എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കക്കൂസ് മാലിന്യം ഒഴുകുന്നത് റോഡിൽ; റോഡിലൂടെ ജനങ്ങളുടെ യാത്ര ദുസ്സഹം, മഴക്കാലത്ത് കൊച്ചിയുടെ ദുരവസ്ഥ!

  • By Desk
Google Oneindia Malayalam News

കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്ത് പതിമൂന്നാം വാർഡ് കാക്കൂർ അമ്പലപ്പടിയിൽ കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുകുന്നു.ഓട്ടോറിക്ഷ സ്റ്റാൻഡിന് എതിർവശം പ്രവർത്തിക്കുന്ന ഹോട്ടലിന് സമീപമാണ് സംഭവം. റോഡിനോട് ചേർന്ന് നിർമിച്ച കക്കൂസ് കുഴി നിറഞ്ഞൊഴുകുന്നത് റോഡിലേക്കാണ്. ദുർഗന്ധവും വമിക്കുന്നുണ്ട്. ഇവിടെയുള്ള കെട്ടിടത്തിൽ അന്യസംസ്ഥാന തൊഴിലാളികളെ ഉൾപ്പടെ താമസിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു.അവിടെനിന്നുള്ള മാലിന്യം റോഡരുകിലെ ഈ കുഴിയിലേക്കാണ് ഒഴുക്കുന്നത്.

മഴ കനത്തപ്പോൾ അഴുക്ക് വെള്ളം റോഡിലേക്ക് ഒഴുകുകയാണ്. വാഹനങ്ങൾ പോകുമ്പോൾ വെള്ളം ആളുകളുടെ ദേഹത്തും തെറിക്കും. ഇതിന് മുൻപും ഇത്തരം സംഭവം ഉണ്ടായിട്ട് നാട്ടുകാർ പരാതിപെട്ടിരുന്നു.എന്നാൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ കണ്ണിൽ പൊട്ടിയിടുന്ന ചല പണികൾ നടത്തുകയായിരുന്നു കെട്ടിടയുടമ കാക്കൂർ ഗ്രാമീണ വായനശാലക്ക് എതിർവശമുള്ള കെട്ടിടത്തിന്റെ മുന്നിൽ എടുത്തിരിക്കുന്ന കുഴിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും വെള്ളവും കട്ടിക്കിടക്കുകയാണ്.

Eernakulam

സമീപപ്രദേശങ്ങളിൽ തീർത്തും വൃത്തിഹീനമായ അന്തരീക്ഷങ്ങളിൽ നിരവധി അന്യസംസ്ഥാന തൊഴിലാളികളെയും താമസിപ്പിച്ചിട്ടുണ്ട്.ശരിയായ ഓടകളോ മാലിന്യ സംസ്കരണ സംവിധാനങ്ങളോ ഇല്ലാത്ത കെട്ടിടങ്ങളിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്.മലിനമായ കിണറ്റിൻ കരയിൽ തുറസായ കുളിയും മറ്റുമാണ് ഇവിടെ കാണുന്നത്.

പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ ആരോഗ്യവിഭാഗം കർശന പരിശോധനകൾ നടത്തണമെന്നും,.അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ച് പരിസര ശുചിത്വം ഉറപ്പുവരുത്തണമെന്നും അല്ലാത്ത സ്ഥലങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും സി.പി.ഐ.എം ലോക്കൽ സെക്രട്ടറി അനിൽ ചെറിയാൻ പറഞ്ഞു.

Ernakulam
English summary
Waste water flows into the road in Thirumaradi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X