടുകൾ. ധർമജന്റെ സ്വദേശായ ബോൾഗാട്ടി ഉൾപ്പെടെുന്ന വൈപ്പിൻ മണ്ഡലത്തിൽ നടനെ പരിഗണിക്കുന്നുണ്ടെന്നുള്ള അഭ്യൂഹങ്ങളുമുണ്ടായിരുന്നു. പിന്നാലെയാണ് ഇടതുകോട്ടയായ ബാലുശേരിയിൽ നടൻ മത്സരിച്ചേക്കുമെന്ന തരത്തിലുള്ള വാർത്തകൾ വരുന്നത്.

കുന്നത്തുനാട്ടിൽ നിന്ന്

കുന്നത്തുനാട്ടിൽ നിന്ന്

ബാലുശേരിയിൽ മത്സരിക്കാനുള്ള സന്നദ്ധത ധർമജൻ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ധർമജൻ ആരംഭിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ധർമജൻ എറണാകുളത്ത് കുന്നത്തുനാട്ടിൽ നിന്ന് മത്സരിക്കണമെന്നാണ് പാർട്ടിയിലെ ആവശ്യം.

സംവരണ മണ്ഡലം

സംവരണ മണ്ഡലം

ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ , പൂതൃക്ക, തിരുവാണിയൂർ, വടവുകോട്-പുത്തൻകുരിശ്, വാഴക്കുളം എന്നീ പഞ്ചായത്തുകൾ അടങ്ങുന്നതാണ് കുന്നത്തുനാട് നിയമസഭാമണ്ഡലം പട്ടികജാതി സംവരണമണ്ഡലമാണ്. ട്വിന്റി ട്വന്റിക്ക് വേരോട്ടമുള്ള മണ്ഡലത്തിൽ ഇത്തവണ ധർമജനെ പോലൊരു പ്രമുഖൻ വേണമെന്നാണ് പാർട്ടി നേതാക്കൾ ആവശ്യപ്പെടുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ

തദ്ദേശ തിരഞ്ഞെടുപ്പിൽ

ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ട്വന്റി ട്വന്റി കാഴ്ച വെച്ചത്. കുന്നത്തുനാട്, മഴുവന്നൂര്‍, ഐക്കരനാട് തുടങ്ങി കോണ്‍ഗ്രസ് കോട്ടകളിലെല്ലാം വലിയ മുന്നേറ്റമായിരുന്നു പാർട്ടി കാഴ്ച വെച്ചത്. കുന്നത്തുനാട് പഞ്ചായത്തില്‍ 8005 വോട്ടുകളാണ് ട്വന്റി ട്വന്റിക്ക് ലഭിച്ചത്. ഐക്കരനാട്ടില്‍ 7692 വോട്ടുകളും ലഭിച്ചിരുന്നു.

ട്വന്റി ട്വന്റി ഭരണം പിടിച്ചു

ട്വന്റി ട്വന്റി ഭരണം പിടിച്ചു

ട്വന്‍റി ട്വന്‍റി ഭരണം നേടിയ നാല് പഞ്ചായത്തുകളും കുന്നത്തുനാട് നിയോജക മണ്ഡലത്തിലാണ്.നിയമസഭ തിരഞ്ഞെടുപ്പിലും പോരാടാനുറച്ച് ശക്തരായ സ്ഥാനാർത്ഥികളെ തന്നെ മത്സരിപ്പിക്കുമെന്നാണ് ട്വിന്റി ട്വന്റി പ്രഖ്യാപിച്ചിരിക്കുന്നത്.നിലവിൽ കോൺഗ്രസിന്റെ വിപി സജീന്ദ്രനാണ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ.

മൂവായിരത്തിൽ താഴെ മാത്രം

മൂവായിരത്തിൽ താഴെ മാത്രം

കഴിഞ്ഞ തവണ മൂവായിരത്തിൽ താഴെ വോട്ട് മാത്രം നേടിയായിരുന്നു സജീന്ദ്രൻ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലെ സാഹചര്യമായിരിക്കില്ല നിയമസഭ തിരഞ്ഞെടുപ്പിലെന്ന് കോൺഗ്രസ് വാദിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ധർമജനെ പോലൊരാൾ മത്സരിക്കേണ്ടത് അനിവാര്യമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

തൃപ്പൂണിത്തറയിൽ

തൃപ്പൂണിത്തറയിൽ

അതേസമയം കുന്നത്തുനാടിനോട് ചേർന്ന് കിടക്കുന്ന തൃപ്പൂണിത്തുറയിൽ നടൻ രമേശ് പിഷാരടിയെ മത്സരിപ്പിക്കണമെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആവശ്യം. പിഷാരടി മത്സരിക്കുന്നതോടെ മത്സരം ജനശ്രദ്ധയിലേക്ക് കൊണ്ടുവരാനാകുമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.

ഐശ്വര്യകേരള യാത്രയിൽ

ഐശ്വര്യകേരള യാത്രയിൽ

കഴിഞ്ഞ ദിവസം ഐശ്വര്യ കേരള യാത്രയിൽ ഹരിപ്പാട് വെച്ചായിരുന്നു പിഷാരടി കോൺഗ്രസിൽ ചേർന്നത്. എന്നാൽ ഇത്തവണ താൻ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നാണ് പിഷാരടി പറഞ്ഞത്. അതേസമയം തൃപ്പൂണിത്തുറയിൽ സ്ഥിരം താമസക്കാരാനയ നടനെ മണ്ഡലത്തിൽ മത്സരിപ്പിക്കാൻ സമ്മർദ്ദം ചെലുത്താനുള്ള നീക്കത്തിലാണ് ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ.

സ്വരാജിനെതെിരെ

സ്വരാജിനെതെിരെ

സിപിഎമ്മിലെ യുവ നേതാവായ എം സ്വരാജാണ് മണ്ഡലത്തിലെ എംഎൽഎ. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബാർ കോഴ വിഷയത്തിൽ കെ ബാബു ആരോപണങ്ങൾ നേരിടവെയാണ് മണ്ഡലത്തിൽ സ്വരാജിനെ ഇറക്കി സിപിഎം അട്ടിമറി വിജയം നേടിയത്. 4467 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സ്വരാജ് ഇവിടെ നിന്ന് വിജയിച്ച് കയറിയത്.

ഒതുക്കാനുള്ള നീക്കം

ഒതുക്കാനുള്ള നീക്കം

ഇക്കുറിയും സ്വരാജ് തന്നെയാകും ഇവിടെ സിപിഎം സ്ഥാനാർത്ഥി.എന്നാൽ പിഷാരടിയുടെ ജനപ്രീതി വഴി മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുമെന്ന് ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ കരുതുന്നു. അതേസമയം നടൻമാരെ മത്സരിപ്പിക്കുന്നതിലൂടെ മുതിർന്ന നേതാവ് കെ ബാബുവിനേയും ശശീന്ദ്രനേയും ഒതുക്കാനുള്ള ഒരു വിഭാഗത്തിന്റെ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

സീറ്റിനായി കെ ബാബു

സീറ്റിനായി കെ ബാബു


തൃപ്പൂണിത്തുറ സീറ്റിനായി മുൻ മന്ത്രി കെ ബാബു തന്നെ സജീവമായി രംഗത്തുണ്ട്. ബാബുവിന് സീറ്റ് നൽകുന്നതിൽ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പാണ് ഉളളത്. ബാബുവല്ലേങ്കിൽ ഡിസിസി ജനറൽ സെക്രട്ടറി എബി സാബുവിന്റെ പേരും പരിഗണിക്കുന്നുണ്ട്. സീറ്റിനായി സാബു ചരടുവലികൾ ശക്തമാക്കിയിട്ടുണ്ട്.അതേസമയം നടൻമാരെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശത്തിന് പാർട്ടിയിൽ കൂടുതൽ ചർച്ചകൾ നടന്നിട്ടില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

Recommended Video

cmsvideo
എന്തിന് കോൺഗ്രസിൽ ചേർന്നു..പിഷാരടി പറയുന്നു

Ernakulam
English summary
kerala assembly election 2021; Congress leaders want ramesh pisharadi to contest against m swaraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X