ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ട്രാഫിക് പോലീസിനും ഗതികേട്... മഴപെയ്താല്‍ പെടും, ഓഫീസിനുള്ളിലിരിക്കാന്‍ കുടവേണം

  • By Desk
Google Oneindia Malayalam News

അടിമാലി: മഴക്കാലമാരംഭിച്ചതോടെ അടിമാലി ട്രാഫിക് പോലീസ് യൂണിറ്റ് കെട്ടിടം ചോര്‍ന്നൊലിക്കുന്നു. ഓടുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന മഴവെള്ളത്തെ പ്രതിരോധിക്കാന്‍ മേല്‍ക്കൂരക്ക് മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് ജീവനക്കാര്‍ ചോര്‍ച്ചയെ അതിജീവിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടം പൊളിച്ച് നീക്കി പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടും നടപടികളൊന്നും ആരംഭിച്ചിട്ടില്ല.

മഴക്കാലമായാല്‍ കുട ചൂടിവേണം അടിമാലി ട്രാഫിക് പോലീസ് യൂണിറ്റിലെ പോലീസുകാര്‍ ഓഫീസിനുള്ളില്‍ ഇരിക്കാന്‍. പഴയകെട്ടിടത്തിന്റെ മേല്‍ക്കൂരക്കു മുകളില്‍ വീഴുന്ന വെള്ളമത്രയും ഓടുകള്‍ക്കിടയിലൂടെ ഓഫീസിനുള്ളിലേക്ക്് ഊര്‍ന്നിറങ്ങും.മഴ നനഞ്ഞ് മടുത്തതോടെ പോലീസുകാര്‍ തന്നെ മേല്‍ക്കൂരക്ക് മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു.നിലവില്‍ ട്രാഫിക് പോലീസ് യൂണിറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മുമ്പ് പോലീസ് കോട്ടേഴ്‌സായിരുന്ന കെട്ടിടം അടിമാലിക്കായി ട്രാഫിക് പോലീസ് യൂണിറ്റനുവദിച്ചതോടെ പോലീസ് സ്റ്റേഷനായി മാറ്റി.

Traffic police station

2012ലായിരുന്നു അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് സമീപം ട്രാഫിക് പോലീസ് യൂണിറ്റിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. മഴ പെയ്യുമ്പോള്‍ തുള്ളിക്കൊരു കുടമായി ഊര്‍ന്നിറങ്ങുന്ന മഴവെള്ളം ഫയലുകളത്രയും നനക്കുന്നത്് പോലീസുകാരെ വലക്കുന്നു. ചോര്‍ച്ചക്കൊപ്പം മറ്റടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പ്രതിസന്ധി സൃഷ്ടിക്കുന്നു. കെട്ടിടം പൊളിച്ചു നീക്കി പുതിയ കെട്ടിടം നിര്‍മ്മിക്കുകമാത്രമാണ് ഈ ശോച്യാവസ്ഥക്കുള്ള ഏക പരിഹാരം.
Idukki
English summary
Idukki Local News about traffic police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X