Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂവാറ്റ്പുഴയിൽ പോര് കനക്കുന്നു: മണ്ഡലം നിലനിർത്താൻ എൽഡിഎഫ്, അധികാരം തിരിച്ചുപിടിക്കാൻ യുഡിഎഫ്

കൊച്ചി: നിയമസഭാ തിരഞ്ഞടുപ്പിനുള്ള പ്രചാരണം ഊർജ്ജിതമാകുമ്പോള്‍ പുതിയ തന്ത്രങ്ങളുമായി മുന്നണികള്‍. കാർഷിക മേഖല ഉള്‍പ്പെടുന്ന മൂവാറ്റുപുഴ മണ്ഡലത്തിൽ വികസനം മുൻനിർത്തിയാണ് തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തിരിച്ചുപിടിച്ച സീറ്റ് നിലനിർത്തുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം. എന്നാൽ ഈ മണ്ഡലം തിരിച്ചുപിടിക്കാനുള്ള നീക്കങ്ങളാണ് യുഡിഎഫിന്റേത്. എന്നാൽ ട്വന്റി ട്വന്റി കൂടി മത്സരരംഗത്തേക്ക് എത്തിയതോടെ മത്സരം കൊഴുക്കുകയാണ്. എന്നാൽ ഇടത്- വലത് മുന്നണികളുടെ ആധിപത്യത്തിൽ നിന്ന് മാറ്റമെന്ന വാഗ്ധാനമാണ്
ട്വന്റി ട്വന്റി മുന്നോട്ടുവെക്കുന്നത്.

എൽഡിഎഫ് എൽദോ എബ്രഹാമിനെയാണ് ഈ മണ്ഡസലത്തിൽ നിന്ന് മത്സരിപ്പിക്കുന്നത്. രണ്ടാമതും വിജയിച്ച് കയറാനുള്ള ശ്രമത്തിലാണ് എൽഡിഎഫ്. കഴിഞ്ഞ തവണ കാർഷിക മേഖലയിലടക്കം എൽഡിഎഫ് നടപ്പിലാക്കിയ വികസന പദ്ധതികള്‍ മുൻനിർത്തിക്കൊണ്ടാണ് എൽദോ എബ്രഹാമിന്റെ പ്രചാരണം. ഒന്നാം വട്ട പ്രചാരണം പൂർത്തിയാക്കിയ സ്ഥാനാർത്ഥി രണ്ടാം വട്ട പ്രചാരണത്തിനും തുടക്കം കുറിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജോസഫ് വാഴക്കനെതിരെ മത്സരിച്ച എൽദോ അട്ടിമറി വിജയമാണ് നേടിയത്.

eldho-mathewkuzhalnadan-

യുഡിഎഫ് സ്ഥാനാർത്ഥിയായി മാത്യൂ കുഴൽനാടനാണ് മത്സരിക്കുന്നത്. അവസാന ഘട്ടത്തിലാണ് യുഡിഎഫ് മൂവാറ്റുപുഴ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയം. കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ പ്രചാരണവുമായി രംഗത്തെത്തുകയാണ്. എന്നാൽ മാത്യു കുഴൽനാടൻ ഉന്നയിക്കുന്ന വാദം ഈ മണ്ഡലത്തിലെ വികസനമുരടിപ്പ് ചർച്ചയാവുമെന്നും എൽദോ എബ്രഹാമിന്റെ വ്യക്തിപ്രഭാവം വോട്ടായി മാറില്ലെന്നുമാണ്. അതേ സമയം യുഡിഎഫിന് അനുകൂല ഘടകം മൂവാറ്റുപുഴ മണ്ഡലത്തിലെ പതിനൊന്ന് പഞ്ചായത്തുകളും മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയും യുഡിഎഫ് ഭരണമാണ് നിലനിൽക്കുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ട്വന്റി ട്വന്റി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്നതാണ് മൂവാറ്റുപുഴയിലെ പ്രത്യേകത. എറണാകുളം ജില്ലയിൽ ട്വന്റി ട്വന്റി മത്സരിക്കുന്ന എട്ട് മണ്ഡലങ്ങളിലൊന്നാണ് മൂവാറ്റുപുഴ. ഈ മണ്ഡലത്തിൽ മാറ്റം ആഗ്രഹിക്കുന്ന സാധാരണ ജനങ്ങളുടെ വോട്ട് തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് ട്വന്റി ട്വന്റി പുലർത്തുന്നത്. എൻഡിഎ ജിജി ജോസഫിനെയണ് ഈ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കുന്നത്.

തൃപ്പൂണിത്തുറയിൽ അമിത് ഷായുടെ റോഡ് ഷോ, ചിത്രങ്ങൾ കാണാം

ഹോട്ട് ലുക്കിൽ നടൻ ചേതന പാണ്ഡെ, കടൽതീരത്തുള്ള ചിത്രങ്ങൾ വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+