Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോടിമെട്ട് ചെക്ക് പോസ്റ്റില്‍ കഞ്ചാവ് വേട്ട മൂന്ന് യുവാക്കള്‍ പിടിയില്‍

രാജാക്കാട്: തമിഴ്നാട്ടില്‍ നിന്നും ബോഡിമെട്ട് ചെക്ക് പോസ്റ്റ് വഴി ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്ന് യുവാക്കള്‍ എക്സെയിസ് ചെക്ക് പോസ്റ്റില്‍ പിടിയിലായി. ദേഹത്ത് ഒളുപ്പിച്ചിരുന്ന അഞ്ഞൂറുഗ്രാം കഞ്ചാവും ബൈക്കും കസ്റ്റടിയില്‍ എത്തു. ജില്ലയിലെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവെത്തിച്ച് നല്‍കുന്ന സംഘമാണ് പിടിയിലായതെന്ന് എക്സെയിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇടുക്കി മണിയാറംകുടി സ്വദേശി കുളവേലില്‍ അമല്‍ ബാബു, തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശികളായ പുതിയകുന്നേല്‍ റംസല്‍, മാടോലില്‍ അല്‍ബാദുഷ എന്നിവരെയാണ് കഞ്ചാവുമായി എക്സെയിസ് സംഘം പിടികൂടിയത്.

തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേയ്ക്ക് അതിര്‍ത്തി ചെക്ക്പോസ്റ്റ് വഴി വന്‍തോതില്‍ കഞ്ചാവിന്റെ കടന്നുവരവ് വര്‍ദ്ധിച്ചതോടെ എക്സെയിസ് കമ്മീഷ്ണറുടെ നിര്‍ദ്ദേശ പ്രകാരം പരിശോധനയും കര്‍ശനമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാത്തില്‍ ഉടുമ്പന്‍ചോല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി പ്രകാശിന്റെയും ചെക്ക്പോസ്റ്റ് ഇന്‍സ്പെക്ടര്‍ ആര്‍ ചന്ദ്രന്റേയും നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് യുവാക്കള്‍ പിടിയിലാകുന്നത്.

news

തമിഴ്നാട് കമ്പത്തുനിന്നും കഞ്ചാവ് വാങ്ങി ബോഡിമെട്ട് വഴി വന്ന ഇവരെ തടഞ്ഞ് നിര്‍ത്തി പരിശോധന നടത്തവെ ഇവരുടെ ദേഹത്ത് ഒളുപ്പിച്ചിരുന്ന കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ചെറിയ പൊതികളിലാക്കി ഇടുക്കി ജില്ലയിലെ വിവിധ സ്‌കൂള്‍, കോളേജുകള്‍ കേന്ദ്രീകരിച്ച് ഇവര്‍ കഞ്ചാവ് വില്‍പന നടത്തി വന്നിരുന്നു. അതേ സമയം പിടിയിലായ മൂവരും 25 വയസില്‍ താഴേമാത്രം പ്രായമുള്ളവരാണെന്നതാണ് വസ്തുത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+