• search
 • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൊടുപുഴയില്‍ ഇത്തവണ പിജെ ജോസഫിനെ വീഴ്ത്തും; ഇടത് മുന്നണിയുടെ ആത്മവിശ്വാസത്തിന് പിന്നില്‍

തൊടുപുഴ: ദിവസങ്ങള്‍ ഏറെ കഴിഞ്ഞിട്ടും യുഡിഎഫിലെ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് തര്‍ക്കത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. കോട്ടയത്തെ ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകളെ ചൊല്ലിയാണ് പ്രധാനമായും തര്‍ക്കും തുടരുന്നത്. ചങ്ങനാശ്ശേരിയും ഏറ്റുമാനൂരും കൂടിയേ തീരൂവെന്ന കടുത്ത നിലപാടിലാണ് ജോസഫ് വിഭാഗം. എന്നാല്‍ ചങ്ങനാശ്ശേരിയും ഏറിവന്നാല്‍ പൂഞ്ഞാര്‍ കൂടി നല്‍കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്. കോട്ടയത്ത് ഇത്തരത്തില്‍ തര്‍ക്കം തുടരുമ്പോള്‍, തൊട്ടപ്പുറത്തെ ജില്ലയായ ഇടുക്കിയിലെ തന്‍റെ മണ്ഡലമായ തൊടുപുഴയില്‍ തിരഞ്ഞെടുപ്പ് പ്രചരാണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയാണ് പിജെ ജോസഫും. ഇടതുമുന്നണിയും സജീവമായി തന്നെ രംഗത്തുണ്ട്.

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

തൊടുപുഴയിലെ ഭൂരിപക്ഷം

തൊടുപുഴയിലെ ഭൂരിപക്ഷം

2016 ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒട്ടാകെ ഇടത് തരംഗം ഉണ്ടായിട്ടും തൊടുപുഴയില്‍ റെക്കോര്‍ഡ് വിജയം നേടാന്‍ പിജെ ജോസഫിന് സാധിച്ചിരുന്നു. ഇടത് പിന്തുണയോടെ മത്സരിച്ച റോയിക്കെതിരെ 45587 വോട്ടിന്‍റെ വിജയമായിരുന്നു പിജെ ജോസഫ് നേടിയത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ റെക്കോര്‍ഡ്. കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ രണ്ടാമത്തെ വലിയ ഭൂരിപക്ഷവും ഇത് തന്നെയാണ്.

യുഡിഎഫിന് തിരിച്ചടി

യുഡിഎഫിന് തിരിച്ചടി

പിജെ ജോസഫിന് 76177 വോട്ട് ലഭിച്ചപ്പോള്‍ റോയിക്ക് ലഭിച്ചത് 30977 വോട്ടായിരുന്നു ലഭിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിലും മണ്ഡലത്തിലെ വലിയ ഭൂരിപക്ഷം നിലനിര്‍ത്താന്‍ യുഡിഎഫിന് സാധിച്ചു. എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യുഡിഎഫിന് വലിയ തിരിച്ചടിയുണ്ടാണ്. പിജെ ജോസഫിന്‍റെ ഉരുക്കു കോട്ടകള്‍ എന്ന് വിശേഷിപ്പിച്ച സ്ഥലങ്ങളില്‍ പോലും ഇടതുമുന്നണിക്ക് വിജയിക്കാന്‍ സാധിച്ചു.

തൊടുപുഴ നഗരസഭയില്‍

തൊടുപുഴ നഗരസഭയില്‍

തൊടുപുഴ നഗരസഭയില്‍ ഇടതുമുന്നണി അട്ടിമറി വിജയം നേടുകയും ചെയ്തു. മണ്ഡലത്തില്‍ കേവലം 6414 വോട്ടുകളുടെ ലീഡ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ വരവ് കൂടി എല്‍ഡിഎഫിന് നേട്ടമായെന്നാണ് വിലയിരുത്തപ്പെട്ടത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ മുന്നണി, സ്ഥാനാര്‍ത്ഥി പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ പിജെ ജോസഫിന് വേണ്ടി തൊടുപുഴയില്‍ പ്രചാരണം ആരംഭിച്ചത്.

