അതിക്രമിച്ച് കയറിയത് രണ്ടംഗ സംഘം; കളളക്കഥ പൊലീസ് കൈയ്യോടെ പൊക്കി: എല്ലാം ട്വിസ്റ്റ് ആയിരുന്നു
ഇടുക്കി: വീട്ടുകാരുടെ മുന്നിൽ മോഷണ കഥ മെനഞ്ഞ് വീട്ടമ്മ. ബന്ധുവിന് പണയം വയ്ക്കാൻ നൽകിയ മാല പറഞ്ഞ് സമയത്ത് ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് മോഷണകഥയുമായി വീട്ടമ്മ എത്തിയത്.
പൊലീസിന് തോന്നിയ സംശയത്തിൽ കഥയിൽ ട്വിസ്റ്റ് കൂടിയപ്പോൾ പുറത്ത് വന്നത് സിനിമയിലെ വെല്ലുന്ന തരത്തിലായി. ഇന്നലെ രാവിലെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. അതി രാവിലെ വീട്ടമ്മയെ സ്പ്രേ അടിച്ച് മയക്കി കിടത്തുകയായിരുന്നു. തുടർന്ന് മാല മോഷ്ടിച്ചിച്ച് രണ്ടംഗ സംഘം മുങ്ങി. ഈ കഥ ഞെട്ടലോടെയാണ് ഒരു നാട് മുഴുവൻ കേട്ടത്.

'രാവിലെ 7.30 ക്ക് വീടിനുള്ളിൽ അതിക്രമിച്ച് കയറുകയായിരുന്നു രണ്ടംഗ സംഘം. തുടർന്ന് തന്റെ മുഖത്ത് മയക്ക് മരുന്ന് സ്പ്രേ അടിച്ച് ബോധം കെടുത്തി. രണ്ടര പവന്റെ ആഭരണങ്ങളും 20,000 രൂപയും തട്ടി എടുത്ത് മുങ്ങി.' - പൊലീസിനോട് വീട്ടമ്മ പറഞ്ഞു.
ഭർത്താവ് പുറത്ത് പോയിരുന്ന സമയത്ത് സംഘം എത്തിയത്. മുഖം മൂടി ധരിച്ചായിരുന്നു വീട്ടിൽ കയറിയത്. പശുക്കൾക്ക് തീറ്റ നൽകുന്നതിനിടെ വീട്ടിനുള്ളിൽ നിന്നു ശബ്ദം കേട്ടു. ഇത് കേട്ട് വീട്ടിൽ കയറിയ സമയത്ത് മുഖത്തേക്ക് സ്പ്രേ അടിച്ചു. കഴുത്തിൽ കത്തി വയ്ക്കുകയും ചെയ്തു. - വീട്ടമ്മ പൊലീസിനോട് വ്യക്തമാക്കി.
ഉടൻ തന്നെ വീട്ടമ്മ ബോധ രഹിതയായിരുന്നു. സമീപ വാസിയാണ് ഇത് കണ്ടത്. പിന്നാലെ ഈ വിവരം പൊലീസിനെ അറിയിച്ചു. ഇതായിരുന്നു വീട്ടമ്മയുടെ മോഷണകഥ. സംഭവം അറിഞ്ഞ് നെടുങ്കണ്ടം പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ മോഷണ സാധ്യത പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പൊലീസ് വിശദമായ മൊഴി ശേഖരിച്ചപ്പോഴാണ് മോഷണത്തിന്റെ കെട്ടുകഥ പുറത്തായത്. അടുത്ത ബന്ധുവിന് പണയം വയ്ക്കാൻ നൽകിയ മാല തിരികെ ലഭിക്കാതെ വന്നതോടെ വീട്ടുകാർക്ക് സംശയം തോന്നാതിരിക്കാനാണ് മോഷണ കഥ സൃഷ്ടിക്കാൻ തീരുമാനിച്ചത്.
അതേസമയം, കണ്ണൂരിലെ ഉരുളി കള്ളന്‍ പൊലീസ് പിടിയിലായി. ഇരിക്കൂറിനടുത്തെ കോളോട്ടെ വരത്തന്‍കണ്ടി വീട്ടില്‍ വി കെ രോഹിത് എന്ന ഇരുപത്തിരണ്ടുകാരനാണ് പിടിയിലായത്. നല്ല വേഷം ധരിച്ച് വാടകയ്ക്ക് സാധനങ്ങള്‍ കൊടുക്കുന്ന കടകളില്‍ കയറി ഉരുളിയും വാങ്ങി മുങ്ങുന്ന യുവാവാണ് പൊലീസ് പിടിയിൽ ആയത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.
തളാപ്പ്, കണ്ണൂര്‍, താഴെ ചൊവ്വ എന്നിവിടങ്ങളിലെ കടകളില്‍ നിന്നാണ് ഇയാള്‍ ഉരുളികള്‍ അടിച്ച് മാറ്റിയത്. ഇയാളുടെ സഹായിയെ ഇനി പിടി കൂടാൻ ഉണ്ടെന്ന് പൊലീസ് പറയുന്നു. വാടകയ്ക്ക് എന്ന പേരില്‍ വാങ്ങിച്ച ശേഷം മറിച്ച് വില്‍ക്കും. ഇതാണ് പ്രധാന രീതി. ലക്ഷങ്ങള്‍ വിലയുള്ള ഓട്ടുരുളികള്‍ ഇയാള്‍ വിറ്റു. ശ്രീകണ്ഠാപുരം, കാട്ടമ്പള്ളി, ചക്കരക്കല്ല് മേഖലകളിലാണ് കൂടുതൽ തട്ടിപ്പ്.












Click it and Unblock the Notifications