ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ മരണ സംഖ്യ 52 കാണാതായത് 7 പേര്‍ : കണക്കുകള്‍ വ്യക്തമാക്കി ജില്ലാ ഭരണകൂടം അവലോകനയോഗം

മഴക്കെടുതി: ഇടുക്കിയില്‍ മരണ സംഖ്യ 52 കാണാതായത് 7 പേര്‍, കണക്കുകള്‍ വ്യക്തമാക്കി ജില്ലാ ഭരണകൂടം അവലോകനയോഗം

  • By Desk
Google Oneindia Malayalam News

ഇടുക്കി: കാലവര്‍ഷകെടുതിയില്‍ ഇടുക്കിയില്‍ ഇതുവരെ 52 പേര്‍ മരിച്ചതായും ഏഴുപേരെ കാണാതായതായും ജില്ലാഭരണകൂടം. കൂടുതല്‍പേരും മരിച്ചത് ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലുമാണ്. എന്നാല്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ വിവിധ ഇടങ്ങളില്‍ ദിവസങ്ങളോളം പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും ആരുടെയും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

മന്ത്രി എം എം മണിയുടെ നേതൃത്വത്തില്‍ ജില്ലാസ്ഥാനത്ത് ചേര്‍ന്ന അവലോകനയോഗത്തില്‍ ജില്ലയിലെ നാശനഷ്ടങ്ങളെ കുറിച്ച് അവലോകനം നടത്തി.ദുരിത ബാധിതര്‍ക്ക് ആശ്വാസം എത്തിക്കാനും വീട് നഷ്ടപ്പെട്ടവര്‍ക്ക് താമസ സൗകര്യം ഒരുക്കാനും റോഡ്, വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനും കര്‍മ്മപദ്ധതി തയ്യാറാക്കി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്ന് മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും വീടുകള്‍ വാസയോഗ്യമല്ലാത്തവരെയും പുനരധിവസിപ്പിക്കുന്നതിനും തകര്‍ന്ന റോഡുകള്‍ നന്നാക്കി സാധാരണ ഗതാഗതം പുനസ്ഥാപിക്കുന്നതിനും അടിയന്തര പ്രാധാന്യത്തോടെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് വൈദ്യതിവകുപ്പ് മന്ത്രി എം.എം. മണി പറഞ്ഞു.

idukkimeeting-

ജില്ലയിലെ മഴക്കെടുതി അവലോകന യോഗത്തില്‍ ധാരണയായി.ജില്ലയില്‍ തകര്‍ന്ന വീടുകളുടെയും വാസയോഗ്യമല്ലാത്ത വീടുകളുടെയും കണക്കുശേഖരം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍, പൊതുസ്ഥാപനങ്ങള്‍, പഞ്ചായത്ത് കെട്ടിടങ്ങളില്‍ വീടുനഷ്ടപ്പെട്ടവരെ താല്‍ക്കാലികമായി പുനരധിവസിപ്പിക്കും. പോരാതെ വന്നാല്‍ പഞ്ചായത്തുകള്‍ വാടകയ്ക്ക് കെട്ടിടങ്ങള്‍ ലഭ്യമാക്കും. വീട് നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും സര്‍ക്കാര്‍ നല്‍കും.

Idukki
English summary
idukki local news about 55 death and 7 man missing case reported during flood.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X