നാഗചൈതന്യയുമായുള്ള അവസാന ബന്ധവും ഉപേക്ഷിച്ച് സാമന്ത, മടക്കി നല്‍കിയത് വിവാഹ സമ്മാനം

ഹൈദരാബാദ്: തെലുങ്ക് സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ച വിവാഹ മോചനമായിരുന്നു സാമന്തയും നാഗചൈതന്യയുമായിട്ടുള്ള വിവാഹ മോചനം. എന്നാല്‍ സാമന്തയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. പിന്നീട് ഈ വിഷയത്തില്‍ സാമന്ത തന്നെ പ്രതികരിച്ചിരുന്നു. പലപ്പോഴും വളരെ മോശമായിട്ടായിരുന്നു തനിക്ക് ആക്രമണങ്ങള്‍ നേരിടേണ്ടി വന്നതെന്ന് സാമന്ത പറഞ്ഞിരുന്നു.

അതേസമയം ഇപ്പോള്‍ വിവാഹ മോചനവുമായി ബന്ധപ്പെട്ട് മറ്റൊരു കാര്യം കൂടി സാമന്ത ചെയ്തിരിക്കുകയാണ്. നാഗചൈതന്യയുമായുള്ള അവസാന ബന്ധം കൂടി അവര്‍ ഉപേക്ഷിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. തെലുങ്ക് മാധ്യമങ്ങളും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.

1

സാമന്ത വിവാഹ ദിനത്തില്‍ ധരിച്ചിരുന്ന സാരിയാണ് നാഗചൈതന്യക്ക് കൈമാറിയിരിക്കുന്നത്. ചൈതന്യയുമായി ഉണ്ടായിരുന്ന അവസാന ബന്ധവും മുറിച്ച് മാറ്റിയിരിക്കുകയാണ് സാമന്ത. വിവാഹ മോചനത്തിന് ശേഷം ഇരുവരും പരസ്പരം കാണുന്നതും ഒഴിവാക്കുകയാണ്. സാമന്ത ബോളിവുഡിലേക്ക് കൂടുതല്‍ അവസരങ്ങള്‍ തേടി പോകുന്നുണ്ട്. തെലുങ്ക് ചിത്രങ്ങള്‍ അധികം ചെയ്യാതിരിക്കുന്നത് നാഗചൈതന്യയുമായി നേരിട്ട് കണ്ടുമുട്ടാതിരിക്കാനാണ്. അതേസമയം ചൈതന്യയും ബോളിവുഡിലേക്ക് എത്തുന്നുണ്ട്. ആമിര്‍ ഖാനൊപ്പം ലാല്‍ സിംഗ് ഛദ്ദ എന്ന ചിത്രത്തിലാണ് നാഗചൈതന്യ അഭിനയിക്കുന്നത്. സാമന്ത നേരത്തെ ഫാമിലി മാന്‍ എന്ന വെബ് സീരീസിലൂടെയാണ് ഹിന്ദിയിലെത്തിയത്.

2

നാഗചൈതന്യയുടെ മുത്തശ്ശി രാജേശ്വരിയുടെ സാരിയാണ് വിവാഹത്തിന് സാമന്ത ധരിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ മടക്കി നല്‍കിയിരിക്കുന്നത്. ദഗുബട്ടി കുടുംബത്തിന്റെ പരമ്പരാഗത സാരിയാണിത്. അതാണ് സാമന്ത മടക്കി നല്‍കിയത്. സംവിധായകന്‍ ഡി രാമനായിഡുവിന്റെ ഭാര്യയാണ് രാജേശ്വരി. അക്കിനേനി-ദഗുബട്ടി കുടുംബത്തിന്റെ സന്തോഷം മുന്‍നിര്‍ത്തിയായിരുന്നു സാമന്ത ഈ വസ്ത്രം വിവാഹത്തിന് ധരിച്ചത്. അതേസമയം അക്കിനേനി കുടുംബവുമായോ നാഗചൈതന്യയുമായി ബന്ധപ്പെട്ടതോ ആയ ഒന്നും തന്റെ വീട്ടില്‍ അവശേഷിക്കാന്‍ പാടില്ലെന്ന തീരുമാനത്തിലാണ് സാമന്തയെന്ന് സൂചനയുണ്ട്. അതാണ് സാരി മടക്കി നല്‍കിയതിന് കാരണമെന്നാണ് സൂചന.

3

അക്കിനേനി കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താമസ സ്ഥലത്തുണ്ടായാല്‍ വിവാഹ മോചനത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളെ മറികടന്ന് മുന്നോട്ട് പോകാനാവില്ല എന്നാണ് സാമന്ത കരുതുന്നത്. സാമന്തയുടെ സുഹൃത്തും സെലിബ്രിറ്റി ഡിസൈനറുമായ ക്രെഷ ബജാജാണ് ഈ സാരിക്ക് മിനുക്ക് പണികള്‍ നടത്തിയത്. അതേസമയം അക്കിനേനി കുടുംബവുമായി ചെറിയ ചില കാര്യങ്ങളില്‍ ഇപ്പോഴും സാമന്തയ്ക്ക് വിയോജിപ്പുകള്‍ ഉണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ കരിയറിന് തടസ്സമിടാന്‍ നോക്കിയെന്നാണ് പ്രധാന ആരോപണം. ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കരുതെന്ന് നാഗചൈതന്യയും നാഗാര്‍ജുനയും സാമന്തയോട് നിര്‍ദേശിച്ചിരുന്നു. ഇതിനോട് സാമന്ത പറ്റില്ലെന്നാണ് പറഞ്ഞത്.

