• search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അത്ര വേഗം തൃക്കാക്കരയില്‍ വേണ്ട; ഇടതിന്റെ അതിവേഗ റെയിലിന് സിഗ്നല്‍ തെറ്റി, കെ റെയിലിനെതിരെ ജനവിധി?

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കരയില്‍ ഇടതുമുന്നണി അടിമുടി തോറ്റമ്പിയിരിക്കുകയാണ്. എന്താണ് കാരണമെന്നും പലരും അന്വേഷിക്കുന്നുണ്ട്. പക്ഷേ വാസ്തവത്തില്‍ ഇതില്‍ കെ റെയിലിന് വലിയ പങ്കുണ്ട്. വികസനമെന്ന മുദ്രാവാക്യമായിരുന്നു എല്‍ഡിഎഫ് ഉയര്‍ത്തിയത് തന്നെ. അഭിമാന പദ്ധതിയായിട്ടാണ് കെ റെയിലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചത്.

തൃക്കാക്കര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം2022

യുഡിഎഫ് വികസന വിരോധികളാണെന്നും, ഈ തിരഞ്ഞെടുപ്പ് തോല്‍ക്കുന്നതോടെ കോണ്‍ഗ്രസിന്റെ അവസാനമാണെന്നും വരെ സിപിഎം നേതാക്കള്‍ പ്രചാരണം നടത്തിയിരുന്നു. പക്ഷേ കെ റെയില്‍ വീട്ടുമുറ്റത്ത് കൂടെ വരുമെന്നത് അടക്കമുള്ള കാര്യങ്ങള്‍ ജനങ്ങളെ ഭയപ്പെടുത്തിയെന്നത് വ്യക്തമാണ്.

1

എല്‍ഡിഎഫിന്റെ തോല്‍വിയില്‍ എല്ലാവരും കുറ്റപ്പെടുത്തുന്നത് കെ റെയിലിനെയാണ്. തിരഞ്ഞെടുപ്പിലാകെ ഉയര്‍ന്ന് നിന്നതും സില്‍വര്‍ ലൈനായിരുന്നു. പക്ഷേ ഇത് സില്‍വര്‍ ലൈനിലുള്ള തിരിച്ചടിയാണെന്ന് ഉറപ്പാണ്. വിജയിച്ചതിന് ശേഷമുള്ള ആളുകളുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാണ്. ഒരിടത്ത് ലഡ്ഡു വിതരണം ചെയ്താണ് ആളുകള്‍ ആഘോഷിച്ചത്. കെ റെയില്‍ സമരഭൂമിയില്‍ നിന്നായിരുന്നു ഈ ആഹ്ലാദ പ്രകടനം. മറ്റൊരിടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. ഇതൊക്കെ എല്‍ഡിഎഫിന്റെ സില്‍വര്‍ ലൈന്‍ നയം തെറ്റായിരുന്നുവെന്നും, തൃക്കാക്കരിയില്‍ അതിന് റെഡ് സിഗ്നലാണ് കിട്ടിയതെന്നും ഉറപ്പാണ്.

2

കെ റെയിലിന്റെ ഭാവി എന്ന് ഇനി എല്‍ഡിഎഫിന് ഇരുത്തി ചിന്തിക്കേണ്ടി വരും. എന്നാല്‍ കെ റെയിലിനെ തോല്‍വി ബാധിക്കില്ലെന്നാണ് മന്ത്രി രാജീവ് പറഞ്ഞിരിക്കുന്നത്. സില്‍വര്‍ ലൈനിന്റെ സ്ഥലമേറ്റെടുപ്പുമായി മുന്നോട്ട് പോകുമെന്നാണ് പിണറായി സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും സര്‍വ സന്നാഹങ്ങളും പ്രചാരണത്തില്‍ സജീവമായിരുന്നു. തുടര്‍ ഭരണത്തിന്റെ ഒന്നാം വര്‍ഷത്തില്‍ സിപിഎമ്മിനേറ്റ തോല്‍വി വലിയ നാണക്കേടാണ്. ഒപ്പം സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി പാതി വഴിയില്‍ നിര്‍ത്തേണ്ടി വരുമോ എന്ന ചോദ്യമാണ് മുന്നിലുള്ളത്. നാട്ടിലാകെ പ്രക്ഷോഭവും, കെ റെയില്‍ കുറ്റി പിഴുതുമാറ്റലുമൊക്കെ നടന്നത് ഇടതുപക്ഷത്തിനുള്ള മുന്നറിയിപ്പായിട്ട് വേണം കാണാന്‍.

