• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ലോക്കോ പൈലറ്റുമാരും മനുഷ്യരാണ്!! കാണാതെ പോകുന്ന ദുരിതയാത്രകൾ, ലോക്കോ പൈലറ്റിന്റെ വെളിപ്പെടുത്തൽ!!

  • By Desk

കൊ​ച്ചി: ട്രെ​യി​ന്‍ പാ​തി​വ​ഴി​യി​ല്‍ നി​ര്‍ത്തി ലോ​ക്കോ​പൈ​ല​റ്റ് ട്രാ​ക്കി​ല്‍ മൂ​ത്ര​മൊ​ഴി​ച്ച സം​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ ത​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി പൈ​ല​റ്റു​മാ​ർ രം​ഗ​ത്ത്. ലോ​ക്കോ പൈ​ല​റ്റു​മാ​രും മ​നു​ഷ്യ​രാ​ണെ​ന്ന കൊ​ല്ലം ചാ​ത്ത​ന്നൂ​ർ സ്വ​ദേ​ശി​യാ​യ ലോ​ക്കോ പൈ​ല​റ്റ് പ്ര​ദീ​പ് ച​ന്ദ്ര​ന്‍റെ ഫെ​യ്സ്ബു​ക്ക് കു​റി​പ്പാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ചാ വി​ഷ​യം. കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഒ​രു സ്റ്റേ​ഷ​നി​ൽ പോ​ലും സ്റ്റോ​പ്പി​ല്ലാ​തെ ട്രെ​യ്ൻ ഓ​ടി​ക്കു​മ്പോ​ൾ ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ് പോ​സ്റ്റി​ലു​ള്ള​ത്.

ദ നാഷന്‍ വാണ്ട്‌സ് ടു നോ.. അര്‍ണബ് ഗോസ്വാമി എവിടെ? രണ്ടാഴ്ചയായി റിപ്പബ്ലിക് ടിവിയിൽ അർണബ് ഇല്ല!

മും​ബൈ​യി​ലെ ഉ​ല്‍ഹാ​സ്‍ന​ഗ​റി​നും വി​ത്താ​ല്‍വാ​ഡി റെ​യ്ൽ​വേ സ്റ്റേ​ഷ​നും ഇ​ട​യി​ൽ ട്രെ​യ്ൻ നി​ർ​ത്തി​യി​ട്ട് എ​ൻ​ജി​ന് മു​ന്നി​ൽ നി​ന്നു ട്രാ​ക്കി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ന്ന ലോ​ക്കോ പൈ​ല​റ്റി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് വ​ഴി യാ​ത്ര​ക്കാ​ര​ൻ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി പു​റം​ലോ​ക​ത്തി​നു കാ​ട്ടി​കൊ​ടു​ത്ത​ത്. ഉ​ല്‍ഹാ​സ്‍ന​ഗ​റി​ല്‍ നി​ന്നും മും​ബൈ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം. സോ​നു ഷി​ന്‍ഡേ എ​ന്ന​യാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍ത്തി​യ​ത്. ഇ​തി​നു​ള്ള മ​റു​പ​ടി​യാ​യി ദ​ക്ഷി​ണ റെ​യ്ൽ​വേ​യി​ൽ ലോ​ക്കോ പൈ​ല​റ്റാ​യ പ്ര​ദീ​പ് ച​ന്ദ്ര​ൻ ഫെ​യ്സ്ബു​ക്കി​ൽ ന​ൽ​കി​യ‌ മ​റു​പ​ടി നി​ര​വ​ധി ക​ഷ്‌​ട​പ്പാ​ടു​ക​ൾ വി​വ​രി​ക്കു​ന്നു. അ​വ​യ്ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും അ​ദ്ദേ‌​ഹം ആ​വ​ശ്യ​പ്പെ​ടു​ന്നു.

