• search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

'മുതലാളി ഒഴിഞ്ഞ് മാറാന്‍ നോക്കണ്ട'; കിഴക്കമ്പലം അക്രമത്തില്‍ വിമർശനവുമായി പൊലീസ് അസോസിയേഷനുകള്‍

Google Oneindia Malayalam News

എറണാകുളം: കിഴക്കമ്പലത്തെ കിറ്റക്സ് തൊഴിലാളികളുടെ അക്രമത്തില്‍ കിറ്റക്സ് ചെയർമാന്‍ സാബു ജേക്കബിനെതിരെ രൂക്ഷ വിമർശനവുമായി പൊലീസ് അസോസിയേഷനുകള്‍. പോലീസിനെ ആക്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കണമെന്നും, ഇത്തരം അതിക്രമങ്ങളെ അപലപിക്കുന്നതിനും എതിർത്തു തോൽപ്പിക്കാനും സംസ്ഥാനത്തെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കണം എന്നും അഭ്യർത്ഥിക്കുന്നുവെന്നും കേരള പൊലീസ് അസോസിയേഷന്‍ വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.

ലീസിനെതിരെയുള്ള ആക്രമണങ്ങളുടെ ഏറ്റവും അവസാനത്തെ രണ്ട് സംഭവമാണ് പത്തനംതിട്ട ജില്ലയിൽ പന്തളത്തും എറണാകുളം ജില്ലയിൽ കിഴക്കമ്പലത്തും ഉണ്ടായിട്ടുള്ളത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ നിയമത്തിനുമുമ്പിൽ എത്തിക്കുന്നതിനും, അന്യസംസ്ഥാന തൊഴിലാളികൾ ചേരിതിരിഞ്ഞ് ആക്രമണം നടത്തുന്നു എന്നറിഞ്ഞപ്പോൾ ക്രമസമാധാനം സംരക്ഷണത്തിനുമായി എത്തിച്ചേർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയാണ് ഈ രണ്ടു സ്ഥലങ്ങളിലും കിരാതമായ ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളതെന്നും അവർ വ്യക്തമാക്കുന്നു.

രാഷ്ട്രീയത്തിലേക്കെന്ന സൂചന നല്‍കി ഹര്‍ഭജന്‍ സിംഗ്, വലവീശി കോണ്‍ഗ്രസ്, മത്സരിക്കാന്‍ സീറ്റും ഓഫര്‍രാഷ്ട്രീയത്തിലേക്കെന്ന സൂചന നല്‍കി ഹര്‍ഭജന്‍ സിംഗ്, വലവീശി കോണ്‍ഗ്രസ്, മത്സരിക്കാന്‍ സീറ്റും ഓഫര്‍

രണ്ട് സ്ഥലത്തും പൊലീസുകാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും

രണ്ട് സ്ഥലത്തും പൊലീസുകാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും സർക്കാർ വാഹനങ്ങൾ തീയിട്ട് നശിപ്പിക്കുകയും ഉണ്ടായി. കിഴക്കമ്പലത്ത് പൊതുജനങ്ങളുടെ സഹായത്തോടെയും കൂടുതൽ പോലീസെത്തിയുമാണ് പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ എത്തിക്കുന്നത്. പൊതു ജനത്തിന്റെ സുരക്ഷക്ക് വേണ്ടി പ്രവർത്തിക്കുന്ന പോലീസിന് നേരെയുള്ള ആക്രമണം എതിർക്കപ്പെടേണ്ടതാണ്. നാടിന് നേരെയുള്ള ഇത്തരം നിയമവിരുദ്ധ പ്രവർത്തികൾ അവസാന പോലീസുദ്യോഗസ്ഥനും ജീവിച്ചിരിക്കുന്നിടത്തോളം കാലം അനുവദിക്കില്ലായെങ്കിലും, തുടക്കത്തിലെ ഇത്തരം അക്രമകാരികളെ നമുക്ക് അമർച്ച ചെയ്യേണ്ടതായിട്ടുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്നും പൂർണ്ണ പിന്തുണ പോലീസിന് ഉണ്ടാകണം എന്നുകൂടി ഈ അവസരത്തിൽ അഭ്യർത്ഥിക്കുകയാണ്.

ആക്രമണത്തിനിരയായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരുടെ മുഴുവൻ ചികിത്സാചെലവും സർക്കാർ ഏറ്റെടുക്കുന്നതിനൊപ്പം കുറ്റക്കാർക്കെതിരെ കർശന നടപടിക്കുള്ള നിർദ്ദേശവും അതിനുവേണ്ട കൃത്യമായി നിരീക്ഷണവും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. അക്രമികളെ അക്രമികളായി തന്നെ കണ്ട് നടപടി സ്വീകരിക്കുക തന്നെ വേണം.

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ പോലീസിന്റെ സ്നേഹവും

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ പോലീസിന്റെ സ്നേഹവും കരുതലും ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ ഒരു വിഭാഗമായിരുന്നു അതിഥി തൊഴിലാളികൾ. അവരിൽ ബഹുഭൂരിപക്ഷം ആളുകളും വളരെ മര്യാദക്കാരും, ജീവനോപാധി തേടി നമ്മുടെ നാട്ടിൽ എത്തിയവരുമാണ്. സംസ്ഥാനത്തെ നിർമ്മാണ, വ്യവസായിക, കാർഷിക പ്രവർത്തികളിൽ വലിയ സംഭാവന നൽകുന്നവരുമാണ്. വളരെക്കുറച്ച് ആളുകൾ കാണിക്കുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അതിഥി തൊഴിലാളികളോട് ആരും മോശമായി പെരുമാറാൻ പാടില്ല. സഹപ്രവർത്തകർ ആക്രമിക്കപ്പെടുന്ന വാർത്തകൾ കേട്ട് വികാരത്തിന് അടിമപ്പെട്ട് ഒരു പോലീസുകാരനും നിയമവിരുദ്ധമായി ഒന്നും ചെയ്യാനും പാടില്ല. പോലീസിനെതിരെ ഉള്ള ആക്രമണത്തെ ശക്തമായ ഭാഷയിൽ ഒരിക്കൽ കൂടി അപലപിക്കുന്നുവെന്നും പൊലീസ് അസോസിയേഷന്‍ കൂട്ടിച്ചേർക്കുന്നു.