3

മുഖ്യമന്ത്രി മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ വരെ തൃക്കാക്കരയില്‍ ഇടതുപക്ഷത്തിനായി വോട്ട് ചോദിച്ചത് സില്‍വര്‍ ലൈന്‍ ഉയര്‍ത്തി കാണിച്ചാണ്. ഒരു കാര്യം ഇതില്‍ പ്രത്യേകം ശ്രദ്ധിക്കണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കിടയില്‍ പ്രധാന ചര്‍ച്ചയാക്കാതിരുന്ന വിഷയമായിരുന്നു കെ റെയില്‍. പ്രകടന പത്രികയില്‍ ഇത് ഒളിച്ച് കടത്തിയെന്ന് വേണം. രണ്ടാം പിണറായി സര്‍ക്കാര്‍ വിജയിച്ചത് തന്നെ കെ റെയിലിന് കൂടിയുള്ള അംഗീകാരമായിട്ടാണെന്ന് സിപിഎം വാദിച്ചിരുന്നു. പക്ഷേ നാടാകെ ഉയര്‍ന്ന വിവാദത്തില്‍ പിടിച്ച് നില്‍ക്കാന്‍ സര്‍ക്കാരിന് തൃക്കാക്കരയിലെ വിജയം ആവശ്യമായിരുന്നു. പക്ഷേ ജനവിധി എതിരാണ്. ഈ പദ്ധതിയുമായി മുന്നോട്ട് പോയാല്‍ രാഷ്ട്രീയ നഷ്ടവും സിപിഎമ്മിന് ഉണ്ടാവാം.

4

കൊച്ചി പോലൊരു സ്മാര്‍ട്ട് സിറ്റിയില്‍ പോലും എല്‍ഡിഎഫിന്റെ വികസന പ്രചാരണം കൊണ്ട് നേട്ടമുണ്ടായില്ല. ഇവിടെയാണ് ഏറ്റവും വലിയ പ്രശ്‌നം. കൊച്ചിയില്‍ വിജയിച്ചിട്ടില്ലെങ്കില്‍ ഗ്രാമീണ പ്രദേശം കൂടുതലുള്ള ജില്ലകളില്‍ എങ്ങനെ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കും എന്നതാണ് ചോദ്യം. കെ റെയില്‍ എന്ത് വന്നാലും കേരളത്തില്‍ വരാന്‍ അനുവദിക്കില്ലെന്നുള്ള യുഡിഎഫിന്റെ വാദത്തെ ജനങ്ങള്‍ വിശ്വാസത്തിലെടുത്തു എന്നതുമാണ് ഇത് തെളിയിക്കുന്നത്. ഈ തിരഞ്ഞെടുപ്പോടെ സിപിഎമ്മിന് അത് മനസ്സിലായില്ലെങ്കില്‍ രാഷ്ട്രീയ നഷ്ടം ഇനിയും സംഭവിക്കാം. ജനങ്ങളെ തല്ലിച്ചതച്ചുള്ള പിണറായി പോലീസിന്റെ ധാര്‍ഷ്ട്യത്തിന് കൂടിയുള്ള തിരിച്ചടിയാണ് ഇത്.

5

സിപിഎമ്മിന് ബംഗാളില്‍ സംഭവിച്ചത് പോലുള്ള അകാല ചരമം കേരളത്തിലും വരാന്‍ എളുപ്പമാണെന്നുള്ള സൂചനയും തൃക്കാക്കരയില്‍ നിന്ന് ലഭിക്കുന്നുണ്ട്. കെ റെയിലിന് സമാനമായ പദ്ധതിയായിരുന്നു ബംഗാളില്‍ സിപിഎം നടപ്പാക്കാന്‍ വാശി പിടിച്ചത്. നന്ദിഗ്രാമിലും സിംഗൂരിലും കണ്ടത് ആ കാഴ്ച്ചയായിരുന്നു. പോലീസ് വെടിവെപ്പ് കൂടിയായതോടെ നൂറ് കൊല്ലത്തേക്ക് സിപിഎമ്മിനെ വെറുക്കാന്‍ മറ്റൊരു കാരണം വേണ്ടെന്നായി. സമാനമാണ് ഇവിടെയും സാഹചര്യങ്ങള്‍. കെ റെയില്‍ വിരുദ്ധ സമരക്കാരെ യുഡിഎഫ് വികസനം മുടക്കികള്‍ എന്ന് ബ്രാന്‍ഡ് ചെയ്യാനാണ് മുഖ്യമന്ത്രി അടക്കമുള്ള ശ്രമിച്ചത്. പക്ഷേ ജനം യുഡിഎഫിനൊപ്പം നിന്നു. കെ റെയില്‍ വേണ്ട എന്ന സൂചന കൂടിയാണ് അവരുടെ വിജയം നല്‍കുന്നത്. ജനങ്ങള്‍ക്ക് അവരുടെ വീട് അടക്കം നഷ്ടമാകുന്നത് നാടിന് വേണ്ടിയാണെന്ന് ബോധ്യപ്പെടുത്താനും സിപിഎമ്മിന് സാധിച്ചില്ല.

Recommended Video

cmsvideo
  Thrikkakkara By-Election 2022 | UDF കോട്ടയിൽ ആഹ്ലാദവുമായി 20:20 | #Politics | OneIndia Malayalam
  Ernakulam
  English summary
  Thrikkakara Election Result: Protest against K-Rail Affected In Thrikkakara? An In-depth Analysis
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X