50കാരി ഭര്‍ത്താവിനെ അടിച്ചുകൊന്നു
ഹൈദരാബാദ്: മദ്യപിച്ച് ലക്കുകെട്ട മധ്യവയസ്‌ക ഭര്‍ത്താവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഹൈദരാബാദിലെ എ വി നഗറില്‍ താമസിക്കുന്ന രാമുലുമ്മ എന്ന അമ്പതുകാരിയാണ് ഭര്‍ത്താവിനെ അടിച്ചുകൊന്നത്. കൊല്ലപ്പെട്ട ഭര്‍ത്താവ് വി നരസിംഹത്തിന് 55 വയസ്സുണ്ട്. രാമുലുമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു.
കൂലിപ്പണിക്കാരായ നരസിംഹവും ഭാര്യ രാമുലുമ്മയും നന്നായി മദ്യപിക്കുന്നവരാണ് എന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോഴും ഇരുവരും മദ്യപിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ എ വി നഗറില്‍ താമസിക്കുകയാണ്. രണ്ട് പെണ്‍മക്കളും രണ്ട് ആണ്‍മക്കളും ഇവര്‍ക്കുണ്ട്. ഇതില്‍ ഇളയ മകനായ തിരുമലേഷ് മാത്രമാണ് ഇവര്‍ക്കൊപ്പം താമസം.

ശനിയാഴ്ച രാത്രി പണി കഴിഞ്ഞ് വീട്ടിലെത്തിയ തിരുമലേഷ് കണ്ടത് ചോരയില്‍ കുളിച്ച് കിടക്കുന്ന അച്ഛന്‍ നരസിംഹത്തെയാണ്. രാമുലുമ്മയാണ് നരസംഹത്തെ അടിച്ചുവീഴ്ത്തിയത്. തിരുമലേഷിനെ കണ്ടതോടെ രാമുലുമ്മ അയാളെയും വടിയെടുത്ത് അടിക്കാന്‍ തുടങ്ങി. തുടര്‍ന്ന് മകനെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭര്‍ത്താവിനെ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു.
അടിയേറ്റ് തലയില്‍ നിന്നും ചോരയൊലിച്ച നരസിംഹന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പാതിരാത്രിയോടെ മദ്യത്തിന്റെ ലഹരി വിട്ടപ്പോഴാണ് എന്താണ് നടന്നതെന്ന് രാമുലുമ്മയ്ക്ക് മനസിലായത്. നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്.












Click it and Unblock the Notifications