പ്രചാരണം ആരംഭിച്ച് ജോസഫ്

പ്രചാരണം ആരംഭിച്ച് ജോസഫ്

മണ്ഡലത്തിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ എല്ലാം പിജെ ജോസഫിനെ വിജയിക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രചാരണ ബോര്‍ഡുകള്‍ ഇടം പിടിച്ച് കഴിഞ്ഞു. തൊടുപുഴയില്‍ പിജെ ജോസഫ് അല്ലാതെ മറ്റൊരു സ്ഥാനാര്‍ത്ഥിയും ഉയര്‍ന്ന് വരില്ലെന്ന ആത്മവിശ്വാസത്തിലാണ് പ്രചാരണം. 1957 ല്‍ തൊടുപുഴ മണ്ഡലം രൂപീകൃതമായത് മുതല്‍ ഒരു തവണ ഒഴികെ ബാക്കിയെല്ലാ തവണയും കേരള കോണ്‍ഗ്രസും കോണ്‍ഗ്രസുമാണ് വിജയിച്ചത്.

ഒമ്പത് തവണയും പിജെ ജോസഫ്

ഒമ്പത് തവണയും പിജെ ജോസഫ്

ആകെ 14 തിരഞ്ഞെടുപ്പുകള്‍ നടന്നതില്‍ ഒമ്പത് തവണയും വിജയിച്ചത് പിജെ ജോസഫും കേരള കോണ്‍ഗ്രസും. മണ്ഡലത്തില്‍ പിജെ ജോസഫിന് അടിപതറിയത് ഒരു തവണ മാത്രം. ജോസുമായുള്ള തര്‍ക്കത്തില്‍ രണ്ടില ചിഹ്നം നഷ്ടമായെങ്കിലും ഇത്തവണയും മികച്ച വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫിന്‍റെ അവകാശവാദം. കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടു മാറിയത് തിരിച്ചടിയാവില്ലെന്നും നേതാക്കള്‍ പറയുന്നു.

എല്‍ഡിഎഫില്‍ ആര്

എല്‍ഡിഎഫില്‍ ആര്

അതേസമയം മറുവശത്ത് സീറ്റ് ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതേയുള്ളു. ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കുക, സിപിഎം സീറ്റ് ഏറ്റെടുത്ത് നേരിട്ട് മത്സരിക്കുക, പൊതുസ്വതന്ത്രനെ മത്സരിപ്പിക്കുക എന്നീ മൂന്ന് സാധ്യതകളാണ് ഇടത് മുന്നണിക്ക് മുന്നിലുള്ളത്. സീറ്റിനായി കേരള കോണ്‍ഗ്രസ് ശക്തമായ അവകാശവാദമാണ് കേരള കോണ്‍ഗ്രസ് എം ഉന്നയിക്കുന്നത്.

കേരള കോണ്‍ഗ്രസിന് ലഭിച്ചാല്‍

കേരള കോണ്‍ഗ്രസിന് ലഭിച്ചാല്‍

സീറ്റ് കേരള കോണ്‍ഗ്രസിന് ലഭിച്ചാല്‍ കെഎ ആന്‍റണിയുടേയും മുന്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ടിന്റെയുമൊക്കെ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. അതേസമയം റോയി വരിക്കാട്ടിനെ തന്നെ വീണ്ടും മത്സരിപ്പിക്കണമെന്ന ആവശ്യവും ഇടത് പാളയത്തില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. സിപിഎം സീറ്റ് ഏറ്റെടുത്താല്‍ തന്നെ ആര് മത്സരിക്കും എന്ന കാര്യത്തില്‍ ഇതുവരെ ശക്തമായ പേരുകള്‍ ഒന്നും ഉയര്‍ന്ന് വന്നിട്ടില്ല.