പോ​സ്റ്റി​ൽ പ​റ​യു​ന്ന​ത്: ""ഇ​പ്പോ​ഴ​ത്തെ വൈ​റ​ൽ വീ​ഡി​യോ ആ​ണ​ല്ലൊ ലോ​ക്കോ പൈ​ല​റ്റ് ട്രെ​യി​ൻ നി​ർ​ത്തി ട്രാ​ക്കി​ൽ മൂ​ത്രം ഒ​ഴി​ക്കു​ന്ന​ത് ... ആ ​വീ​ഡി​യോ ആ​ഘോ​ഷി​ക്കു​ന്ന​വ​രും ആ​ന​ന്ദം കൊ​ള്ളു​ന്ന​വ​രും ഒ​ന്നു മ​ന​സി​ലാ​ക്കു​ക: ലോ​ക്കോ പൈ​ല​റ്റും മ​നു​ഷ്യ​രാ​ണ് ... കേ​ര​ള​ത്തി​ന് വെ​ളി​യി​ൽ ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് കു​റ​വാ​ണ് ... ചെ​ന്നൈ-​വി​ജ​യ​വാ​ഡ 430 കി​ലോ മീ​റ്റ​റാ​ണ്... പ​ല ട്രെ​യി​നു​ക​ൾ​ക്കും ഇ​ട​യ്ക്ക് സ്റ്റോ​പ്പ് ഇ​ല്ല ... അ​ത്ര​യും ദൂ​രം ട്രെ​യി​നി​ൽ ഞ​ങ്ങ​ളു​ടെ കൂ​ടെ വ​ർ​ക്ക് ചെ​യ്യു​ന്ന മ​റ്റ് സ്റ്റാ​ഫു​ക​ൾ​ക്ക് ആ​ഹാ​രം ക​ഴി​ക്കാ​നും പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നും ഒ​രു ബു​ദ്ധി​മു​ട്ടു​മി​ല്ല ...

ട്രെ​യി​ൻ ഓ​ടി​ച്ചു കൊ​ണ്ടാ​ണു ലോ​ക്കോ പൈ​ല​റ്റു​മാ​ർ ആ​ഹാ​രം ക​ഴി​ക്കു​ന്ന​ത് ത​ന്നെ .... വ​ഴി​യി​ൽ മ​ല​മൂ​ത്ര ശ​ങ്ക തോ​ന്ന​മെ​ന്നു പേ​ടി​ച്ച് ആ​ഹാ​രം വ​ള​രെ കു​റ​ച്ചു മാ​ത്ര​മേ ക​ഴി​ക്കൂ ... അ​തു പോ​ലെ വെ​ള്ള​വും ... വെ​ള്ളം സ​മ​യ​ത്തു കു​ടി​ക്കാ​ത്ത​തു കൊ​ണ്ടു മി​ക്ക ലോ​ക്കോ പൈ​ല​റ്റു​മാ​ർ​ക്കും മൂ​ത്ര സം​ബ​ന്ധ​മാ​യ പ​ല അ​സു​ഖ​ങ്ങ​ളും വ​രാ​റു​ണ്ട് ...

