ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇരുമ്പുപാലം കൊലപാതകം: പ്രതിയെ കണ്ടെത്താന്‍ പുതിയ നീക്കം, വിവരം ശേഖരിക്കാന്‍ പെട്ടി!!

  • By Desk
Google Oneindia Malayalam News

അടിമാലി: ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുഞ്ഞന്‍പിള്ളയുടെ ഘാതകനെ കണ്ടെത്താനായി അടിമാലി പോലീസിന്റെ പുതിയ നീക്കം. കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനായി ഇരുമ്പുപാലം മേഖലയില്‍ പോലീസ് പ്രാദേശിക വിവര ശേഖരണപ്പെട്ടികള്‍ സ്ഥാപിച്ചു. കുഞ്ഞന്‍പിള്ളയുടെ ഘാതകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സമരപരിപാടികള്‍ ആരംഭിച്ച സാഹചര്യത്തിലാണ് പോലീസിന്റെ പുതിയ നീക്കം.

ഇരുമ്പുപാലം, പതിനാലാം മൈല്‍, തുമ്പിപ്പാറക്കുടി റോഡ് തുടങ്ങിയ ഇടങ്ങളിലാണ് കുഞ്ഞന്‍പിള്ളയുടെ ഘാതകനെ സംബന്ധിച്ചുള്ള രഹസ്യ വിവരശേഖരണത്തിനായി പോലീസ് വിവരശേഖരണപ്പെട്ടികള്‍ സ്ഥാപിച്ചിട്ടുള്ളത്. പെട്ടിക്കു മുകളില്‍ കൊച്ചു വീട്ടില്‍ കുഞ്ഞന്‍പിള്ളയുടെ മരണവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതിലേക്കായി സ്ഥാപിച്ചിട്ടുള്ള പെട്ടി എന്നെഴുതി ചേര്‍ത്തിട്ടുമുണ്ട്. കൊലപാതകം അരങ്ങേറി ഒരു മാസം പിന്നിട്ടിട്ടും കേസിന് തുമ്പുണ്ടാക്കാത്ത സാഹചര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥരോട് നേരിട്ട് വിവരങ്ങള്‍ ധരിപ്പിക്കാന്‍ മടിയുള്ളവരുണ്ടെങ്കില്‍ രഹസ്യമായി വിവരങ്ങള്‍ കൈമാറുന്നതിനായാണ് പെട്ടികള്‍ സ്ഥാപിച്ചുള്ളതെന്ന് പോലീസ് പറഞ്ഞു. കുഞ്ഞന്‍പിള്ളയുടെ ഘാതകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണ ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ കൂടിയാണ് പോലീസിന്റെ പുതിയ നീക്കം.

kunjanpillai-

കേസുമായി ബന്ധപ്പെട്ട കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, നാട്ടുകാര്‍ തുടങ്ങി ജില്ലക്കകത്തും പുറത്തുമായി ഇരുന്നൂറ്റമ്പതിലേറെ പേരെ ചോദ്യം ചെയ്‌തെങ്കിലും തെളിവുകള്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തില്‍ രഹസ്യപ്പെട്ടിവഴി നിര്‍ണ്ണായ വിവരങ്ങള്‍ നാട്ടുകാരില്‍ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കഴിഞ്ഞ മാസം 12നായിരുന്നു 27 ഓളം മുറിവുകളുമായി കുഞ്ഞന്‍പിള്ളയുടെ മൃതദേഹം അയല്‍വാസിയുടെ പുരയിടത്തില്‍ കണ്ടെത്തിയത്.

Idukki
English summary
irumbupalam mureder- police investigation going on.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X