• search
  • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ദുരിതബാധിതര്‍ക്ക് അര്‍ഹമായ എല്ലാ സഹായങ്ങളും ലഭ്യമാക്കും: മന്ത്രി എംഎം മണി

  • By desk

ചെറുതോണി: പ്രകൃതി ദുരന്തത്തില്‍പെട്ടവര്‍ക്ക് അര്‍ഹമായ എല്ലാ ആനൂകൂല്യങ്ങളും ലഭ്യമാക്കുമെന്നും ആര്‍ക്കും ആശങ്കവേണ്ടെന്നും വൈദ്യുതിവകുപ്പ് മന്ത്രി എംഎം മണി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയില്‍ നിന്നുള്ള ധനസമാഹരണവുമയി ബന്ധപ്പെട്ട് കളക്ട്രേറ്റില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദഹം. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ദുരിതാശ്വാസ സഹായം എത്തിക്കാന്‍ സര്‍ക്കാര്‍സംവിധാനം കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ജില്ലയിലെ തകര്‍ന്ന റോഡുകള്‍ പുനരുദ്ധരിക്കുന്നതിനും കാര്‍ഷിക മേഖലകളില്‍ പുനരുദ്ധരിക്കുന്നതിനും കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കും. കാര്‍ഷിക വായ്പകള്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് വിഷയങ്ങളില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. രണ്ട് ദിവസത്തിലധികം വെള്ളം കെട്ടിനില്‍ക്കുക, മണ്ണിടിച്ചില്‍ തുടങ്ങിയ കാരണങ്ങളാല്‍ വീട് വാസയോഗ്യമല്ലാതായ ഓരോ കുടുംബത്തിനും ഒറ്റപ്രാവശ്യത്തെ ആശ്വാസ ധനസഹായമായിട്ടാണ് 10,000 രൂപ നല്‍കുന്നത്. ഇതിന് ക്യാമ്പില്‍ കഴിയണമെന്നില്ല. പൂര്‍ണമായും തകര്‍ന്നതോ പൂര്‍ണമായും വാസയോഗ്യമല്ലാതവുകയോ ചെയ്ത വീട് ഒന്നിന് നാലു ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് ഇതിനുപുറമെ 3 മുതല്‍ 5 വരെ സെന്റ് സ്ഥലം വാങ്ങുന്നതിനായി പരമാവധി 6 ലക്ഷം രൂപയും നല്‍കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങള്‍ക്ക് സ്വമേധയാ സംഭാവനകള്‍ നല്‍കുന്നതിന് കളക്ട്രേറ്റിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും സൗകര്യമേര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ കെ.ജീവന്‍ ബാബു അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേനയും സാഭാവനകള്‍ നല്‍കാന്‍ കഴിയും. കളക്ട്രേറ്റ്, താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ ലഭിക്കുന്ന സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് ടി.ആര്‍ 5 രസീത് നല്‍കുന്നതിനും ബന്ധപ്പെട്ട ഓഫീസുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന തുകയ്ക്കുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റ്ും ബന്ധപ്പെട്ട ഓഫീസുകളില്‍ സ്വീകരിക്കും.തകര്‍ന്നതും വാസയോഗ്യമല്ലാത്തതുമായ വീടുകളുടെ കണക്കെടുപ്പ് പഞ്ചായത്ത് തലത്തില്‍ ജനപ്രതിനിധികളുടെ സഹകരണത്തോടെ നടത്തണമെന്ന് അഡ്വ.ജോയ്സ് ജോര്‍ജ് എം.പി പറഞ്ഞു. വിദ്യാഭ്യാസ, കാര്‍ഷിക, വായ്പകളുടെ വിഷയങ്ങളില്‍ ബാങ്കുകളുടെ സമീപനം മാറണമെന്ന് എം.പി ആവശ്യപ്പെട്ടു. ദുരിതബാധിതരുടെ വായ്പ തിരിച്ചടവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാനുഷിക പരിഗണന നല്‍കാതെ അവരെ പ്രയാസപ്പെടുത്തുന്ന നടപടികള്‍ പുനപരിശോധിക്കണം.

ബിജെപി കോട്ടകള്‍ പൊളിക്കാന്‍ കോണ്‍ഗ്രസ്; 25 കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തു!! വ്യത്യസ്ത പോളിങ് തന്ത്രം

കേരള ഫീഡ്സ് ജില്ലയില്‍ സബ്സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കാന്‍ തയ്യാറാകണമെന്നും എം.പി ആവശ്യപ്പെട്ടു. ഗ്രാമീണ റോഡുകളും കാര്‍ഷിക മേഖലയും നേരിടുന്ന പ്രശ്നങ്ങള്‍ എം.പിമാരുടെ സംഘം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും കൃഷി മന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് എം.പി അറിയിച്ചു. കാര്‍ഷിക മേഖലയെ ജീവനോപാധിയാക്കിയിട്ടുള്ള ചെറുകിട നാമമാത്ര കര്‍ഷകരുടെ വായ്പകള്‍ക്ക് പലിശഇളവ് ലഭ്യമാക്കണമെന്നും റോഷി അഗസ്റ്റിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. വായ്പയ്ക്കുള്ള മൊറോട്ടോറിയം പൂര്‍ണമായ ആശ്വാസ നടപടിയാകുന്നില്ല. റോഡുകളുടെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജ് വേണം. ഇടമലക്കുടിയിലേക്കുള്ള റോഡുകള്‍ വനംവകുപ്പ് നിര്‍മാണം പൂര്‍ത്തിയാക്കണം. പി.എം.ജി റോഡുകളും പഞ്ചായത്ത് റോഡുകളും നന്നാക്കാന്‍ അടിയന്തിര നടപിടയുണ്ടാക്കണമെന്ന് എസ്. രാജേന്ദ്രന്‍ എംഎല്‍എ പറഞ്ഞു.

Idukki

English summary
Idukki Local News:mm mani about helping flood affected people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more