നടുറോട്ടിൽ യുവതിയെ മർദ്ദിച്ച് വസ്ത്രങ്ങൾ വലിച്ചുകീറി: അങ്കമാലിയിൽ യുവതി അറസ്റ്റിൽ
അങ്കമാലി: നടുറോട്ടിൽ വെച്ച് സ്കൂട്ടർ യാത്രികയായ പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ മോഷണക്കേസുകളിലെ പ്രതിയായ യുവതി അറസ്റ്റിൽ. വട്ടപ്പറമ്പ് സ്വദേശിയായ സിപ്സിയാണ് ഇതോടെ അറസ്റ്റിലായിട്ടുള്ളത്. യുവതിയെ മർദ്ദിച്ച സംഭവത്തിൽ അങ്കമാലി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. പോലീസ് സ്റ്റേഷനിലെത്തിച്ച ഇവർ പോലീസുകാരോടും മോശമായി പെരുമാറിയെന്നാണ് വിവരം.
പുളിയനം സ്വദേശിയായ പെൺകുട്ടി സഞ്ചരിച്ച സ്കൂട്ടറിൽ സിപ്സിയുടെ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇതോടെ റോട്ടിലേക്ക് തെറിച്ച വീണ പെൺകുട്ടിയെ മർദ്ദിച്ച സിപ്സി വസ്ത്രങ്ങൾ വലിച്ചു കീറുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടിയെ പിന്നീട് അങ്കമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് പാറക്കടവ് വട്ടപ്പറമ്പിലാണ് സംഭവം.

കടയിൽ സാധനങ്ങൾ വാങ്ങാൻ സ്കൂട്ടർ നിർത്തിയപ്പോഴാണ് സംഭവം. മുന്നറിയിപ്പില്ലാതെ സ്കൂട്ടർ നിർത്തിയെന്ന് ആരോപിച്ച് സിപ്സി പെൺകുട്ടിയെ മർദ്ദിക്കുകയായിരുന്നു. മുഖത്തടിക്കുകയും ചെയ്തിരുന്നു. അസഭ്യം പറഞ്ഞതിന് പുറമേ കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയൽ ഹാജരാക്കിയത്. നേരത്തെയും പല മോഷണക്കേസിലും പ്രതിയാണ് സിപ്സിയെന്ന് പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications