എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കപ്പലില്‍ തീ പിടിച്ച് യുവാവ് മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസെടുത്തു, കപ്പല്‍ യാത്രാ യോഗ്യം!

  • By Desk
Google Oneindia Malayalam News

മട്ടാഞ്ചേരി: പുറം കടലില്‍ ചരക്ക് കപ്പലിന് തീ പിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.കപ്പല്‍ ജീവനക്കാരനായ യോഗേഷ് കാഞ്ചി സോളങ്കി മരിച്ച സംഭവത്തിലാണ് കോസ്റ്റല്‍ പൊലീസ് കേസെടുത്തത്. ഗുജറാത്തിലെ മുന്ദ്രയില്‍ നിന്നും കൊളംബോയിലേക്ക് നാഫ്തയുമായി പോകുകയായിരുന്ന എംവി നളിനിയെന്ന കപ്പലിലാണ് ബുധനാഴ്ച വൈകിട്ട് തീ പിടിച്ചത്. കൊച്ചി തീരത്ത് നിന്നും പതിനാലര നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് തീ പിടുത്തമുണ്ടായത്.

കപ്പലില്‍ ഉണ്ടായ 22 പേരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരേയും നാവിക സേന രക്ഷപ്പെടുത്തി. യോഗേഷിന്റെ മൃതദേഹം മേല്‍നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. യോഗേഷിന്റെ അമ്മാവനും ഷിപ്പിങ്ങ് കമ്പനിയുടെ ജീവനക്കാരനുമാണ് മൃതദേഹം ഏറ്റ് വാങ്ങിയത്. മൃതദേഹം ഇന്ന് പുലര്‍ച്ചെ ഒരു മണിക്കുള്ള വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ട് പോയി.മട്ടാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.സന്തോഷ്,കോസ്റ്റല്‍ പൊലീസ് എസ്.ഐ.തോമസ് മോര്‍ഗന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

dead111

അതേസമയം, എന്‍ജിന്‍ മുറിയിലെ തീ പിടിത്തത്തിനെ തുടര്‍ന്നു കൊച്ചി തീരത്തു കേടായി കിടക്കുന്ന ചരക്കു കപ്പല്‍ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കാന്‍ ശ്രമം തുടരുന്നു. അപകടത്തില്‍ പൊള്ളലേറ്റു മരിച്ച മറൈന്‍ എന്‍ജിനീയറിങ് ട്രെയ്‌നി അഹമ്മദാബാദ് സ്വദേശി യോഗേഷ് കാഞ്ചി സോളങ്കിയുടെ (29) മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. അറ്റ്‌ലാന്റിക് ഷിപ്പിങ് കമ്പനി നല്‍കിയ പരാതിയെ തുടര്‍ന്നു ഫോര്‍ട്ട് കൊച്ചി തീരദേശ പൊലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്.

മുംബൈയിലെ മുന്ദ്ര തുറമുഖത്തു നിന്നു നാഫ്ത ഇന്ധനവുമായി കൊളംബോയിലേക്ക് പോവുകയായിരുന്ന എം.വി.നളിനി എന്ന ടാങ്കറാണ് കൊച്ചി തുറമുഖത്തിന് 14.5 നോട്ടിക്കല്‍ മൈല്‍ അകലെ കിടക്കുന്നത്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. കാലാവസ്ഥ അനുയോജ്യമല്ലാത്തതിനാല്‍ കപ്പലിനടുത്ത് എത്താന്‍ സാധിച്ചിട്ടില്ലെന്നു തീരദേശ പൊലീസ് അറിയിച്ചു. കപ്പലിലെ വയര്‍ലെസ് സംവിധാനം ഉള്‍പ്പെടെ പ്രവര്‍ത്തനരഹിതമാണ്.

ബുധന്‍ രാത്രി 10.30ഓടെയാണു നാവികസേനയുടെ ഹെലികോപ്റ്ററില്‍ യോഗേഷിനെ കൊച്ചിയില്‍ എത്തിച്ചത്. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ മരിച്ചിരുന്നു. കപ്പലിലെ മറ്റു ജീവനക്കാര്‍ സുരക്ഷിതരാണ്. സ്‌ഫോടന സാധ്യതയുള്ള ഇന്ധനമായ നാഫ്തയുമായി പോകുന്ന ടാങ്കറില്‍ തീ പിടിത്തം തടയാന്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാണ്.

അറ്റകുറ്റപ്പണി നടത്താന്‍ സാങ്കേതിക വിദഗ്ധര്‍ കപ്പലില്‍ എത്തിയിട്ടുണ്ട്. കപ്പല്‍ കൊച്ചി തുറമുഖത്ത് നിന്നു പോയതല്ലെന്നു കൊച്ചി പോര്‍ട്ട് ട്രസ്റ്റ് വക്താവ് അറിയിച്ചു. അധികൃതര്‍ ആവശ്യപ്പെട്ടതു പ്രകാരം പോര്‍ട്ട് ട്രസ്റ്റിന്റെ ഒരു ടഗ് കപ്പലിനടുത്ത് എത്തിയിട്ടുണ്ട്. നാവിക സേനയുടെ ഐഎന്‍എസ് കല്‍പേനിയും അപകടത്തില്‍ പെട്ട കപ്പലിന് സമീപമെത്തി.

Ernakulam
English summary
Police case on Ship staff's death in Kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X