മൈനസിൽ മിനുങ്ങി മൂന്നാർ; സീസണിലെ ഏറ്റവും കുറഞ്ഞ താപനില; പക്ഷെ, സഞ്ചാരികളില്ല
മൈനസിൽ മിനുങ്ങി മൂന്നാർ; സീസണിലെ ഏറ്റവും കുറഞ്ഞ താപനില; പക്ഷെ, സഞ്ചാരികളില്ല
മൂന്നാര്‍: സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയില്‍ മൂന്നാര്‍. അതിശൈത്യം ഇത്തവണ വൈകിയാണ് മൂന്നാറിനെ തേടി എത്തിയത്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് ഒരു ഡിഗ്രി ഇന്ന് പുലര്‍ച്ചെ മൂന്നാര്‍ ചെണ്ടുവരൈയില്‍ രേഖപ്പെടുത്തി.
എന്നാൽ, ഡിസംബറിന്റെ ആദ്യവാരം ശൈത്യകാലം ആരംഭിക്കുന്ന മൂന്നാറില്‍ ഇത്തവണ ആദ്യമാണ് തണുപ്പ് മൈനസ് ഡിഗ്രിയിൽ എത്തുന്നത്. സൈലന്റ്‌വാലി, നല്ലതണ്ണി തുടങ്ങിയ സ്ഥലങ്ങളിലും തണുപ്പ് മൈനസിന് അടുത്തെത്തി. ഒരു ഡിഗ്രിയായിരുന്നു ഇവിടെ കുറഞ്ഞ താപനില. മാട്ടുപ്പെട്ടിയില്‍ കുറഞ്ഞ താപനില മൂന്ന് ഡിഗ്രിയിൽ എത്തിയപ്പോള്‍ തെന്മലയില്‍ എട്ട് ഡിഗ്രി ആയിരുന്നു.

മൈനസ് നാല് ഡിഗ്രിയിലേക്ക് വരെ തണുപ്പ് താഴുന്ന മൂന്നാറില്‍ 2013 ന് ശേഷം അത്രയും താഴ്ന്ന നിലയിലെത്തിയിട്ടില്ല. എല്ലപ്പെട്ടി, സെവന്‍മല, ലക്ഷ്മി, ചിറ്റുവാര, കന്നിമല, നയമക്കാട് എന്നിവടങ്ങളിലും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനം മൂന്നാറിന്‍റെ പരിസ്ഥിതിയില്‍ തന്നെ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കിയിരിക്കുന്നത്.
ജൂണ്‍ മുതല്‍ മൂന്നുമാസം വരെ നീളുന്ന കാല വര്‍ഷം ആണ് മൂന്നാറിൽ ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏതാണ്ടെല്ലാ മാസവും മഴ പെയ്ത സാഹചര്യത്തിലാണ് ശൈത്യമെത്താന്‍ വൈകിയത് എന്നാണ് കരുതുന്നത്.
അതേസമയം, ഇന്നലെ 10 ഡിഗ്രി സെൽഷ്യസായിരുന്നു മൂന്നാറിലെ തണുപ്പ്. ശൈത്യകാലത്താണ് മൂന്നാറിൽ സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്നത്. എന്നാൽ, കോവിഡ് വ്യാപനം രൂക്ഷമായതോടെ സഞ്ചാരികളുടെ വരവ് കുറഞ്ഞു. മൂന്നാർ പൈൻ ഫോറസ്റ്റിനു സമീപം സൂര്യോദയ സമയത്ത് മഞ്ഞിൽ നിന്നും സെൽഫി എടുക്കാൻ എത്തുന്ന സഞ്ചാരികളും ഉണ്ട്.
വിനോദ സഞ്ചാരികള്‍ക്ക് തണുപ്പ് മനോഹരമായ അനുഭവമാണ്. എന്നാൽ, തുടര്‍ച്ചയായ മഞ്ഞു വീഴ്ച തേയിലച്ചെടികളെ പ്രതികൂലമായാണ് ബാധിക്കുന്നത്. കഠിനമായി മഞ്ഞ് വീഴുന്ന സ്ഥലങ്ങളിലെ തേയില കരിഞ്ഞു ഉണങ്ങുന്നത് തോട്ടം മേഖലക്ക് തിരിച്ചടിയാണ്. എല്ലപ്പെട്ടി, സെവന്‍മല, ലക്ഷ്മി, ചിറ്റുവാര, കന്നിമല, നയമക്കാട് എന്നിവടങ്ങളിലും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. എന്നാൽ, കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ മൂലം ഇത്തവണത്തെ തണുപ്പ് ആസ്വദിക്കാനുള്ള അവസരം സഞ്ചാരികള്‍ക്ക് നഷ്ടപ്പെടും.












Click it and Unblock the Notifications