എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കളമശ്ശേരിയില്‍ ലീഗ് സീറ്റില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം; നഗരസഭാ ഭരണവും യുഡിഎഫിന് നഷ്ടമാവും

Google Oneindia Malayalam News

എറണാകുളം: ഡിസംബറില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ നറുക്കെടുപ്പിലെ ഭാഗ്യത്തിന്‍റെ പിന്തുണയില്‍ മാത്രം യുഡിഎഫിന് ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞ നഗരസഭകളില്‍ ഒന്നായിരുന്നു എറണാകും. ഇരുമുന്നണികള്‍ക്കും തുല്യ അംഗങ്ങളുള്ള നഗരസഭയില്‍ നറുക്കെടുപ്പില്‍ യുഡിഎഫിന് ഭരണം ലഭിക്കുകയായിരുന്നു. നറുക്കെടുപ്പില്‍ എല്‍ഡിഎഫിന്‍റെ ചിത്ര സുരേന്ദ്രനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിലെ സീമ കണ്ണന്‍ നഗസഭ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

എന്നാല്‍ സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് അന്ന് മാറ്റിവെച്ച 37-ാം വാര്‍ഡിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം നടക്കുകയും ഫലം ഇന്ന് പുറത്ത് വരികയും ചെയ്തപ്പോള്‍ യുഡിഎഫിനെ ഞെട്ടിച്ചു കൊണ്ട് സിറ്റിങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തിരിക്കുകയാണ്. ഇതോടെ നഗരസഭാ ഭരണം ഇടതിന്‍റെ കൈകളില്‍ എന്താനുള്ള വഴിയൊരുങ്ങി.

കളമശ്ശേരി നഗരസഭയില്‍

കളമശ്ശേരി നഗരസഭയില്‍

42 സീറ്റുള്ള കളമശ്ശേരി നഗരസഭയില്‍ 41 സീറ്റിലേക്കായിരുന്നു നേരത്തെ തിരഞ്ഞെടുപ്പ് നടന്നത്. 37-ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. ഫലം പുറത്തുവന്നപ്പോള്‍ യുഡിഎഫ് 19, എല്‍ഡിഎഫ് 18, യുഡിഎഫ് വിമതര്‍ രണ്ട്, എല്‍ഡിഎഫ് വിമത, ബിജെപി-ഒന്നി എന്നിങ്ങനെയായിരുന്നു കക്ഷിനില. പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിമതനായ കെ എസ് യു മുന്‍ ജില്ലാ സെക്രട്ടറി എകെ നിഷാദ് മാത്രമാണ് യുഡിഎഫിന് ഒപ്പം നിന്നത്.

യുഡിഎഫിന് തിരിച്ചടി

യുഡിഎഫിന് തിരിച്ചടി

യുഡിഎഫ് വിമതനും ലീഗ് നേതാവുമായ സുബൈറും എല്‍ഡിഎഫ് വിമത ബിന്ദു മനോഹരും ഇടതുമുന്നണിയെ പിന്തുണച്ചു. ഇതോടെ ഇരുമുന്നണികള്‍ക്കും തുല്യ നിര വരികയും നറുക്കെടുപ്പിലൂടെ യുഡിഎഫ് അധികാരത്തില്‍ എത്തുകയുമായിരുന്നു. എന്നാല്‍ 37-ാം വാര്‍ഡില്‍ കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം ഇന്ന് പുറത്ത് വന്നപ്പോള്‍ യുഡിഎഫിന് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്.

ലീഗ് സിറ്റിങ് സീറ്റ്

ലീഗ് സിറ്റിങ് സീറ്റ്

ലീഗിന്‍റെ സിറ്റിങ് സീറ്റില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിജയം എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ നഗരസഭാ ഭരണവും എല്‍ഡിഎഫിന് ലഭിക്കാനുള്ള സാധ്യത ശക്തമായി. പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണച്ച യുഡിഎഫ് വിമതന്‍ പിന്നീട് യുഡിഎഫിലേക്ക് മടങ്ങിയെങ്കിലും ഇദ്ദേഹത്തെ തിരികെ ഒപ്പം കൂട്ടാമെന്ന പ്രതീക്ഷിയിലാണ് സിപിഎം.

വിജയിച്ചത് റഫീഖ് മരയ്ക്കാര്‍

വിജയിച്ചത് റഫീഖ് മരയ്ക്കാര്‍

എല്‍ഡിഎഫിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ റഫീഖ് മരയ്ക്കാറാണ് 37-ാം വാര്‍ഡില്‍ വിജയിച്ചത്. 64 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയം. റഫീഖ് മരയ്ക്കാറിന് 308 വോട്ട് ലഭിച്ചപ്പോള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലീഗിനെ സലീമിന് 244 വോട്ട് കിട്ടി. കോണ്‍ഗ്രസ് വിമതന്‍ മത്സരത്തിന് ഉണ്ടായതാണ് ലീഗിന് തിരിച്ചടിയായത്. കോണ്‍ഗ്രസ് വിമതന്‍ ഇരുന്നൂറിലേറെ വോട്ട് നേടിയപ്പോള്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിക്ക് 13 വോട്ടാണ് ആകെ നേടാന്‍ സാധിച്ചത്.

കളമശ്ശേരിക്ക് പുറത്ത്

കളമശ്ശേരിക്ക് പുറത്ത്

കളമശ്ശേരിക്ക് പുറത്തെ സംസ്ഥാനത്തെ ഏഴ് തദ്ദേശ വാര്‍ഡുകളിലേക്കാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടന്നത്. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി വാര്‍ഡ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷൻ എന്നിവയാണ് വോട്ടെടുപ്പ് നടന്ന മറ്റ് രണ്ട് പ്രധാന വാര്‍ഡുകള്‍. തിരഞ്ഞെടുപ്പ് നടന്ന ഏഴിടത്തുമായി 78.24 ശതമാനമായിരുന്നു ആകെ പോളിങ്.

പുല്ലഴി വാര്‍ഡില്‍

പുല്ലഴി വാര്‍ഡില്‍

പുല്ലഴി വാര്‍ഡിലെ വിജയം ഇരുമുന്നണികള്‍ക്കും പ്രധാനമാണ്. നിലവില്‍ യുഡിഎഫ് വിമതന്‍ എംകെ വര്‍ഗീസിന്‍റെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം നടത്തുന്നത്. സിറ്റിങ് സീറ്റായ ഇവിടെ വിജയിക്കാന്‍ സാധിച്ചാല്‍ എല്‍ഡിഎഫിന് ഭീഷണികളില്ലാതെ ഭരണം മുന്നോട്ട് കൊണ്ടുപോവാന്‍ സാധിക്കും. വിജയിച്ചാല്‍ വര്‍ഗീസിനെ ഒപ്പമെത്തിച്ച് ഭരണം പിടിക്കാനാണ് യുഡിഎഫ് ശ്രമം.

തില്ലങ്കേരി ഡിവിഷനില്‍

തില്ലങ്കേരി ഡിവിഷനില്‍

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷനില്‍ 64.45 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. യുഡിഎഫിന്‍റെ സിറ്റിങ് വാര്‍ഡായ ഇവിടെ സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. കേരള കോണ്‍ഗ്രസ് ജോസഫിലെ ലിന്‍റ ജയിംസ് ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ബിനോയ് കൂര്യനാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

Ernakulam
English summary
LDF wins league seat in Kalamassery; The UDF will also lose the municipal administration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X