സാബു ജേക്കബിന്റെ പേര് എടുത്ത്

സാബു ജേക്കബിന്റെ പേര് എടുത്ത് പറയാതെയുള്ള വിമർശനമാണ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ നടത്തിയിരിക്കുന്നത്. ഇന്നലെ രാത്രി കിഴക്കമ്പലത്ത് പോലീസിന് നേരേ ഉണ്ടായ ആക്രമണത്തെ ശക്തമായി തന്നെ അപലപിക്കുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് തൊഴിൽ ചെയ്യാൻ കേരളത്തിൽ എത്തുന്നവരെ അർഹമായ അംഗീകാരം നൽകി അതിഥി തൊഴിലാളികളായി പരിഗണിക്കുന്ന നാടാണ് കേരളം. ഇങ്ങനെ കേരളത്തിൽ എത്തിയവരെ ലോക്ഡൗൺ കാലഘട്ടത്തിൽ മൂന്ന് നേരം ഭക്ഷണം ഉൾപ്പെടെ നൽകി സംരക്ഷണം നൽകിയ നാട് കൂടിയാണ് കേരളം. പല രൂപത്തിൽ കേരളത്തിൽ ഇവർ ജോലി ചെയ്തു വരുന്നു. അതിൽ ചില മുതലാളിമാർ അവരുടെ സ്ഥാപനത്തിലെ ജോലിക്കായി റിക്രൂട്ട് ചെയ്ത് വാസസ്ഥലം അടക്കം അനുവദിച്ച് തൊഴിലെടുപ്പിക്കുന്നുണ്ട്.

അത്തരം സ്ഥലങ്ങളിലെ തൊഴിലാളികളുടെ പൂർണ്ണ ഉത്തരവാദിത്വം ആ തൊഴിലുടമകൾക്കാണ്. ഇത്തരത്തിൽ കേരളത്തിൽ എത്തുന്ന തൊഴിലാളികളുടെ തൊഴിലുടമകൾക്ക് അവരുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നാണ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ വാർത്താകുറിപ്പില്‍ പറയുന്നത്.

സ്വന്തം സ്ഥലം നൽകി താമസിപ്പിക്കുന്നവർ

സ്വന്തം സ്ഥലം നൽകി താമസിപ്പിക്കുന്നവർ എവിടെ നിന്നോ മയക്കുമരുന്ന് ഉപയോഗിച്ച് അക്രമം നടത്തുകയായിരുന്നു എന്ന് നടത്തിയ പ്രതികരണം തള്ളിക്കളയേണ്ടതാണ്. സ്വന്തം ലേബർ ക്യാമ്പിൽ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് തമ്മിലടിക്കുന്നതായി നാട്ടുകാർ പോലീസിനെ വിവരം അറിയച്ചതനുസരിച്ചാണ് പോലീസ് സംഘം അവിടെ എത്തിയത്.

ഇങ്ങനെ ക്രമസമാധാനം ഉറപ്പാക്കാൻ അവിടെ എത്തിയ പോലീസുദ്യോഗസ്ഥന്മാരെ മൃഗീയമായി ആക്രമിക്കുകയും രണ്ട് പോലീസ് വാഹനങ്ങൾ പൂർണ്ണമായും തകർക്കുകയും കത്തിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അഞ്ച് പോലീസ് ഉദ്യോഗസ്ഥർ ചികിത്സയിലാണ്. ഈ അനുഭവത്തെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഗൗരവമായി കാണുന്നു. ഈ സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുന്നുണ്ട്.

cmsvideo
  കിറ്റക്‌സ് തൊഴിലാളികള്‍ക്ക് ലഹരി എത്തിച്ചു നല്‍കി, ആക്രമണത്തിന് കാരണം ഇത് | Oneindia Malayalam
  ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല.

  ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. കേരളത്തിൽ എത്തി വിവിധതരം ജോലികൾ ചെയ്തുവരുന്ന തൊഴിലാളികളുടെ ഭാഗത്ത് നിന്ന് ചില കുറ്റകൃത്യങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ സംഘടിതമായി പോലീസിനെ തന്നെ ആക്രമിക്കുന്ന, പോലീസ് വാഹനങ്ങൾ തകർക്കുന്ന, കത്തിക്കുന്ന അനുഭവം ഇതാദ്യമാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തി, സംഘടിതമായി ഇത്തരം ഒരു ആക്രമണം നടത്താൻ എങ്ങനെ ഇവർക്ക് കഴിഞ്ഞു എന്നതും, എന്താണ് അതിന് അവർക്ക് ധൈര്യം നൽകിയത് എന്നതും കൃത്യമായി അന്വേഷണ പരിധിയിൽ വരേണ്ടതാണ്.- പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ കൂട്ടിച്ചേർത്തു.

  Ernakulam
  English summary
  Police associations sharply criticize Sabu Jacob in kizhakkambalam violence
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion