ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വട്ടവടയ്ക്ക് ഇനി സ്ട്രോബറി കാലം... വീണ്ടും സ്ട്രോബറി കൃഷി, ഇടക്കാല പച്ചക്കറിക്ക് വിട!

  • By Desk
Google Oneindia Malayalam News

വട്ടവട: ശീതക്കാല പച്ചക്കറികള്‍ക്ക് പേരുകേട്ട വട്ടവടയില്‍ കര്‍ഷകര്‍ സട്രോബറി കൃഷിയിലേക്ക് തിരിയുന്നു. കാലങ്ങളായി വട്ടവടയിലെ കൃഷിയിടങ്ങളില്‍ സ്‌ട്രോബറി കൃഷി ചെയ്തിരുന്നെങ്കിലും കാലവസ്ഥമാറ്റം അനുഭവപ്പെട്ടു തുടങ്ങിയതോടെ പലരും ഇടക്കാല പച്ചക്കറി കൃഷിയിലേക്ക് ചേക്കേറുകയായിരുന്നു. എന്നാല്‍ ഈ വര്‍ഷം പലരും പരമ്പരാഗതമായി ചെയ്തു വന്നിരുന്ന സ്‌ട്രോബറി കൃഷിയിലേക്ക് വീണ്ടും തിരഞ്ഞു തുടങ്ങിയെന്നു പറയാം.

കാര്‍ഷിക സമ്പത്തിന്റെ കലവറയായ വട്ടവടയില്‍ സ്‌ട്രോബറി വിളഞ്ഞു തുടങ്ങുകയും ചെയ്തു. മറ്റു കൃഷികളെ അപേക്ഷിച്ച് ചിലവ് കൂടുതലാണെങ്കിലും ഒരുതവണ വിളവിറക്കിയാല്‍ വളരെക്കാലം വിളവെടുപ്പ് ലഭിക്കുന്ന കൃഷിയാണ് സ്‌ട്രോബറി.പുതിയ തൈകള്‍ നട്ടു പരിപാലിച്ചാല്‍ ആറു വര്‍ഷംവരെ വിളവെടുക്കാന്‍ കഴിയും. വര്‍ഷത്തില്‍ മൂന്നു തവണയും വിളവെടുക്കാം.

Strawberry

നിലവില്‍ കിലോയ്ക്ക് 400 മുതല്‍ 600 രൂപവരെയാണ് വില, ജാം വൈന്‍, ശീതള പാനയങ്ങള്‍ എന്നിവയും സ്‌ട്രോബറി ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിനാല്‍ പല കര്‍ഷകരും കൃഷിയിലേക്ക് വീണ്ടും തിരിഞ്ഞു തുടങ്ങി. വട്ടവടയില്‍ എത്തുന്ന സഞ്ചാരികളും സ്‌ട്രോബറി ഉത്പന്നങ്ങള്‍ വാങ്ങാതെ മടങ്ങാറില്ല. ഏക്കറുകണക്കിന് കൃഷിയിടങ്ങള്‍ ഇന്ന് സ്‌ട്രോബറിയുടെ ചുവപ്പണിഞ്ഞ് വട്ടവടയില്‍ ഒരുങ്ങിയിരിക്കുന്നു. കാലവസ്ഥ ചതിക്കില്ലെന്ന വിശ്വാസത്തിലും പ്രതീക്ഷയിലുമാണ് വട്ടവടയിലെ സ്‌ട്രോബറി കര്‍ഷകരും.
Idukki
English summary
Idukki Local News about Strawberry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X