ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി: നല്ലതണ്ണിയില്‍ റോഡ് ഭാഗികമായി ഇടിഞ്ഞു... മൂന്നാറില്‍ 30തോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: ജില്ലയില്‍ ശക്തമായ മഴയില്‍ ഗ്രാമീണ റോഡുകള്‍ തകര്‍ന്നതോടെ നിരവിധി കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. മൂന്നാര്‍ നല്ലതണ്ണിയില്‍ റോഡ് തകര്‍ന്നതോടെ പ്രദേശത്തെ മുപ്പതോളം കുടുംഭങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മൂന്നാര്‍ നലതണ്ണി സ്‌കൂളിനു സമീപത്തെ റോഡാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ തകര്‍ന്നത്. വിനോദ സഞ്ചാരകേന്ദ്രമായ മൂന്നാര്‍ ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് നലതണ്ണി.

സമീപത്തുള്ള തോട്ടില്‍ വെള്ളം പൊങ്ങിയതോടെയാണ് റോഡിന്റെ വശമിടിഞ്ഞ് ഗാതഗതം തടസ്സപ്പെട്ടിരിക്കുന്നത്. അടിയന്തര ആവശ്യങ്ങള്‍ക്കുപ്പോലും ഏറെ ബുദ്ധിമുട്ടേണ്ട സാഹചര്യമാണ് നിലവില്‍. റോഡിനോടു ചേര്‍ന്നുള്ള തോട്ടില്‍ ഒഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഒരു വശത്തുള്ള മണ്ണൊലിച്ചു പോയതാണ് റോഡ് തകരാന്‍ കാരണം. റോഡിനോടു ചേര്‍ന്നുള്ള മണ്‍തിട്ടിയിടിഞ്ഞ് താഴ്ന്നതിനാല്‍ കാല്‍നടയാത്രപോലും നടത്താന്‍ പേടിയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

nallathanniroad-

റോഡ് ഇത്രയും അപകടാവസ്ഥയിലായിട്ടും അധികാരികള്‍ അടിയന്തര നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും പ്രദേശവാസികള്‍ കുറ്റപ്പെടുത്തി. ഭിന്നശേഷി ക്കാര്‍ക്കുള്ള സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളും മൂന്നാറിലെ സ്വകാര്യ ആശുപത്രി ജീവനക്കാരുമെല്ലാം താമസിക്കുന്ന പ്രദേശമാണിത്. റോഡിനു പുഴയ്ക്കുമിടയില്‍ സുരക്ഷാ വേലികള്‍ ഇല്ലാത്തതും അപകട സാധ്യത ഉണര്‍ത്തുന്നുണ്ട്. രാത്രിക്കാലങ്ങളിലടക്കമുള്ള യാത്ര ഏതുനിമിഷവും ദുരന്തം വിതക്കാവുന്ന അപകടങ്ങള്‍ക്ക് വഴിതുറക്കുമെന്നതും ഉറപ്പാണ്.

Idukki
English summary
Idukki Local News about road destruction due to rain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X