സിഎച്ച്ആര്‍ ഭൂമിയില്‍ വന്‍കിട നിര്‍മ്മാണം: ഒഴിപ്പിക്കാനെത്തിയദ്യോഗസ്ഥരെ തടഞ്ഞു, ചട്ടങ്ങള്‍ ലംഘിച്ചു
പൂപ്പാറ: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ ഇടുക്കി പൂപ്പാറയ്ക്ക് സമീപം സിഎച്ച്ആര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച ബഹുനിലകെട്ടിടം ഒഴിപ്പിക്കാനുള്ള റവന്യൂസംഘത്തെ നാട്ടുകാര് ചേര്‍ന്ന് തടഞ്ഞു. സിപിഎം പ്രദേശിനേതാവായ അലിയുടെയും ഭാര്യയുടെയും ഉടമസ്ഥതയിലുള്ള ബഹുനില മന്ദിരംഒഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തിനെയാണ് ഇത്തരത്തില്‍ തടഞ്ഞത്. ഉടുമ്പന്‍ചോല ഡെപ്യൂട്ടി തഹസില്‍ദാര്‍ സിദ്ദിഖ്കുട്ടി, പൂപ്പാറ വില്ലേജ് ഓഫീസര്‍ എം.ഡി.ലിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പാക്കാനെത്തിയത്.
എന്നാല്‍ മുന്‍കൂട്ടി നോട്ടീസ് നല്‍കിയെല്ലെന്നും കെട്ടിടത്തില്‍ ദേശീയപാതയുടെ നിര്‍മാണം നടത്തുന്ന കരാര്‍ തൊഴിലാളികള്‍ താമസിക്കുന്നതിനാല്‍ ഒഴിയാന്‍ സമയം അനുവദിക്കണമെന്നുമായിരുന്നു കെട്ടിട ഉടമയുടെ ആവശ്യം. പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് കെട്ടിടം ഒഴിയാന്‍ ഒരു ദിവസം കൂടി അനുവദിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങുകയും ചെയ്തു. മാസങ്ങള്‍ക്ക് മുമ്പ് ജില്ലാകലക്ടറും ദേവികുളം സബ് കലക്ടറും സി എച്ച് ആര്‍ ഭൂമിയില്‍ നിര്‍മിച്ച കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമകളായ അലിക്കും ഭാര്യയ്ക്കും നോട്ടീസ് നല്‍കിയിരുന്നു.

ഇതിനെതിരെ ഇവര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഒന്നരമാസം മുമ്പ് ലാന്റ് റെവന്യൂ കമ്മീഷന് അലിയും കുടുംബവും നല്‍കിയ അപ്പീലും തള്ളിയതോടെയാണ് കെട്ടിടം ഒഴിപ്പിക്കാന്‍ ആര്‍ഡിഒ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. നിര്‍മ്മാണ ചട്ടങ്ങള്‍മറികടന്ന് അനധികൃതമായാണ് കെട്ടിടം നിര്‍്മ്മാണം നടന്നതെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നത്.












Click it and Unblock the Notifications