• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

രാജീവിനെ ഹൃദ്യമായി വരവേറ്റ് കളമശ്ശേരി, പ്രചാരണം നിര്‍ത്തിവെച്ച് മാണിക്ക് ആദരാഞ്ജലിയുമായി പി. രാജീവ്

  • By Desk

കൊച്ചി: കെ എം മാണിയുടെ വിയോഗ വാര്‍ത്തയറിഞ്ഞയുടന്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി പി രാജീവ് തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവച്ചു. ഏലൂര്‍ മേഖലയില്‍ സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് കെ എം മാണിയുടെ വിയോഗ വാര്‍ത്ത പി രാജീവ് അറിയുന്നത്. ഏലൂരില്‍ പ്രചാരണം അവസാനിപ്പിച്ച പി രാജീവ് ലേക് ഷോര്‍ ആശുപത്രിയിലെത്തി ആദരാഞ്ജലിയര്‍പ്പിച്ചു.

റാഫേലില്‍ മോദി സര്‍ക്കാരിന് ഇരട്ടയടി; പരിഗണിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട രേഖകള്‍

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരിക്കലും ഒഴിവാക്കപ്പെടാന്‍ കഴിയാത്ത പേരാണ് കെഎം മാണിയുടേതെന്ന് പി. രാജീവ് പറഞ്ഞു. രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള ഒരുപാട് പാഠങ്ങള്‍ അദ്ദേഹത്തിന്റെ രാഷട്രീയ ജീവിതത്തിലുണ്ട്. തുടര്‍ച്ചയായി ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ചുവെന്നത് കെ എം മാണിയുടെ ജനകീയത എത്രമാത്രം വലുതായിരുന്നുവെന്ന് കാണിക്കുന്നു. വ്യത്യസ്ത വകുപ്പുകള്‍ കൈകാര്യം ചെയ്തു കൊണ്ട് ഭരണരംഗത്ത് അദ്ദേഹം കാഴ്ചവെച്ച മികവ് വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്ന് പി. രാജീവ് ' പറഞ്ഞു.

 ആരവത്തോടെ സ്വീകരണം

ആരവത്തോടെ സ്വീകരണം

കുന്നുകര പുളിഞ്ചോടിലേക്ക് പി രാജീവ് കടന്നുചെല്ലുമ്പോള്‍ പൂരപറമ്പിന് സമാനമായിരുന്നു അന്തരീക്ഷം. തിങ്ങി നിറഞ്ഞ ആള്‍ക്കൂട്ടം, വര്‍ണ്ണ വിസ്മയം തീര്‍ത്ത് പൂക്കാവടി, വാദ്യമേളം, കരിമരുന്ന് പ്രയോഗം, കാര്‍ഷിക ഗ്രാമമായ കുന്നുകരയില്‍ ജൈവ ജീവിതം പദ്ധതിയുടെ വക്താവിന് ലഭിച്ചത് ഹൃദ്യമായ സ്വീകരണം. ആദ്യത്തെ സ്വീകരണത്തോടെ ഒരു വണ്ടി നിറയെ പച്ചക്കറിയാണ് ലഭിച്ചത്. അധിക സമയവും സ്ഥാനാര്‍ഥിക്ക് ചെലവഴിക്കേണ്ടി വന്നത് ജൈവ പച്ചക്കറികള്‍ ഏറ്റുവാങ്ങുന്നതിനായിരുന്നു. ഉല്പാദിപ്പിക്കുന്ന പച്ചക്കറികള്‍ സംഭരിക്കാന്‍ മാര്‍ഗങ്ങളില്ലാതെ വിഷമിച്ചിരുന്ന കര്‍ഷകര്‍ക്ക് രാജീവിന്റെ ഇടപെടലിന്റെ ഭാഗമായാണ് കാര്‍ഷിക വിഭവങ്ങളുടെ സംഭരണതിനും അവയുടെ വിപണനത്തിനുമായി കുന്നുകര കാര്‍ഷിക സഹകരണ സംഘം രൂപീകരിച്ചത്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനം എറണാകുളത്ത് നടന്നപ്പോള്‍ സമ്മേളനത്തിനാവശ്യമായ അരി ഉല്പാദിപ്പിച്ചത് കുന്നുകരിയിലെ അയിരൂര്‍ പാടത്തായിരുന്നു. അന്നും കൊയ്യാനും വിതക്കാനുമെല്ലാം പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന രാജീവാണ് മുന്‍പിലുണ്ടായിരു ന്നത്.

