എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തെരുവ് വിളക്കുകള്‍ തെളിയുന്നില്ല; മൂവാറ്റുപുഴ നഗരം ഇരുട്ടിൽ... കാൽനട യാത്രക്കാൻ ദുരിതത്തിൽ

  • By Desk
Google Oneindia Malayalam News

മൂവാറ്റുപുഴ: നഗരത്തിലെ തെരുവു വിളക്കുകള്‍ തെളിയാതായതോടെ നഗരം ഇരുട്ടിലായി. മൂവാററുപുഴ നഗരത്തിലെ ജനത്തിരക്കേറിയ പ്രധാന ജംഗ്ഷനുകളിലേയും നഗരവീഥികളിലേയും തെരുവുവിളക്കുകള്‍ തെളിയാതായിട്ട് ആഴ്ചകളായി. രാത്രി ഒന്‍മ്പതുമണായകുമ്പോഴേക്കും നഗരത്തിലെ കടകളെല്ലാമടക്കുന്നതോടെ നഗരത്തില്‍ ഇടുട്ട് വ്യാപിക്കുകയാണ്.

<strong>കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ പി കെ ബഷീര്‍ എംഎല്‍എക്കെതിരെ സാക്ഷിമൊഴി, എംഎല്‍എയുടെ പ്രസംഗം പ്രകോപനപരമായിരുന്നെന്ന് കോടതിയില്‍, കേസില്‍ 365 സാക്ഷികള്‍</strong>കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ പി കെ ബഷീര്‍ എംഎല്‍എക്കെതിരെ സാക്ഷിമൊഴി, എംഎല്‍എയുടെ പ്രസംഗം പ്രകോപനപരമായിരുന്നെന്ന് കോടതിയില്‍, കേസില്‍ 365 സാക്ഷികള്‍

കെഎസ്ആര്‍ടിസി ജംഗ്ഷന്‍, പിഒ ജംഗ്ഷന്‍, എസ്എന്‍ഡിപി ജംഗ്ഷന്‍, കച്ചേരിത്താഴം , ബിഒസി വെള്ളൂര്‍ക്കുന്നം , ഇഇസി. മാര്‍ക്കറ്റ് റോഡ്, എവറസ്റ്റ് കവല തുടങ്ങി നഗരത്തിലെ എല്ലായിടത്തും തെരുവു വിളക്കുകള്‍ കത്തുന്നില്ല. മൂവാററുപുഴ പാലത്തിലെ തെരുവു വിളക്ക് കത്താതായതോടെ കാല്‍നടയാത്രചെയ്യുന്ന നിരവധിപേര്‍ ഇതിനകം തന്നെ വീണ് പരിക്കേറ്റതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

Street light

കച്ചേരിത്താഴത്ത് എസ.ബി.ഐയുടെ ഒരുലൈറ്റ് രാത്രികാലങ്ങളില്‍ മുഴുവന്‍ തെളിയുന്നതിനാലാണ് ഇവിടെ അല്പമെങ്കിലും വെളിച്ചം ലഭിക്കുന്നത്. തെരുവു വിളക്ക് സംബന്ധിച്ച അറ്റകുറ്റ പണികള്‍ക്കായി കൊണ്‍ട്രാക്ട് എടുത്തിട്ടുള്ളയാള്‍ സമായസമയങ്ങളില്‍ മെയിന്റന്‍സ് ജോലിചെയ്യാത്തതാണ് നഗരം ഇരുട്ടിലാകുവാന്‍ കാരണം. നഗരം ഇരുട്ടിലായതോടെ സ്ത്രീകലുള്‍പ്പടെയുള്ള വര്‍ നഗരത്തിലൂടെ കാല്‍നടയാത്രചെയ്യുവാന്‍ ധൈര്യപ്പെടുന്നില്ല.

ഇരുളിന്റെ മറവില്‍ ഒളിച്ചിരിക്കുന്ന പിടിച്ചുപറിക്കാര്‍ ഏതു സമയവും ചാടി വീഴാം എന്ന് ഭയമാണ് കാല്‍നടയാത്രക്കാര്‍ക്കുള്ളത്. തെരുവു വിളക്കുകള്‍ കത്തുന്നില്ലെന്ന് കാണിച്ച് നഗരസഭ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. രാത്രിയില്‍ പോലും നൂറുകണക്കിന് ദീര്‍ഘ ദൂരയാത്രക്കാരും ധാരാളം കാല്‍നടയാത്രക്കാരും എത്തിചേരുന്ന തിരക്കേറിയ മൂവാറ്റുപുഴ നഗരം ഇരുട്ടിലായാതിനാല്‍ ജനങ്ങള്‍ ഏറെ ദുരിതത്തിലാണ്.

വാഹനങ്ങളുടെ ലൈറ്റിന്റെ വെളിച്ചമാണ് നഗരത്തിലെത്തുന്നവര്‍ക്ക ഏക ആശ്വാസം. വീടുകള്‍ കേന്ദ്രീകരിച്ചും, കടകള്‍ കേന്ദീകരിച്ചും മോഷണം നടത്തുന്ന മോഷ്ടാക്കള്‍ക്കുമാത്രമാണ് നഗരം ഇരുട്ടിലാകുന്നതിന്റെ പ്രയോജനം ലഭിക്കുക. അടിയന്തിരമായി നഗരത്തിലെ തെരുവു വിളക്കുകള്‍ കത്തിക്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ച് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ വെളിച്ചം ലഭിക്കുന്നതിനുള്ള നടപടികൈകൊള്ളണമെന്ന ആവശ്യം ശക്തമാണ്.

Ernakulam
English summary
No street light in Moovattupuzha town
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X