പിന്നിലേക്കില്ല; സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കും; എസ്.രാജേന്ദ്രൻ
പിന്നിലേക്കില്ല; സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കും; എസ്.രാജേന്ദ്രൻ
ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ സി പി എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കും. പാർട്ടിയുടെ പ്രധാനപ്പെട്ട എല്ലാ സമ്മേളനത്തില്‍ ഉറപ്പായും ഉണ്ടാകും. ബ്രാഞ്ച് ഏരിയ സമ്മേളനങ്ങളിൽ നിന്നും ഇദ്ദേഹം വിട്ടു നിന്നിരുന്നു.
ആയതിനാൽ തന്നെ ജില്ലാ സമ്മേളനത്തിന് എത്തുമോ എന്നത് മറ്റൊരു ചോദ്യമായി ഇടുക്കിയിൽ നിലനിന്നിരുന്നു. ഇവയ്ക്ക് പിന്നാലെയാണ് ഇദ്ദേഹം തീരുമാനം വ്യക്തമാക്കിയിരിക്കുന്നത്.
അതേ സമയം, ദേവികുളം മുൻ എം എൽ എ എസ്.രാജേന്ദ്രൻ സി പി എമ്മിൽ നിന്ന് പുറത്താക്കണം എന്ന തീരുമാനവും ശുപാർശയും കഴിഞ്ഞ ദിവസം വന്നിരുന്നു. രാജേന്ദ്രനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യാൻ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്കയായിരുന്നു.

നാലാം തവണ നിയമസഭാ സീറ്റ് നിഷേധിക്കപ്പെട്ടതാണ് പാർട്ടിയിൽ രാജേന്ദ്രന്റെ അതൃപ്തിക്ക് ഇടയാക്കിയത്. ഇതിന് പുറമെ സി പി എം സ്ഥാനാർഥിയായി ഇവിടെ പകരം മത്സരിച്ച എ. രാജയെ തോൽപിക്കാൻ രാജേന്ദ്രൻ ശ്രമിച്ചെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇദ്ദേഹത്തെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തിരുന്നു.

എന്നാൽ, സി പി എം ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായ ഇദ്ദേഹം പാർട്ടി നേതൃത്വവുമായി മാസങ്ങൾ നീണ്ട ഭിന്നതയിലായിരുന്നു രാജേന്ദ്രൻ. ഒരു തവണ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മൂന്നുവട്ടം ദേവികുളം എംഎൽഎയുമായിരുന്നു ഇദ്ദേഹം. ഇടുക്കി മൂന്നാർ, മറയൂർ എന്നീ തോട്ടം മേഖലകളിൽ ഇദ്ദേഹത്തിന് പതിറ്റാണ്ടുകളായി നീണ്ടു നിൽക്കുന്ന ബന്ധമാണ് ഉളളത്.

തുടർന്ന് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മാർഥത ഉണ്ടായില്ല, പ്രചാരണത്തിൽ നിന്നു വിട്ടു നിന്നു, വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചു, ജാതി ഭിന്നത ഉണ്ടാക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾ ഇയാൾക്ക് മേലെ ഉയർന്നു. പിന്നാലെ പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മിഷന്റെ അന്വേഷണത്തിൽ രാജേന്ദ്രൻ കുറ്റക്കാരനെന്നും കണ്ടെത്തി. ഇദ്ദേഹത്തിനൊപ്പം കുറ്റം ആരോപിക്കപ്പെട്ട മൂന്നാർ ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്. സ്റ്റാലിൻ, വി. മാരിയപ്പൻ, എ.രാജൻ, മുൻ അംഗം ജി. വിജയകുമാർ എന്നിവരോട് പാർട്ടി വിശദീകരണം തേടിയിരുന്നു.

രാജേന്ദ്രനെ പുറത്താക്കും എന്ന് സി പി എം മറയൂർ ഏരിയ സമ്മേളനത്തിൽ എം.എം.മണി എം എൽ എ വളരെ നേരത്ത തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വട്ടവട മുൻ പഞ്ചായത്ത് പ്രസിഡന്റും സി പി എം നേതാവുമായിരുന്ന പി.രാമരാജ് അടുത്തയിടെ സി പി എം വിട്ട് സി പി ഐ യിൽ ചേർന്നിരുന്നു എന്ന റിപ്പോർട്ടുകളും ഉണ്ട്. അതേസമയം, സിപിഎം നേതൃത്വത്തിനെതിരെ ഇദ്ദേഹം രംഗത്ത് എത്തിയിരുന്നു. 'പാർട്ടി എന്നെ അപമാനിച്ചു പുറത്താക്കി' എന്നാണ് രാജേന്ദ്രൻ ഇന്നലെ ആരോപിച്ചത്. . പാർട്ടിയ്ക്ക് വേണ്ട വിശദീകരണങ്ങൾ എല്ലാം രേഖാമൂലം താൻ നൽകിയിരുന്നു. എന്നാൽ, വിശദീകരണം ലഭിച്ചില്ല എന്ന് ജില്ലാ നേതൃത്വം പറയുന്നെന്ന് അദ്ദേഹം പറഞ്ഞു.
Recommended Video

എന്നാൽ, രാജേന്ദ്രനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഈ വിഷയം പാർട്ടി ചർച്ച ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ സംസ്ഥാന കമ്മിറ്റി കൂടിയാണ് തീരുമാനം എടുക്കേണ്ടത്. പുറത്താക്കി എന്നത് ഊഹാപോഹം മാത്രമാണ്. ഇത്തരം ഊഹാപോഹത്തിന് മറുപടി പറയാൻ ഇല്ലെന്നും ജയചന്ദ്രൻ അറിയിച്ചിരുന്നു.
-
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി












Click it and Unblock the Notifications