ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തായ് ലന്‍ഡ് ഗുഹാ ദുരന്തം കേരളത്തിലും ആവര്‍ത്തിക്കും! മൂന്നാറിലും അപകടരമായ ഗുഹകള്‍, മുന്നറിയിപ്പില്ല!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: തായ്‌ലന്റിലെ ഗുഹയില്‍ ദിവസങ്ങളോളം ഫുട്‌ബോള്‍ പരിശീലകനും വിദ്യാര്‍ത്ഥികളും കുടുങ്ങി കിടന്ന വാര്‍ത്ത ഞെട്ടലോടെയാണ് പുറംലോകം അറിഞ്ഞത്. ദുരന്തമുഖത്തു നിന്നും അത്ഭുതകരമായി ഇവര്‍ തിരികെയത്തുകയും ചെയ്തു.ഇത്തരത്തില്‍ ദുരന്തങ്ങള്‍ വിതക്കാവുന്ന ഗുഹാമുഖങ്ങള്‍ മൂന്നാറിലും നിരവധിയാണ്. മൂന്നാര്‍ പോതമേട് റൂട്ടിലാണ് ദേശീയപാതയോട് ചേര്‍ന്നാണ് ഇത്തരത്തില്‍ അപകടഗുഹ സ്ഥിതി ചെയ്യുന്നത്. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ പലപ്പോഴും ഈ ഗുഹാമുഖത്തെത്തി ഫോട്ടോ എടുക്കുന്നതും പലരും ഗുഹക്കുള്ളില്‍ പ്രവേശിക്കുന്നതും പതിവാണ്.

idukkicave

എറണാകുളം സ്വദേശികളായ നാലു യുവാക്കള്‍ മാസങ്ങള്‍ക്ക് മുമ്പ് ഈ ഗുഹയില്‍അകപ്പെട്ടിരുന്നു. അകത്തേക്ക് കയറി ഇവര്‍ വഴിയറിയാതെ ഉള്ളില്‍ കുടുങ്ങുകയും മണിക്കൂറുകള്‍ക്ക് ശേഷം പുറത്തെത്തുകയുമായിരുന്നു.മൂന്നാറില്‍ ഡാം പണിയുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച ടണലാണിത്. പിന്നീട് പദ്ധതി ഉപേക്ഷിക്കുകയും ചെയ്തിരുന്നു. പതിറ്റാണ്ടുകള്‍ക്ക മുമ്പ് പാറ തുരന്നു നിര്‍മ്മിച്ച ടണലിന്റെ ഉള്ളിലേക്ക് എത്ര ദുരത്തില്‍ തുരങ്കം ഉണ്ടെന്ന കൃതൃമായ അളവുകള്‍ പുറംലോകത്തിന് ഇന്നും ഇല്ല. തായ്‌ലെന്റ് പ്രവശ്യയിലെ ഗുഹയില്‍ അകപ്പെട്ടതുപ്പോലെ സമാനമായ അപകടങ്ങള്‍ ഇവിട സംഭവിച്ചാല്‍ അത് വലിയ ദുരന്തത്തിലാകും കലാശിക്കുക.

Idukki
English summary
Idukki Local News caves in idukki without security preparedness.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X