എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നികുതി വെട്ടിച്ച് പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍: വാഹന വകുപ്പ് നടപടികള്‍ വഴിമുട്ടി

  • By Desk
Google Oneindia Malayalam News

കാക്കനാട്: നികുതി വെട്ടിച്ച് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ആഡംബര കാര്‍ ഉടമകള്‍ക്കെതരെ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ച നടപടികള്‍ വഴിമുട്ടി. വാഹന ഉടമകള്‍ കോടതിയെ സമീപിച്ച് അനുകൂല സ്റ്റേ ഓഡറുകള്‍ വാങ്ങിയതാണ് നടപടികള്‍ മന്ദഗതിയിലാകാന്‍ പ്രധാന കാരണം. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ആഡംബര വാഹനങ്ങള്‍ സംസ്ഥാനത്ത് ഒരു വര്‍ഷമായി ഓടിയതിനു തെളിവുകള്‍ ഹാജരാക്കാനുള്ള നിര്‍ദേശമാണ് മോട്ടോര്‍ വാഹന വകുപ്പിനെ വെട്ടിലാക്കിയത്.

അന്യസംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിച്ച പത്ത് ആഡംബര വാഹന ഉടമകള്‍ ഇതിനോടകം കോടതിയെ സമീപിച്ചിരിക്കുകയാണ്. നികുതി വെട്ടിച്ചതിന് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. അതെസമയം മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ച നടപടികള്‍ കോടിത വ്യവഹാരങ്ങളില്‍ കുടുങ്ങി തടസപ്പെട്ടു.

ernakulam-

ഒരു കോടിയിലേറെ ചെലവിട്ട് ആഡംബര കാറുകള്‍ വാങ്ങി നികുതി അകടക്കാതെ നിയമം ലംഘിച്ചവരില്‍ ഏറ്റവും കൂടുതവല്‍ എറണാകുളത്താണ്. 50ല്‍ ഏറെ ആഡംബര വാഹന ഉടമകള്‍ മോട്ടോര്‍ വാഹന വകുപ്പിന് പിടികൊടുക്കാതെ ഒളിവിലാണ്. അധികൃതരുടെ കണ്ണ് വെട്ടിച്ച് നിരത്തിലിറക്കിയ നിരവധി വാഹനങ്ങള്‍ ഇതിനോടകം പിടികൂടി പിഴ ഈടക്കിയെങ്കിലും വമ്പന്മാരില്‍ പ്രമുഖര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായിട്ടില്ല. ഏറ്റവും ഒടുവില്‍, കഴിഞ്ഞ ഏപ്രിലില്‍ പിടിയിലായ ആഡംബര കാര്‍ ഉടമയില്‍ നിന്ന് ഏഴ് ലക്ഷത്തിലേറെ രൂപ വാഹന നികുതിയും ഫീസും വാഹന വകുപ്പ് ഈടാക്കി. ഇതിനോടകം 3.70 കോടി രൂപ നികുതി അടച്ചെങ്കിലും ബഹുഭൂരിപക്ഷം വാഹന ഉടമകള്‍ സര്‍ക്കാറിന്റെ കര്‍ശന നടപടികള്‍ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. എറണാകുളത്ത് മാത്രം നികുതി വെട്ടിച്ച് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത 120ല്‍പ്പരം ആഡംബര വാഹനങ്ങളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

നടപടി കര്‍ശനമാക്കിയതിനെ തുടര്‍ന്ന് 70 ആഡംബര കാറുകളുടെ ടാക്സും പിഴയും അടച്ച് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. നികുതിയും പിഴയും അടക്കാത്ത ആഡംബര വാഹനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ആര്‍ടിഒയുടെയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് നിരീക്ഷണത്തിലാണ്. പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്ട്രേഷന്‍ നടത്തി നികുതി വെട്ടിച്ചതിന് പിടിയിലായ വാഹനങ്ങളില്‍ നിന്ന് എറണാകുളത്തെ ആര്‍ടി ഓഫിസുകള്‍ ഇതിനോടകം എട്ട് കോടി രൂപയോളം ടാക്സും പിഴയും ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍കൂട്ടി.

വ്യാജ രജിസ്ട്രേഷന്‍ നടത്തി നികുതി വെട്ടിപ്പ് നടത്തിയ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും നികുതി അടക്കാന്‍ ഭൂരിപക്ഷം ഉടമകളും തയ്യാറായിട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. വ്യാജ രജിസ്ട്രേഷന്‍ നടത്തി നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ വാഹന ഉടമകള്‍ക്കെതിരായാണ് മോട്ടോര്‍ വാഹന വകുപ്പ് റെവന്യു റിക്കവറി നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കെയാണ് കോടതി ഇടപെടല്‍. നികുതി വെട്ടിച്ച കേസില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി നേരിട്ട മാവേലിക്കര സ്വദേശിയുടെ ആഡംബര കാര്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് വിട്ടുകൊടുത്തു. ബഹുഭൂരിപക്ഷം ഉടമകളും ആഡംബര കാറുകളുടെ രജിസ്‌ട്രേഷന്‍ എറണാകുളത്തേക്ക് മാറ്റാന്‍ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് സൂചന. ഈ സാഹചര്യ ത്തിലാണ് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പോണ്ടിച്ചേരി രജിസ്‌ട്രേഷനുള്ള ആഡംബര വാഹനങ്ങള്‍ പിടികൂടാന്‍ വാഹനവകുപ്പ് തീരുമാനിച്ചിരുന്നു.

Ernakulam
English summary
Pondichery registration vehicles- RTO actions delays.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X