4

നേരത്തെ വിവാഹമോചനത്തിന് ശേഷമുള്ള പ്രതിസന്ധികളെ കുറിച്ച് സാമന്ത തുറന്ന് പറഞ്ഞിരുന്നു. വിവാഹ മോചനം തന്റെ മാനസികാരോഗ്യത്തെ തകര്‍ത്തതായി സാമന്ത പറഞ്ഞു. നിങ്ങള്‍ അനുഭവിക്കുന്ന കാര്യങ്ങളോട് പൊരുത്തപ്പെട്ടാല്‍ പകുതി പ്രശ്‌നം പരിഹരിക്കാനാവുമെന്ന് നടി വ്യക്തമാക്കി. താന്‍ അതിനോട് പൊരുതുകയാണ് ചെയ്തത്. സംഭവിച്ചതിനെ അംഗീകരിക്കാന്‍ പഠിച്ചു. പിന്നെ യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ച് അതിനോട് പോരാടി. മാനസികമായ കരുത്ത് വീണ്ടെടുക്കാന്‍ അതാണ് ചെയ്തത്. വിവാഹ മോചനത്തിന് ശേഷം ആകെ തകര്‍ന്ന് മരിച്ചുപോകുന്ന അവസ്ഥയിലായിരുന്നു ഞാന്‍. എന്നാല്‍ ഇതെന്റെ ജീവിതമാണ്, ഇഷ്ടമുള്ളത് പോലെ ജീവിക്കാന്‍ തീരുമാനിച്ചുവെന്നും സാമന്ത വ്യക്തമാക്കി.

5

ഇത്രയൊക്കെ പ്രശ്‌നമുണ്ടെങ്കിലും സ്ത്രീയെന്ന നിലയില്‍ ഞാന്‍ എന്നെ തന്നെ അഭിനന്ദിക്കുന്നു. ഈ ഘട്ടം കടന്നുപോകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എന്നെ കുറിച്ചോര്‍ത്ത് അഭിമാനമുണ്ട്. ഇത്രത്തോളം ശക്തയാണ് ഞാന്‍ എന്ന് അറിഞ്ഞിരുന്നില്ലെന്നും സാമന്ത പറഞ്ഞു. നേരത്തെ അക്കിനേനി കുടുംബത്തിന്റെ 200 കോടി ജീവനാംശം വേണ്ടെന്ന് വെച്ചിരുന്നു. തനിക്ക് നാഗചൈതന്യയില്‍ നിന്നോ അദ്ദേഹത്തിന്റെ ബന്ധുക്കളില്‍ നിന്നോ ചില്ലിക്കാശ് പോലും വേണ്ടെന്ന നിലപാടിലായിരുന്നു സാമന്ത. നേരത്തെ 2021 ഒക്ടോബറിലായിരുന്നു സാമന്ത വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന സൂചന നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ നിന്ന് അക്കിനേനി എന്ന് പേരിനൊപ്പമുള്ള കുടുംബപ്പേര് സാമന്ത ഒഴിവാക്കിയിരുന്നു.

6

പിന്നീട് നാഗചൈതന്യക്കൊപ്പമുള്ള ചിത്രങ്ങളും സാമന്ത സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കിയിരുന്നു. 2017 ഒക്ടോബറില്‍ ഗോവയില്‍ വെച്ചായിരുന്നു ഇവര്‍ വിവാഹം കഴിച്ചത്. അതേസമയം തങ്ങള്‍ തമ്മിലുള്ള സൗഹൃദം തുടരുമെന്നായിരുന്നു വിവാഹ മോചനത്തിന് പിന്നാലെ പുറത്തിറക്കിയ കുറിപ്പില്‍ ഇരുവരും പറഞ്ഞത്. നേരത്തെ നാഗാര്‍ജുനയും നാഗചൈതന്യയും ആമിര്‍ ഖാന് വേണ്ടി ഹൈദരാബാദില്‍ അത്താഴവിരുന്ന് നടത്തിയപ്പോഴും സാമന്ത പങ്കെടുത്തിരുന്നില്ല. ആ സമയം ഹൈദരാബാദിലുണ്ടായിരുന്നു സാമന്ത. ഇത് ഇരുവരും വേര്‍പിരിയുന്നതിന്റെ സൂചനയാണെന്ന് ആരാധകര്‍ പറഞ്ഞിരുന്നു. അതേസമയം വിവാഹ മോചനത്തിന് കാരണം സാമന്തയാണെന്ന തരത്തിലും പ്രചാരണമുണ്ടായിരുന്നു.

7

ഇതിനിടെ സാമന്തയെ തേടി വലിയൊരു വാര്‍ത്ത കൂടി വന്നിരിക്കുകയാണ്. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിമാരില്‍ മുന്‍നിരയിലെത്തിയിരിക്കുകയാണ് സാമന്ത. ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന രണ്ടാമത്തെ നടിയാണ് സാമന്ത. നയന്‍താരയാണ് മുന്നിലുള്ള നടി. അഞ്ച് മുതല്‍ ആറ് കോടി രൂപ വരെയാണ് നയന്‍താര ഈടാക്കുന്നത്. മൂന്ന് കോടി രൂപയാണ് ഓരോ ചിത്രത്തിനുമായി സാമന്ത ഈടാക്കുന്നത്. രണ്ട് കോടിയോളം രൂപയാണ് പുഷ്പയിലെ ഐറ്റം ഡാന്‍സിനായി സാമന്ത വാങ്ങിയത്. കൂടുതല്‍ സ്ത്രീപക്ഷ സിനിമകള്‍ ചെയ്യാനാണ് വിവാഹ മോചനത്തിന് ശേഷം നടി ശ്രമിക്കുന്നത്. ശാകുന്തളം എന്ന ചിത്രവും, യശോദ എന്ന വരാനിരിക്കുന്ന ചിത്രവും സ്ത്രീപക്ഷ സിനിമകളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q