Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടിണി സഹിക്കാന്‍ വയ്യാതെ ചോരക്കുഞ്ഞിനെ വിറ്റു

ഹൈദരാബാദ്: പട്ടിണി സഹിക്കാന്‍ പറ്റാതെ ചോരക്കുഞ്ഞിനെ വിറ്റ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലാണ് സംഭവം. അല്‍വാല്‍ പോലീസാണ് കുഞ്ഞിനെ വിറ്റ 30 കാരി ശൈലജയെ അറസ്റ്റ് ചെയ്തത്. ഹൈദാരാബാദിലെ മച്ചാ ബൊലാറാമില്‍ ഞായറാഴ്ച രാവിലെയാണ് ഇവര്‍ മകനെ വിറ്റത്.

അതേസമയം കുഞ്ഞിനെ വിറ്റില്ല എന്നും റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ച രാവിലെ മച്ചാ ബൊലാറാമിലെ റോഡരികില്‍ ഇരുന്നു ഇവര്‍ മകനെ വില്‍ക്കാന്‍ ശ്രമം നടത്തുകയായിരുന്നത്രെ. ആളുകള്‍ കണ്ട് അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. റോഡിലൂടെ പോയിരുന്ന ആളുകളോട് ഒരു ലക്ഷം രൂപ തന്നാല്‍ മകനെ തരാം എന്നായിരുന്നത്രെ ഇവര്‍ പറഞ്ഞത്.

andra-pradesh

ആറ് മാസം മുന്‍പ് ശൈലജയെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതാണ് എന്ന് അല്‍വാല്‍ ഇന്‍സ്‌പെക്ടര്‍ ഹരി കൃഷ്ണ പറഞ്ഞു. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതിന് ശേഷം വളരെ കഷ്ടപ്പെട്ടാണ് താന്‍ കുട്ടികളെ വളര്‍ത്തിയത് എന്ന് ചോദ്യം ചെയ്യലിനിടെ ഇവര്‍ പോലീസിനോട് പറഞ്ഞു. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. ഇവരുടെ മൂത്ത മകന് മൂന്ന് വയസ്സ് പ്രായമുണ്ട്.

കൂലിപ്പണി എടുത്ത് കിട്ടുന്ന പണം മക്കളെ നോക്കാന്‍ മതിയാകുന്നില്ല എന്ന് പറഞ്ഞാണ് ഇവര്‍ ഇളയ കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിച്ചത്. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം പോലീസ് രംഗറെഡ്ഡി ജില്ലയിലെ ശിശുക്ഷേമ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. ശൈലജയുടെ സമ്മതത്തോടെ കുഞ്ഞിനെ ശിശുക്ഷേമ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+