ഇടുക്കിയില്‍

ഇടുക്കിയില്‍

പിജെ ജോസഫിനെതിരെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുക എന്നതിനാണ് മുന്നണിയില്‍ കൂടുതല്‍ സ്വീകര്യത. മുന്നണിയിലെ തന്നെ സീറ്റ് വിഭജനത്തിനും ഇത് ഗുണകരമാവും. ഇടുക്കിയില്‍ ഇടുക്കിക്ക് പുറമെ കേരള കോണ്‍ഗ്രസ് എമ്മിന് കിട്ടുന്ന രണ്ടാമത്തെ സീറ്റാവും തൊടുപുഴ. പിജെ ജോസഫിനെതിരെ രണ്ടില ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി വരുന്നത് വിജയ സാധ്യത വര്‍ധിപ്പിക്കുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു.

കോട്ടയത്ത് കടുംപിടുത്തം

കോട്ടയത്ത് കടുംപിടുത്തം

കേരള കോണ്‍ഗ്രസ് വോട്ടുകള്‍ നിര്‍ണ്ണായകമായ മണ്ഡലത്തില്‍ ഇരുപക്ഷത്തും കേരള കോണ്‍ഗ്രസുകാര്‍ അണിനിരക്കുമ്പോള്‍ പോരാട്ടം കനക്കും. സീറ്റ് വിഭജനത്തിന്‍റെ കാര്യത്തില്‍ കോട്ടയത്ത് കടുംപിടുത്തം തുടരുന്ന പിജെ ജോസഫിന്‍റെ നിലപാടില്‍ തൊടുപുഴയില്‍ കോണ്‍ഗ്രസുകാര്‍ക്കും അതൃപ്തിയുണ്ട്. പിജെ ജോസഫിന് വേണ്ടി തൊടുപുഴയില്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടി പ്രചാരണം ആരംഭിച്ചെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്ത് ഇറിങ്ങിയിട്ടുമില്ല.

മണക്കാട്, പുറപ്പുഴ

മണക്കാട്, പുറപ്പുഴ

മണ്ഡലത്തിലെ കുമാരമംഗലം, മണക്കാട്, പുറപ്പുഴ, ഇടവെട്ടി, ആലക്കോട്, കരിങ്കുന്നം, മുട്ടം, കോടിക്കുളം, വണ്ണപ്പുറം പഞ്ചായത്തുകള്‍ യുഡിഎഫ് ഭരിക്കുമ്പോള്‍ തൊടുപുഴ നഗരസഭ, ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം, കരിമണ്ണൂര്‍ പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് ഭരണം. രണ്ട് മുന്നണികളുടേയും കയ്യിലുള്ള പഞ്ചായത്തുകളില്‍ പലതിലും നേരിയ ഭൂരിപക്ഷമാണ് ഭരിക്കുന്നവര്‍ക്ക് ഉള്ളത്.

cmsvideo
  NCP മൂന്ന് സീറ്റുകളിൽ മത്സരിക്കും : Minister A K Saseendran | Oneindia Malayalam
  ബിഡിജെഎസിന് സാധ്യത

  ബിഡിജെഎസിന് സാധ്യത

  എന്‍ഡിഎയിലും തൊടുപുഴയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ തവണ ബിഡിജെഎസിലെ എസ് പ്രവീണ്‍ ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി. അന്ന് 28845 വോട്ടുകള്‍ നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ വോട്ട് 15223 ആയി കുറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ അത് 16705 മാത്രമായിരുന്നു. ഇത്തവണയും സീറ്റ് ബിഡിജെഎസിന് നല്‍കാനാണ് സാധ്യത.

  ഒരു സീറ്റില്‍ മാത്രം യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് പിസി ജോര്‍ജ്; ബിജെപി 10 സീറ്റില്‍ വരെ ജയിക്കും

  അനു ഇമ്മാനുവലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

  Idukki

  English summary
  kerala assembly election 2021: PJ Joseph will be defeated in Thodupuzha constituency this time: ldf
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X