നഷ്ടപ്പെട്ട പഴ്സ് മണിക്കൂറുകൾക്കകം കണ്ടെത്തി; പോലീസിന്റെ മികവിന് നന്ദിയറിയിച്ച് തായ്വാൻ യുവതി
കൊച്ചി: ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്യുന്നതിനിടെ വിദേശയുവതിയുടെ പക്കൽ നിന്നും നഷ്ടപ്പെട്ട പണവും രേഖകളും മണിക്കൂറുകൾക്കകം കണ്ടെത്തിയ പൊലീസിന്റെ മികവിനു യുവതിയുടെ നന്ദി. കൊച്ചിയിലെ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുന്ന തായ്വാൻ സ്വദേശിനി ജിയാറ്റിൻ ലിൻയുടെ (28) നാലായിരം രൂപയും പാസ്പോർട്ടും മറ്റു വിലപിടിപ്പുള്ള രേഖകളും അടങ്ങിയ പേഴ്സാണ് കഴിഞ്ഞ ദിവസം രാത്രി എറണാകുളം നഗരത്തിൽ ടാക്സി യാത്രയ്ക്കിടെ മറന്നു വെച്ചത്.
മുറിയിൽ എത്തിയപ്പോഴാണ് പേഴ്സ് നഷ്പ്പെട്ടതായി അറിയുന്നത്. ടാക്സി ഡ്രൈവറുടെ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും അതിനിടയിൽ നിരവധി യാത്രക്കാർ കയറിയതിനാൽ കണ്ടെത്താൻ കഴിഞ്ഞില്ല. പുലർച്ചെ ചൈന സ്വദേശിയായ ഭർത്താവിനൊപ്പം എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തി പരാതി നൽകി. സമയം വൈകാതെ പോലീസ് അന്വേഷണം തുടങ്ങി.

തിരികെ കിട്ടിയ പേഴ്സുമായി തായ്വാൻ വനിത ജിയാറ്റിൻ ലിൻ നോർത്ത് പൊലീസ് സ്റ്റേഷനിൽ.
രാത്രി ടാക്സിയിൽ യാത്ര ചെയ്ത മുഴുവൻ യാത്രക്കാരെയും കണ്ടെത്തി. കോഴിക്കോട്ടേക്ക് പോയ യാത്രക്കാരിൽ ഒരാൾക്ക് പേഴ്സ് കിട്ടിയതായും രാത്രി ആയതിനാൽ പൊലീസിന് കൈമാറാൻ സാധിച്ചില്ലെന്നും കണ്ടെത്തി. പൊലീസ് വിളിച്ചയുടൻ ഇയാൾ സ്റ്റേഷനിലെത്തി പേഴ്സ് കൈമാറി. തുടർന്നു ജിയാറ്റിൻ ലിൻ സ്റ്റേഷനിലെത്തി പണവും രേഖകളും ഏറ്റുവാങ്ങി.
നഷ്ടപ്പെട്ട രേഖകൾ തിരികെ കിട്ടുമെന്നു പ്രതീക്ഷയില്ലാത്തതിനാൽ ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ട് എടുക്കാൻ എംബസിയുമായി ബന്ധപ്പെടാൻ ഇരിക്കുകയായിരുന്നു യുവതി. നഷ്ടപ്പെട്ടതു ജന്മ നാട്ടിലായിരുന്നെങ്കിൽ ഇവ തിരിച്ചു കിട്ടില്ലായിരുന്നുവെന്നു പറഞ്ഞ വിദേശ വനിത പൊലീസുകാർക്ക് നന്ദി പറഞ്ഞാണ് സ്റ്റേഷനിൽ നിന്നും മടങ്ങിയത്. എറണാകുളം നോർത്ത് ഇൻസ്പെക്റ്റർ റോജ്, എസ്ഐ രാജൻബാബു, സീനിയർ സിപിഒ വിനോദ് കൃഷ്ണ, സിപിഒ അജിലേഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷിച്ചത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications