ഇടുക്കിയില്‍ 15കാരിക്ക് നേരെ ലൈംഗികാതിക്രമം; 4 പേരുടെ ക്രൂരത... ഒരാള്‍ കൗമാരക്കാരന്
തൊടുപുഴ: ഇടുക്കിയില്‍ 15 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. നാല് പേര് ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ചു. ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടി സുഹൃത്തിനൊപ്പം പൂപ്പാറയില്‍ എത്തിയപ്പോള്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. തേയില തോട്ടത്തില്‍ സുഹൃത്തിനൊപ്പം നില്‍ക്കുമ്പോഴാണ് അക്രമികളെത്തിയത്. പ്രദേശവാസികളാണ് പ്രതികള്‍ എന്നാണ് പോലീസ് നല്കുന്ന വിവരം. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയാണ്.

അക്രമികള്‍ പെണ്‍കുട്ടിയുടെ സുഹൃത്തിനെ മര്‍ദ്ദിച്ചു. ഇതോടെ ഇയാള്‍ ഓടിരക്ഷപ്പെട്ടു. ഈ വേളയിലാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ശാന്തന്‍പാറ പോലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരെ വൈകാതെ പിടികൂടാന്‍ സാധിക്കുമെന്ന് പോലീസ് പറയുന്നു. ഖജനപ്പാറയില് മാതാപിതാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്.
പെണ്‍കുട്ടിയുടെ കുടുംബം ഒരാഴ്ച മുമ്പാണ് ശാന്തന്‍പാറയില്‍ ജോലിക്ക് വേണ്ടി എത്തിയത്. കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തി പ്രദേശമാണ് പൂപ്പാറ. തമിഴ്നാട്ടുകാരും ഇവിടെ താമസക്കാരായുണ്ട്. അക്രമികളായ നാലു പേരും പെണ്‍കുട്ടിയെയും സുഹൃത്തിനെയും സദാചാര രീതിയില്‍ ചോദ്യം ചെയ്താണ് സമീപിച്ചത്. പിന്നീട് മര്‍ദ്ദിക്കുകയായിരുന്നു.
സ്ഥലങ്ങള്‍ ചുറ്റിക്കാണാനാണ് പെണ്‍കുട്ടി സുഹൃത്തിനൊപ്പം തേയില തോട്ടത്തിലെത്തിയത്. മധ്യപ്രദേശുകാരനാണ് സുഹൃത്ത്. സമീപത്തെ ബെവ്കോ ഔട്ട്ലെറ്റില് നിന്ന് പെണ്‍കുട്ടിയുടെ സുഹൃത്ത് മദ്യം വാങ്ങിയിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചു. ശേഷം ഇതു കഴിക്കാനാണ് തേയില തോട്ടത്തിലേക്ക് കയറിയതെന്നും പറയപ്പെടുന്നു.
തേയിലത്തോടത്തില് വച്ച് പെണ്‍കുട്ടിയുടെ ആണ് സുഹൃത്ത് മദ്യപിച്ചിരുന്നുവത്രെ. ഈ സമയം അവിടെ എത്തിയവര്‍ പെണ്‍കുട്ടിയെ തോട്ടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്നാണ് പോലീസ് ഒടുവില്‍ നല്കുന്ന വിവരം. ഈ സംഭവം കണ്ട മറ്റൊരാള്‍ ബഹളം വച്ചതോടെ അക്രമികള്‍ രക്ഷപ്പെട്ടു. പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയായി എന്ന് ജില്ലാ പോലീസ് മേധാവി ആര് കറുപ്പ് സ്വാമി പറഞ്ഞു. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരശോധനയ്ക്ക് വിധേയമാക്കാനും പോലീസ് തീരുമാനിച്ചു.
Recommended Video
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications