ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയം: മൂന്നാര്‍ ഒറ്റപെട്ടു. ഗതാഗതമാര്‍ഗങ്ങളെല്ലാം പൂര്‍ണമായി സ്തംഭിച്ചു. മൂന്നാര്‍ ഭാഗികമായി വെള്ളത്തില്‍...

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: മൂന്നാറിലേക്കുള്ള ഗതാഗതമാര്‍ഗങ്ങളെല്ലാം പൂര്‍ണമായും നിലച്ചു. ഇതോടെ മൂന്നാര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മാട്ടുപെട്ടി അണക്കെട്ടുകൂടി തുറന്ന സാഹചര്യത്തില്‍ മൂന്നാര്‍ വെള്ളപ്പൊക്ക ഭീഷണിയിലുമാണ്. മുതിരപുഴയാര്‍ കരകവിഞ്ഞ് ഒഴുകുന്നതും അണക്കെട്ടില്‍ നിന്നുള്ള വെള്ളംകൂടി മൂന്നാര്‍പുഴയിലേക്കെത്തിയതും മൂന്നാറിനെ വെള്ളക്കെട്ടിലാഴ്ത്താന്‍ കാരണമായി.പ്രധാനമായും നാലു മാര്‍ഗങ്ങളാണ് മൂന്നാറിലേക്കെത്താനുള്ളത്.

flood

ഈ നാലുപാതകളിലും മണ്ണിടിച്ചില്‍മൂലം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. അടിമാലിയില്‍ നിന്നും കല്ലാര്‍വഴിയും അടിമാലിയില്‍ നിന്ന് ആനച്ചാല്‍വഴിയും നിലവിലെ സാഹര്യത്തില്‍ മൂന്നാറിലെത്താന്‍ പ്രയാസകരമാണ്.

മഴ ചതിക്കില്ലെന്ന വിശ്വാസത്തില്‍ അത്തം ഒന്ന് പിറന്നു... തിരുവോണത്തിന് ഇനി പത്ത് നാൾ! മഴ ചതിക്കില്ലെന്ന വിശ്വാസത്തില്‍ അത്തം ഒന്ന് പിറന്നു... തിരുവോണത്തിന് ഇനി പത്ത് നാൾ!

idukki

ഈ റോഡുകളില്‍ ഇന്നലെ രാത്രിയോടെ പൂര്‍ണമായും ഗതാഗതം നിശ്ചലമായി. വെള്ളത്തൂവല്‍ ആനച്ചാല്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പെടുത്തിയിനാലും ഇനിയും ദിവസങ്ങളോളം മൂന്നാര്‍ ഒറ്റപ്പെട്ട അവസ്ഥയില്‍തന്നെയായിരിക്കും എന്നത് ഉറപ്പാണ്.മൂന്നാറിലേക്കടക്കമുള്ള യാത്ര താല്‍ക്കാലികമായി ഒഴിവാക്കണമെന്നും നേരത്തെ ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

flood

കനത്ത മഴതുടരുന്ന സാഹചര്യത്തില്‍ മൂന്നാര്‍ മേഖലയില്‍ ശ്കതമായ മണ്ണിടിച്ചിലാണ് അനുഭവപ്പെടുന്നത്. മൂന്നാര്‍ മാ്ട്ടുപെട്ടി, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ടോപ്‌സ്റ്റേഷന്‍ തുടങ്ങിയ മേഖലകളിലെല്ലാം ശക്തമായ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏക്കറുകണക്കിന് കൃഷിതോട്ടങ്ങള്‍ മഴവെള്ളപാച്ചിലില്‍ ഒലിച്ചുപോയ അവസ്ഥയിലാണ്. മഴതോര്‍ന്നാലുംം ആഴ്ചകള്‍ക്ക് ശേഷംമാത്രമേ ജനജീവിതം സാധാരണനിലയിലേക്കെത്തുകയുള്ളു.

Idukki
English summary
idukki local news:heavy rain and flood in munnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X