എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്റ്റേഷൻ കടവു പാലത്തില്‍ ടൂവീലറുകൾ കടന്നു പോകാനുള്ള സൗകര്യം: തീരുമാനം ജനങ്ങളുടെ ആവശ്യ പ്രകാരം!

  • By Desk
Google Oneindia Malayalam News

പറവൂർ: നിർമ്മാണം പൂർത്തിയായി ഗതാഗതത്തിന് തുറന്ന് കൊടുക്കാതെ അടച്ചിട്ടിരുന്ന പുത്തൻവേലിക്കര സ്റ്റേഷൻകടവ് പാലം ജനങ്ങളുടെ സംഘടിതമായ ആവശ്യം പരിഗണിച്ചു ടൂവില റുകൾ കടത്തിവിടാനുള്ളസൗകര്യ മൊരുക്കാാൻ അധികൃതർ തയ്യാറായി. ബിജെപിയുടെ നേതൃത്വത്തിൽ ജനകീയ ഉദ്ഘാടന നടത്തുമെന്നു പ്രഖ്യാപിച്ചുബുധനാഴ്ച രാവിലെ മുതൽ ബി ജെ പി പ്രവർത്തകർ പാലത്തിൽ കുത്തിയിരിപ്പു നടത്തിയിരുന്നു.

പാലം തുറന്ന് കൊടുക്കണമെന്ന ആവിശ്യം ശക്തമാകുന്നതിനിടയിൽ ഇവിടുത്തുകാരുടെ സഞ്ചാരമാർഗ്ഗമായ സ്റ്റേഷൻകടവ് ഫെറി, മാളവന ഫെറി, കുറുമ്പത്തുരുത്ത് എന്നീ ചങ്ങാട സർവ്വീസുകൾ മഴവെള്ളത്തിന്റെ ശക്തമായ ഒഴുക്കു വന്നതിനെ തുടർന്ന് അപകട സാദ്ധ്യത മുന്നിൽകണ്ട് ചൊവ്വാഴ്ചയോടുകൂടി നിറുത്തിവച്ചു. ഇതോടുകൂടി ജോലിക്കു പോയവരും സ്കൂൾ കുട്ടികളും ആയിട്ടുള്ളവർക്ക് തിരിച്ച് വീട്ടിലെത്തണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റി വളഞ്ഞ് ചാലാക്ക വഴിയും, കോട്ടപ്പുറം വഴിയും വീട്ടിലെത്തേണ്ട സ്ഥിതിയിലായി. ഇതോടെ ചൊവ്വാഴ്ച വൈകുന്നേരം മുതൽ പാലം തുറക്കകണമെന്നാവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.

bridgeopened

ബിജെ.പിപ്രവർത്തകർ പാലത്തിന് തടസ്സം വച്ചിരുന്ന വീപ്പകളും, മരം കൊണ്ടുണ്ടുള്ള വേലികളും നീക്കം ചെയ്തു. എന്നാൽ പാലത്തിന് മദ്ധ്യത്തിലായി കുറുകെയിട്ടിരുന്നത് ജെസിബി മാറ്റാൻ അധികൃതർ തയ്യാറായില്ല. ബുധനാഴ്ച രാവിലെ 10 മണി വരെ കുത്തിയിപ്പു നടത്തിയ ബി ജെ പി പ്രവർത്തകർ പുത്തൻവേലിക്കര പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. സമ്മർദ്ദം ശക്തമായ തിനെ തുടർന്നാണ് ടൂവീലറുകൾക്കും പൊതുജനങ്ങൾക്കും പാലത്തിലൂടെ കടന്നുപോകാൻ അധികൃതർ സൗകര്യം നല്കികിയത്.

പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് ബിജെപി ജില്ലാ സെക്രട്ടറി കെ.എസ്.ഉദയകുമാർ ഉദ്ഘാടനം ചെയ്തു. എസ്.ജയകൃഷ്ണൻ .,ഒബിസി മോർച്ച ജില്ല വൈസ് പ്രസിഡന്റ് അജി പോട്ടാശ്ശേരി, സിന്ധുനാരായണൻകുട്ടി, ബിജെപി പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.സുരേഷ്, പി.ജെ.മദനൻ എന്നിവർ പ്രസംഗിച്ചു.

Ernakulam
English summary
Local news-puthenvelikkara stationkadavu bridge opened.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X