ഇടുക്കിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം: ഒരു മരണംകൂടി, മൂന്നാഴ്ചക്കിടെ മരിച്ചത് മൂന്നുപേര്‍!
രാജാക്കാട്: തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ച്ചയും ഇടുക്കിയില്‍ കാട്ടനയുടെ ആക്രമണത്തില്‍ ഒരു മരണം. സമീപകാലങ്ങളിലൊന്നും ഉണ്ടായിട്ടില്ലാത്ത രീതിയിലാണ് ഇത്തരത്തില്‍ തുടര്‍ച്ചയായി കാട്ടനയുടെ ആക്രമണത്തില്‍ തോട്ടം മേഖലയില്‍ മരണം സംഭിവിക്കുന്നത്. ചൊവ്വാഴ്ച രാത്രി ഒരുമണിയോടെയാണ് ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ റിസോര്‍ട്ട് ജീവനക്കാരനായ കുമാര്‍ മരിച്ചത്.
രാത്രികാലങ്ങളിലടക്കം പതിവായി ആനയിറങ്ങുന്ന ശാന്തന്‍പാറ- രാജപ്പാറമെട്ടില്‍വെച്ചാണ് കുമാറിനുനേരെ കാട്ടാനയടെ ആക്രമണമുണ്ടായത്. രാത്രി ഒരുമണിയോടെ തമിഴ്‌നാട്ടില്‍ നിന്നും കുടുംബത്തോടൊപ്പം ശാന്തന്‍പാറയില്‍ എത്തുകയും തുടര്‍ന്ന് റിസോര്‍ട്ടിലേക്ക് നടക്കുകയുമായിരുന്നു. ഇതിനിടയിലാണ് ഇവര്‍ക്കുന്നേരെ കാട്ടാന പാഞ്ഞടുത്തത്. കുമാറിനു നേരെ കാട്ടന തിരഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന ഭാര്യയും മക്കളും ഓടിമാറുകയായിരുന്നു.

ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ആന കുമാറിനെ കൊലപ്പെടുത്തുകയായിരുന്നു. പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു. തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയിലും ഉണ്ടാകുന്ന കാട്ടന ആക്രമണമാണിത്. ജില്ലയില്‍ സമീപ ദിവസങ്ങളില്‍ മാത്രം ആനയുടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.












Click it and Unblock the Notifications