നിയമസഭാ സീറ്റ് നിഷേധിക്കപ്പെട്ടു; തുടർന്ന് ആത്മാർഥയില്ല; എസ്.രാജേന്ദ്രൻ സിപിഎമ്മിൽ നിന്ന് പുറത്ത്
ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ സിപിഎമ്മിൽ നിന്ന് പുറത്ത്. രാജേന്ദ്രനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യാൻ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്കയായിരുന്നു. നാലാം തവണ നിയമസഭാ സീറ്റ് നിഷേധിക്കപ്പെട്ടതാണ് രാജേന്ദ്രന്റെ അതൃപ്തിക്ക് ഇടയാക്കിയത്.
ഇതിന് പുറമെ സി പി എം സ്ഥാനാർഥിയായി ഇവിടെ പകരം മത്സരിച്ച എ.രാജയെ തോൽപിക്കാൻ രാജേന്ദ്രൻ ശ്രമിച്ചെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇദ്ദേഹത്തെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതായാണ് വിവരം.
സി പി എം ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായ ഇദ്ദേഹം പാർട്ടി നേതൃത്വവുമായി മാസങ്ങൾ നീണ്ട ഭിന്നതയിലായിരുന്നു രാജേന്ദ്രൻ. ഒരു തവണ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മൂന്നുവട്ടം ദേവികുളം എംഎൽഎയുമായിരുന്നു ഇദ്ദേഹം. ഇടുക്കി മൂന്നാർ, മറയൂർ എന്നീ തോട്ടം മേഖലകളിൽ ഇദ്ദേഹത്തിന് പതിറ്റാണ്ടുകളായി നീണ്ടു നിൽക്കുന്ന ബന്ധമാണ് ഉളളത്.
തുടർന്ന് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മാർഥത ഉണ്ടായില്ല, പ്രചാരണത്തിൽ നിന്നു വിട്ടു നിന്നു, വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചു, ജാതി ഭിന്നത ഉണ്ടാക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾ ഇയാൾക്ക് മേലെ ഉയർന്നു. പിന്നാലെ പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മിഷന്റെ അന്വേഷണത്തിൽ രാജേന്ദ്രൻ കുറ്റക്കാരനെന്നും കണ്ടെത്തി. ഇദ്ദേഹത്തിനൊപ്പം കുറ്റം ആരോപിക്കപ്പെട്ട മൂന്നാർ ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്. സ്റ്റാലിൻ, വി. മാരിയപ്പൻ, എ.രാജൻ, മുൻ അംഗം ജി. വിജയകുമാർ എന്നിവരോട് പാർട്ടി വിശദീകരണം തേടിയിരുന്നു.

ഇതിൽ വിജയകുമാറിനെ 6 മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായാണ് സൂചന. മറ്റുള്ളവർക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കും. അതേസമയം, രാജേന്ദ്രൻ സി പി ഐ യിലേക്കു പോകും എന്ന അഭ്യൂഹം ശക്തമാണ്. അങ്ങനെ വന്നാൽ തോട്ടം മേഖലകളിൽ രാജേന്ദ്രന്റെ സ്വാധീനം പാർട്ടിക്ക് ഗുണം ചെയ്യും എന്ന റിപ്പോർട്ടുകളും ഉണ്ട്.
നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡിലേക്ക്: 17500 കോടിയുടെ 23 പദ്ധതികള് ഉദ്ഘാടനം ചെയ്യും
രാജേന്ദ്രനെ പുറത്താക്കും എന്ന് സി പി എം മറയൂർ ഏരിയ സമ്മേളനത്തിൽ എം.എം.മണി എം എൽ എ വളരെ നേരത്ത തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വട്ടവട മുൻ പഞ്ചായത്ത് പ്രസിഡന്റും സി പി എം നേതാവുമായിരുന്ന പി.രാമരാജ് അടുത്തയിടെ സി പി എം വിട്ട് സി പി ഐ യിൽ ചേർന്നിരുന്നു എന്ന റിപ്പോർട്ടുകളും ഉണ്ട്.