'സത്രീകളെ ശല്യം ചെയ്തു, മർദ്ദനം'; വയോധികന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
ജനുവരി 24നായിരുന്നു മുട്ടത്തെ ലോഡ്ജിൽ യേശുദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്

തൊടുപുഴ: തിരുവനന്തപുരം മുട്ടത്ത് ലോഡ്ജിൽ വൃദ്ധൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മാർത്താണ്ഡം സ്വദേശിയായ യേശുദാസിന്റെ മരണമാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിൽ അയൽവാസിയായ ഉല്ലാസിനെ പോലീസ് കസ്റ്റഡിയിൽ ഉടലെടുത്തു.സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ടുള്ള വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത്.
ജനുവരി 24നായിരുന്നു മുട്ടത്തെ ലോഡ്ജിൽ യേശുദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവുമായി തെറ്റി പിരിഞ്ഞ് വീട് വിട്ടിറങ്ങിയ യേശുദാസ് കഴിഞ്ഞ 20 വർഷമായി മുട്ടത്തെ ലോഡ്ജിൽ കഴിഞ്ഞ് വരികയായിരുന്നു. 24 ന് മുറിയിൽ നിന്നും ദുർഗന്ധം വമിച്ചതോടെ ലോഡ്ജ് ജീവനക്കാർ പോയി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ യേശുദാസിനെ കണ്ടെത്തിയത്.
ജനുവരി 19ന് ലോഡ്ജ് മുറിയിൽ യേശുദാസും ഉല്ലാസും തമ്മിൽ സംഘട്ടനം ഉണ്ടായിരുന്നത്രേ. അടിപിടിക്കിടയിൽ യേശുദാസിന്റെ തലയ്ക്ക് മർദന മേൽക്കുകയായിരുന്നു. യേശുദാസ് വീണതോടെ ഉല്ലാസ് മുറിയിൽ നിന്നും സ്ഥലം വിട്ടു. യേശുദാസ് മരിച്ച് കിടന്ന സ്ഥലത്ത് വിഷക്കുപ്പി കണ്ടെത്തിയിരുന്നു. ഇതോടെ ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റുമാർട്ടത്തിൽ തലയ്ക്ക് മർദ്ദനമേറ്റതായി കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉല്ലാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നത്. സിസിടിവി അടക്കമുള്ളവ പോലീസ് പരിശോധിക്കും. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം യേശുദാസിന്റെ മൃതദേഹം സ്വീകരിക്കില്ലെന്ന് ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് പോലീസ് സംസ്കാര നടപടികൾ ആരംഭിച്ചു.












Click it and Unblock the Notifications