ഒടുവിൽ ഇടമലക്കുടിയിലും കോവിഡ്; രണ്ട് പേർ ചികിത്സയിൽ
ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസ്സുള്ള വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 വയസ്സുകാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്
മൂന്നാർ: രാജ്യത്ത് കോവിഡ് മഹാമാരി ആദ്യ റിപ്പോർട്ട് ചെയ്തതുമുതൽ ഇതുവരെ രോഗം എത്തിപ്പെടാതിരുന്ന മേഖലകളിലൊന്നായിരുന്നു ഇടുക്കി മൂന്നാറിലെ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി. ഒന്നര വർഷത്തിലധികം നീണ്ടുനിന്ന പ്രതിരോധം മറികടന്നാണ് ഇപ്പോൾ കൊറോണ വൈറസ് ഇടമലക്കുടിയിലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രദേശവാസികളായ രണ്ട് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ

ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസ്സുള്ള വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 വയസ്സുകാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് ശാരീരിക പ്രശ്നങ്ങളെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സ തേടിയപ്പോൾ നടത്തിയ പരിശോധനയിലാണ് വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് യുവാവും കോവിഡ് പോസിറ്റീവാകുന്നത്.
രാജ്യത്ത് ആദ്യമായി കേരളത്തിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ടപ്പോൾ മുതൽ കർശന നടപടികളാണ് ഇടമലക്കുടിയിൽ മുൻകരുതലിന്റെ ഭാഗമായി ഏർപ്പെടുത്തിയത്. ആദ്യ തരംഗത്തെ ഭംഗിയായി നേരിട്ട ഇടമലക്കുടിക്കാർ ഒന്നര വർഷത്തിലധികം ഒരു കേസുകൾപോലുമില്ലാതെ സ്വസ്ഥ ജീവിതം നയിച്ചു.
പുറത്തുനിന്നുള്ളവർക്ക് പഞ്ചായത്തിലേക്ക് പ്രവേശിക്കാൻ കർശന നിയന്ത്രണങ്ങളുണ്ടായിരുന്നു. പഞ്ചായത്തിൽ നിന്ന് പുറത്തുപോയിട്ട് വരുന്നവരെ പോലും കര്‍ശനമായ പരിശോധനകള്‍ക്കു ശേഷം മാത്രമേ പഞ്ചായത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുള്ളവരെയും മാത്രമാണ് ഇങ്ങനെ പ്രവേശിപ്പിച്ചിരുന്നത്. അവശ്യ സാധനങ്ങൾ വാങ്ങാൻ മൂന്നാർ പോകുന്നതിനുൾപ്പടെ ചിലരെ മാത്രമാണ് നിയോഗിച്ചിരുന്നത്.
ഇവരുടെ മാറ്റത്തിന് പിന്നിലെ രഹസ്യം; പ്ലാസ്റ്റിക് സർജറിയും കോസ്മറ്റിക് സർജറിയും നടത്തിയ താരങ്ങൾ
ഇതിനൊപ്പം മൂപ്പന്റെ നേതൃത്വത്തിൽ പ്രത്യേക നിരീക്ഷണ സംഘവും പ്രദേശത്തുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് പോലും ഈ പ്രോട്ടോക്കോൾ പാലിച്ചാണ് അവർ വോട്ട് ചെയ്തത്. സംസ്ഥാനത്ത് കോവിഡ് റിപ്പോർട്ട് ചെയ്ത ആദ്യ നാൾ മുതൽ തന്നെ കോവിഡിനെ അകറ്റാൻ സാമൂഹിക അകലവും, സ്വന്തമായി ലോക്ഡൗണും പ്രഖ്യാപിച്ചായിരുന്നു ഇവിടെ പ്രതിരോധം.
അതേസമയം രണ്ടാഴ്ച മുൻപ് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് യൂട്യൂബർ സുജിത് ഭക്തനൊപ്പം ഇവിടേക്ക് നടത്തിയ യാത്ര വിവാദമായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇടമലക്കുടിയിലേക്കുള്ള സംരക്ഷിത വനമേഖലയില്‍ യൂട്യൂബര്‍ ചിത്രീകരണം നടത്തിയത് സംബന്ധിച്ച് അന്വേഷിക്കാന്‍ ഡി.എഫ്.ഒ. പി.ആര്‍.സുരേഷ് ഉത്തരവിട്ടിരുന്നു.












Click it and Unblock the Notifications