ഇ​നി മെ​മു​വി​ന്‍റെ കാ​ര്യം എ​ടു​ത്താ​ൽ, അ​തി​ൽ ഒ​രു ലോ​ക്കോ പൈ​ല​റ്റ് മാ​ത്ര​മേ​യു​ള്ളു ... ട്രെ​യി​ൻ ഓ​ടു​മ്പോ​ൾ ലോ​ക്കോ പൈ​ല​റ്റ് എ​പ്പോ​ഴും ഹാ​ൻ​ഡി​ൽ അ​മ​ർ​ത്തി പി​ടി​ച്ചാ​ണു ട്രെ​യി​ൻ ഓ​ടി​ക്കേ​ണ്ട​ത് ... ഹാ​ൻ​ഡി​ലി​ൽ നി​ന്നും കൈ ​എ​ടു​ത്താ​ൽ ട്രെ​യി​ൻ നി​ൽ​ക്കും ... വാ​ട്ട​ർ​ബോ​ട്ടി​ലി​ൽ വെ​ള്ളം ഉ​ണ്ടെ​ങ്കി​ൽ പോ​ലും വെ​ള്ളം കു​ടി​ക്കാ​ൻ ക​ഴി​യാ​റി​ല്ല .. ട്രെ​യി​ൻ നി​ർ​ത്തു​മ്പോ​ൾ വെ​ള്ള​ക്കു​പ്പി​യു​ടെ അ​ട​പ്പു തു​റ​ക്കു​ന്ന​തി​ന‌ു മു​ൻ​പു ട്രെ​യി​ൻ സ്റ്റാ​ർ​ട്ട് ചെ​യ്യാ​ൻ പ​റ​യും ... ആ​ഹാ​രം ക​ഴി​ക്കു​ക എ​ന്ന​ത് ഒ​രു സ്വ​പ്നം മാ​ത്രം ... സിം​ഗി​ൾ മാ​ൻ വ​ർ​ക്കിം​ഗ് ആ​യ​ത് കൊ​ണ്ട് ട്രെ​യി​ൻ നി​ർ​ത്തു​മ്പോ​ൾ ലോ​ക്കോ പൈ​ല​റ്റി​ന് പു​റ​ത്തി​റ​ങ്ങാ​നും ക​ഴി​യി​ല്ല .. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും 12.50 ന് ​സ്റ്റാ​ർ​ട്ട് ചെ​യ്യു​ന്ന മെ​മു ക​ന്യാ​കു​മാ​രി പോ​യി തി​രി​ച്ചു തി​രു​വ​ന​ന്ത​പു​ര​ത്ത് വ​രാ​ൻ വൈ​കി​ട്ടു 7.25 ആ​കും .... അ​ത്ര​യും സ​മ​യം വെ​ള്ളം കു​ടി​ക്കാ​തെ ആ​ഹാ​രം ക​ഴി​ക്കാ​തെ, മൂ​ത്രം ഒ​ഴി​ക്കാ​തെ ജോ​ലി ചെ​യ്യു​ന്ന ഒ​രു ലോ​ക്കോ പൈ​ല​റ്റി​ന്‍റെ അ​വ​സ്ഥ ആ​ലോ​ചി​ച്ചു നോ​ക്കു ..

ലോ​ക്കോ​യി​ൽ ടോ​യ‌്‌​ല​റ്റ് വ​യ്ക്കു​ക എ​ന്ന​തു ഞ​ങ്ങ​ളു​ടെ വ​ർ​ഷ​ങ്ങ​ളാ​യ ആ​വ​ശ്യ​മാ​ണ് ... പ​ല നി​വേ​ദ​ന​ങ്ങ​ളും കൊ​ടു​ത്തു , പ​ക്ഷെ ഇ​പ്പോ​ഴും ഞ​ങ്ങ​ൾ​ക്കു ട്രാ​ക്കി​ൽ മൂ​ത്രം ഒ​ഴി​ക്കേ​ണ്ട ഗ​തി​കേ​ടാ​ണ്, ദ​യ​വാ​യി ഞ​ങ്ങ​ളു​ടെ അ​വ​സ്ഥ മ​ന​സി​ലാ​ക്കൂ ....ലോ​ക്കോ പൈ​ല​റ്റ് മൂ​ത്രം ഒ​ഴി​ക്കു​ന്ന വീ​ഡി​യോ എ​ടു​ത്ത് ആ​ഘോ​ഷി​ക്കാ​തി​രി​ക്കൂ ... ഞ​ങ്ങ​ളും മ​നു​ഷ്യ​രാ​ണ് ....

( എ​ൻ​ജി​നി​ൽ ടോ​യ്‌​ല​റ്റ് വ​യ്ക്കു​ന്ന​തി​നു പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കാം, ഞ​ങ്ങ​ൾ​ക്ക് സ്റ്റേ​ഷ​നു​ക​ളി​ൽ പ്രാ​ഥ​മി​ക ആ​വ​ശ്യം നി​ർ​വ‌​ഹി​ക്കാ​നും ആ​ഹാ​രം ക​ഴി​ക്കാ​നു​മു​ള്ള സ​മ​യം അ​നു​വ​ദി​ച്ചാ​ൽ ഞ​ങ്ങ​ൾ ഹാ​പ്പി​യാ​ണ്)''

Ernakulam

English summary
Loco pilots about their experience after photo goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X