ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്റ്റേഷനിലെത്തി പൊലീസുകാരെ വെല്ലുവിളിച്ചു, അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Google Oneindia Malayalam News

വണ്ടിപ്പെരിയാര്‍: മാസ്‌ക് ധരിക്കാതെ എത്തിയ ഡിവൈഎഫ്‌ഐ നേതാവിന്റെ നടപടിയെ ചോദ്യം ചെയ്ത പൊലീസുകാരെ സ്റ്റേഷനില്‍ എത്തി വെല്ലുവിളിച്ച അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഡിവൈഎഫ്‌ഐ നേതാവായ അലക്‌സ്, ഇയാളെ പിന്തുണച്ചെത്തിയ സിപിഎം പ്രവര്‍ത്തകരായ വിനോദ്, മണി, ബിജു, കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. യാത്ര പാസിനായി എത്തിയ യുവാവ് മാസ്‌ക് ധരിച്ചിരുന്നില്ല. ഇത് പൊലീസുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു.

idukki

തുടര്‍ന്ന് സ്‌റ്റേഷനില്‍ പുറത്തുപോയ ഇയാള്‍ പാര്‍ട്ടിപ്രവര്‍ത്തകരെ കുട്ടി തിരിച്ച് സ്റ്റേഷനില്‍ എത്തി വെല്ലുവിളിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇതിനിടെ ഏരിയ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ 9 പേര്‍ സ്റ്റേഷനില്‍ എത്തിയിരുന്നു. ഇവരെ ഒഴിവാക്കിയാണ് കേസെടുത്തിരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ ആരോപിച്ചു.

ഇതിനിടെ, വാഹനപരിശോധനയ്ക്കിടെ ഡിവൈഎഫ്‌ഐ നേതാവ് നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്‌ഐയെ വിരട്ടിയെന്ന് പരാതി. പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ കാറിലെത്തിയ ഡിവൈഎഫ്‌ഐയുടെ നേതാവാണ് എഎസ്‌ഐയെ വിരട്ടിയത്. കാറില്‍ വന്ന നേതാവ് സീറ്റ് ബെല്‍ട്ടും മാസ്‌കും ധരിച്ചില്ലെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പൊലീസ് ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് യുവ നേതാവ് പറഞ്ഞു. പൊതു സ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ അകാരണമായി തടഞ്ഞുനിര്‍ത്തി അധിക്ഷേപിക്കുകയാണുണ്ടായിരുന്നത്. ഇതിനെതിരെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെന്നും യുവ നേതാവ് അറിയിച്ചു.

Idukki
English summary
Case against five CPM activists who challange police officers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X