 മൂന്നാംഘട്ട പൊതു പര്യടനം

മൂന്നാംഘട്ട പൊതു പര്യടനം

രാജീവിന്റെ കളമശ്ശേരി മണ്ഡലത്തിലെ മൂന്നാം ഘട്ട പൊതു പര്യടനം കുന്നുകര പുളിഞ്ചോടില്‍ ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശാരീരിക വെല്ലുവിളികള്‍ മറന്നുകൊണ്ടാണ് പുല്ലാര്‍ക്കാട്ട് ഷിജോ, ജിമി ദമ്പതികളുടെ മകന്‍ ഇമ്മാനുവേല്‍ രാജീവിനെ അഭിവാദ്യം ചെയ്യാനെത്തിയത്. ആലങ്ങാട് പുതിയ റോഡിലെ സ്വീകരണ കേന്ദ്രത്തില്‍ വച്ച് യു.ജി.സി നെറ്റ് പരീക്ഷയില്‍ ബോട്ടണി വിഭഗത്തില്‍ ദേശീയ തലത്തില്‍ 53 റാങ്ക് നേടിയ ശ്രീലക്ഷി രാജേഷിനെ രാജീവ് മൊമെന്റോ നല്‍കി ആദരിച്ചു. കോതമംഗലം ഗ്രീന്‍ വാലി സ്‌കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന ഐശ്വര്യ പ്രമോദ് വരച്ച രാജീവിന്റെ ഛായാ ചിത്രം പ്രിയ നേതാവിന് സമ്മാനിച്ചു. ഊഴം കടവ് കവല, ഇടയ്കാട്ട് പറമ്പ്, പുല്ലാര്‍കാട്ട് പാടം, ചാലാക്ക, കോട്ടപ്പുറം കുന്നുംപുറം, ആലങ്ങാട് പുതിയ റോഡ്, നീറിക്കോട്, കൊങ്ങരപ്പിള്ളി, തിരുമുപ്പം, ചിറയം, പാനായിക്കുളം, കണിയാംകുന്ന്, മൂലേപ്പീടിക എന്നിവിടങ്ങളില്‍ രാജീവ് പര്യടനം നടത്തി. ഇന്ത്യ ജനാധിപത്യ രാജ്യമായി നിലനില്‍ക്കുമോ, മതനിരപേക്ഷത സംരക്ഷിക്കപ്പെടുമോ എന്നീ ചോദ്യങ്ങളുയര്‍ത്തി നടക്കുന്ന പതിനേഴാം ലോക്സഭ തിരഞ്ഞെടുപ്പില്‍ വിട്ടുവീഴ്ചയില്ലാത്ത ഇടപെട്ടുകൊണ്ടിരിക്കുന്ന ഇടതുപക്ഷത്തോടൊപ്പം നില്‍ക്കണമെന്ന് സ്വീകരണങ്ങള്‍ക്ക് മറുപടിയായി പി. രാജീവ് പറഞ്ഞു.

 ബൈക്ക് റാലി

ബൈക്ക് റാലി

ഉച്ചക്ക് ശേഷം എരമത്ത് നിന്ന് പടുകൂറ്റന്‍ ബൈക്ക് റാലിയുടെ അകമ്പടയിയോടെയാണ് പ്രവര്‍ത്തകര്‍ രാജീവിനെ സ്വീകരണ കേന്ദ്രങ്ങളിലേക്ക് ആനയിച്ചത്. ഏലൂര്‍ പാട്ടുപുര ജംഗ്ഷനില്‍ നല്‍കിയ സ്വീകരണത്തില്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് എപ്ലോയീസ് യൂണിയന്‍ സി.ഐ.ടി.യു സമാഹരിച്ച തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കയുള്ള തുക ഭാരവാഹികളായ ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, പി.എസ് ഗംഗാധരന്‍, കെ. സന്തോഷ് എന്നിവര്‍ ചേര്‍ന്ന് കൈമാറി. സ്വീകരണതിനിടയില്‍ മഴക്കോള് കണ്ടപ്പോള്‍ കാലാവസ്ഥ മാറുന്നത് എറണാകുളം മണ്ഡലത്തിലും മാറ്റമുണ്ടാകുമെന്നതിന്റെ സൂചനയാണെന്ന് രാജീവ് നന്ദി പ്രസംഗത്തിനിടയില്‍ പറഞ്ഞു.

 നേതാവിനെ കാത്ത്

നേതാവിനെ കാത്ത്

മഴയത്തും പിരിഞ്ഞ് പോകാതെ നനഞ്ഞ് കുളിച്ചുകൊണ്ടാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലുമായി നൂറുകണക്കിനാളുകള്‍ തങ്ങളുടെ പ്രിയ നേതാവിനെ കാത്തുനിന്ന് വരവേറ്റത്. പൊന്നാരം കവല, മുതുകാട്, സൊസൈറ്റി കവല, പച്ചമുക്ക്, മഞ്ഞുമ്മല്‍, കുഴിക്കണ്ടം എ.സി കോളനി, മഞ്ഞുമ്മല്‍ എന്നീ മേഖലകളിലും രാജീവ് പര്യടനം നടത്തി. മുന്‍ മന്ത്രി കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് പര്യടനം നിര്‍ത്തിവെച്ച് ലോക്‌ഷോര്‍ ആശുപത്രിയിലേക്ക് തിരിച്ചു. കളമശ്ശേരി മണ്ഡലത്തില്‍ സി.പി.എം ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.എന്‍ ഗോപിനാഥ് , വി.എം ശശി, വി.എ സക്കീര്‍ ഹുസൈന്‍, ഇ.പി സെബാസ്റ്റ്യന്‍, സി.പി.ഐ സംസ്ഥാന കമ്മറ്റി അംഗം എം.ടി നിക്‌സണ്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.കെ സുബ്രഹ്മണ്യന്‍, മണ്ഡലം സെക്രട്ടറി കെ.വി രവീന്ദ്രന്‍, എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതി അംഗം പി.ഡി ജോണ്‍സന്‍ എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കെ.എന്‍ ഗോപിനാഥ്, മുജീബ് റഹ്മാന്‍, ഷാജി ഇടപ്പള്ളി, എ.എന്‍ സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

എറണാകുളത്തെ യുവതരംഗം പി രാജീവിന് അനുകൂലമാകുമെന്ന് കരുതുന്നുണ്ടോ? എറണാകുളം മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം...

Ernakulam

English summary
P Rajeev drops election campaign after demise of KM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X